Movies
ജിത്തു ജോസഫ് ത്രില്ലർ ചിത്രം കൂമൻ ഒടിടിയിൽ; കൂടുതൽ വിവരങ്ങൾ ഇതാ
ജിത്തു ജോസഫ് ത്രില്ലർ ചിത്രം കൂമൻ ഒടിടിയിൽ; കൂടുതൽ വിവരങ്ങൾ ഇതാ
ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തി ജിത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രം കൂമൻ ഒടിടിയിൽ. ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം നവംബർ 4 നാണ് റിലീസ് ചെയ്തത്
തമിഴ്നാട്-കേരള അതിർത്തിയിൽ ഉള്ള ഒരു ഗ്രാമവും പോലിസ് സ്റ്റേഷനും അവിടെയുള്ള വളരെ സ്വഭാവികമായ കാഴ്ചകളുമാണ് ‘കുമനി’ലുളളത്.
ഏറെ കാലത്തിനു ശേഷം ജീത്തു ജോസഫിന്റെ മറ്റൊരു ത്രില്ലര്‍ ബിഗ് സ്ക്രീനില്‍ തെളിയുമ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു. ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ അനുഭവം പ്രതീക്ഷിച്ച പ്രേക്ഷകരെ ‘കൂമന്’ തെല്ലും നിരാശപ്പെടുത്തിയില്ല. ‘ട്വല്‍ത്ത് മാനി’നു ശേഷം ജീത്തു ജോസഫ്- കെ.ആര്. കൃഷ്ണകുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിന് തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താനായി എന്ന് സംശയമേതുമില്ലാതെ പറയാം. കെട്ടുറപ്പുള്ള കഥയും തിരക്കഥയുമാണ് കൂമന്റെ ശക്തി.
മെമ്മറീസിന് ശേഷം ഞാൻ ചെയ്യുന്ന യഥാർഥ ത്രില്ലർ ചിത്രം ഇതായിരിക്കും’ എന്ന് ജീത്തു ജോസഫ് പറഞ്ഞത് വെറുതെയല്ല, ഒരുഘട്ടത്തിലും പിടിതരാതെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് കൂമൻ എന്ന സിനിമ
രഞ്ജി പണിക്കർ, ജാഫർ ഇടുക്കി,ബൈജു, ബാബുരാജ്, ഹന്ന റെജി കോശി, ജയൻ ചേർത്തല, പോളി വിൽസൻ, മേഘനാഥൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. .ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ്ങ് വി എസ് വിനായത് നിർവ്വഹിക്കുന്നു. വിഷ്ണു ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
