Malayalam
ഒരുമിച്ചെത്തി പൂക്കൾ അർപ്പിച്ചു! മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു…. നെഞ്ച് പിടയുന്ന കാഴ്ച
ഒരുമിച്ചെത്തി പൂക്കൾ അർപ്പിച്ചു! മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു…. നെഞ്ച് പിടയുന്ന കാഴ്ച
തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചുണ്ടായ അപകടത്തിലാണ് ഹാസ്യ കലാകാരനും, നടനുമായ കൊല്ലം സുധിയെ മലയാളികൾക്ക് നഷ്ടമായത്. സുധി നമ്മെ വിട്ട് പോയിട്ട് പതിനഞ്ച് ദിവസത്തോളമായിരിക്കുകയാണ്. വളരെ വേദനാജനകമായ വാർത്തായിരുന്നു. ഇപ്പോഴും മലയാളികൾ ആ മരണവാർത്തയുടെ ഞെട്ടലിൽ നിന്നും മാറിയിട്ടില്ല. നമ്മളെല്ലാവരും സുധിയുടെ മരണവാർത്ത പതിയെ ഉൾക്കൊള്ളുന്നുവെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് ഇപ്പോഴും ആ വേദനയിൽ നിന്നും കര കയറാനായിട്ടില്ല.
കഴിഞ്ഞ ദിവസം രാവിലെ രേണുവും രാഹുലും ഒരുമിച്ചെത്തി അച്ചന്റെ കല്ലറയിൽ പൂക്കൾ വെച്ച് പ്രാർത്ഥിച്ച് പൊട്ടിക്കരഞ്ഞാണ് മടങ്ങിയത്. എല്ലാ ദിവസവും രേണു അവിടെ എത്തും. സുധി ചേട്ടനോട് കാര്യങ്ങൾ എല്ലാം പറയും.
സുധിയെ അടക്കിയിരിക്കുന്ന കല്ലറയ്ക്ക് അരികിൽ എപ്പോഴും രണ്ട് പേർ കാണും. എന്നും രേണുവും രാഹുലും ഒറ്റയ്ക്ക് ആയിരിക്കും. എന്നാൽ കഴിഞ്ഞ ദിവസം രണ്ടുംപേരും ഒരുമിച്ചെത്തി പൂക്കൾ അർപ്പിച്ച് മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. ഇത് കണ്ടുനിന്നവരുടെ കണ്ണ് നിറഞ്ഞുപോയി. രണ്ട് പേരും പൊട്ടിക്കരയുകയിരുന്നു. അതും പരസ്പരം ആശ്വസിപ്പിച്ച്. അവൻ കരയും ഞാൻ കരയാൻ പാടില്ല ഞാൻ കരഞ്ഞാൽ അവന് കൂടുതൽ സങ്കടമാകുമെന്ന് രേണുവിനും അമ്മയെ ആശ്വസിപ്പിക്കണമെന്ന് രാഹുലിനും അഗ്രഹമുണ്ട്. സുധിയുടെ കല്ലറ കാണുമ്പോൾ അത് പിടിച്ചു വെയ്ക്കാൻ ഇരുവർക്കും ആകുന്നില്ല. പൊട്ടിക്കരഞ്ഞുപോവുകയാണ്
അതേസമയം സുധിയുടെ ഒമ്പതാം ദിവസം നടന്ന പള്ളിയിലെ ചടങ്ങുകൾക്കിടയിലെ വീഡിയോയും ചിത്രങ്ങളും നൊമ്പരപ്പെടുത്തിരുന്നു. സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല് ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. എല്ലാവരെയും നൊമ്പരപ്പെടുത്തിക്കൊണ്ടാണ് രേണുവിന്റെയും മക്കളുടെയും സങ്കട ദൃശ്യങ്ങൾ പുറത്ത് വന്നത്. ചടങ്ങിനിടയിൽ സെമിത്തേരിയിൽ തളർന്ന് വീഴുകയിരുന്നു രേണു. കണ്ടുനിന്നവർക്കാർക്കും ആ കാഴ്ച സഹിക്കാനായില്ല. എന്ത് പറഞ്ഞ് രേണുവിനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ബന്ധുക്കൾ ഏങ്ങി കരഞ്ഞു.
