നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
സിനിമാ- മിമിക്രി താരം കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. താരങ്ങൾ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വളവ് കടന്നുവന്ന പിക്കപ്പ് വാനാണ് താരം സഞ്ചരിച്ച വാഹനത്തിലിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നുപോകുകയായിരുന്നു. വടകരയില്‍ ട്വന്റിഫോര്‍ കണക്ട് സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ചയും ഇതേ സ്ഥലത്ത് അപകടമുണ്ടായിരുന്നു. നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി വന്നിടിച്ചുണ്ടായ അന്നത്തെ അപകടത്തില്‍ ഒരാള്‍ മരിച്ചു. തുടർച്ചയായി അപകടമുണ്ടാവുന്ന മേഖലയില്‍ വെച്ചാണാണ് കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടവും ഉണ്ടായതെന്നാണ് റിപ്പോർട്ട്. തൊടുപുഴ സ്വദേശികളായ ഡ്രൈവർ ഓടിച്ച പിക്കപ്പ് വാനുമായിട്ടാണ് സുധിയും സംഘവും സഞ്ചരിച്ച കാർ കൂട്ടിയിടിച്ചത്.
കാറിന്റെ മുന്‍ സീറ്റിലായിരുന്നു സുധി ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ സുധിക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് തന്നെയുണ്ടായിരുന്നു ആംമ്പുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൊല്ലം സുധി മരണപ്പെടുകയായിരുന്നു.
മിമിക്രി വേദികളിലൂടെ ടെലിവിഷന്‍ രംഗത്ത് എത്തിയ താരം നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ കൊല്ലം സുധി. കട്ടപ്പനയിലെ ഋത്വിക് റോഷന്, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്,ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്, എസ്കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
