Connect with us

എന്റെ മാമന്റെ മകളാണ് കോകില, പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയില്ല; കോകിലയും ചെറിയ ആളല്ല, വലിയ കുടുംബത്തിലെ അം​ഗമാണ്; ബാല

Malayalam

എന്റെ മാമന്റെ മകളാണ് കോകില, പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയില്ല; കോകിലയും ചെറിയ ആളല്ല, വലിയ കുടുംബത്തിലെ അം​ഗമാണ്; ബാല

എന്റെ മാമന്റെ മകളാണ് കോകില, പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയില്ല; കോകിലയും ചെറിയ ആളല്ല, വലിയ കുടുംബത്തിലെ അം​ഗമാണ്; ബാല

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാല വിവാഹിതനായത്. അപ്രതീക്ഷിതമായി ആയിരുന്നു വിവാഹം. നേരത്തെ തനിക്കും ഒരു തുണ വേണമെന്നും വിവാഹം കഴിച്ച് കുട്ടിയായി ജീവിക്കണമെന്നുള്ള സൂചനകൾ നൽകിയിരുന്നുവെങ്കിലും വിവാഹിതനാകാൻ പോകുന്ന കാര്യമൊന്നും ബാല വെളിപ്പെടുത്തിയിരുന്നില്ല. ശേഷമായിരുന്നു എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ച് അമ്മാവന്റെ മകളായ കോകിലയെ താലി ചാർത്തിയത്. ശേഷം കോകിലയുടെയും ബാലയുടെയും വിശേഷങ്ങൾ തന്നെയാണ് സോഷ്യൽ മീഡയ നിറയെ.

വിവാഹത്തോടെ കൊച്ചി ഉപേക്ഷിച്ച ബാല ഇപ്പോൾ വൈക്കത്താണ് കോകിലയ്ക്കൊപ്പം താമസം. സ്ഥലം വാങ്ങി മനോഹരമായ ഒരു വീടും വൈക്കത്ത് കായലിനോട് ചേർന്ന് ബാല പണികഴിപ്പിച്ച് കഴിഞ്ഞു. ഇപ്പോഴിതാ കോകില ജീവിതത്തിന്റെ ഭാ​ഗമായശേഷം വന്ന മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് നടൻ. കോകിലയെ വിവാഹം ചെയ്തശേഷം അമ്മയേയും സുഹൃത്തിനേയും മകളേയും എല്ലാം ഒരുമിച്ച് കിട്ടിയെന്നാണ് ബാല പറയുന്നത്.

എന്റെ മാമന്റെ മകളാണ് കോകില. പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയാൻ ഞാൻ‌ ആ​ഗ്രഹിക്കുന്നില്ല. ആസ്തിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. കോകിലയും ചെറിയ ആളല്ല. വലിയ കുടുംബത്തിലെ അം​ഗമാണ്. ഞങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്.

അതിനാൽ കോകിലയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. റിലേഷൻ വെളിപ്പെടുത്താൻ പാടില്ലെന്നത് കോകിലയുടെ അച്ഛന്റെ ആ​ഗ്രഹമാണ്. കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാണ്. പതിനേഴ് വയസ് മുതൽ ഞാൻ സന്നദ്ധപ്രവർത്തനങ്ങളും ദാനധർമ്മവും ചെയ്യുന്നുണ്ട്. അത്തരം കാര്യങ്ങൾക്ക് പോകുമ്പോൾ ‍ഞാൻ കോകിലയെ ഒപ്പം കൂട്ടാറുണ്ടായിരുന്നു.

അമൃത ആശുപത്രിയിൽ ഓപ്പറേഷനുശേഷം പത്ത് ദിവസം ഞാൻ വളരെ സീരിയസായി കഴിഞ്ഞിരുന്നു. ആ സമയത്താണ് കോകിലയുടെ സ്നേഹം ഞാൻ മനസിലാക്കിയത്. ഒരു പുരുഷൻ മുന്നോട്ട് പോകണമെങ്കിൽ ശക്തിയായി ഒരു സ്ത്രീ ഒപ്പം വേണം. എന്റെ ജീവിതം അറിഞ്ഞാൽ സിനിമ പോലും തോറ്റുപോകും. കോകില വന്നശേഷം അമ്മയേയും ഭാര്യയേയും സുഹൃത്തിനേയും മകളേയും എല്ലാം കിട്ടി എന്നാണ് ബാല പറഞ്ഞത്.

ഭർത്താവിനെ കുറിച്ച് പറയുമ്പോൾ കോകിലയും വാചാലയാകും. ചെറിയ പ്രായം മുതൽ മാമനെ പ്രണയിക്കുന്നുണ്ട് ഞാൻ. ചെറുപ്പം മുതൽ മാമനെ ഹീറോയായിട്ടാണ് ഞാൻ നോക്കിയിരുന്നത്. അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നയാളാണ്. ചെറുപ്പം മുതൽ കാണുന്നതുകൊണ്ട് മാമനെ നന്നായി എനിക്ക് അറിയാം. മാമ അറസ്റ്റിലായ ദിവസം ‍ഞാൻ ഒരുപാട് വിഷമിച്ചു.

അന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചത് മാമ തിരിച്ച് വീട്ടിൽ വന്നശേഷമാണ്. കൊച്ചിയിലെ വീട്ടിലേക്ക് എപ്പോഴും ആളുകൾ സഹായം ചോദിച്ച് വരും. അറസ്റ്റിലായ ദിവസം പോലും നിരവധി പേർ വന്നിരുന്നു. അന്നും ഒരാൾക്ക് മകളുടെ സ്കൂൾ ഫീസ് കൊടുത്തശേഷമാണ് മാമ പോലീസ് സ്റ്റേഷനിൽ പോയത്. മാമന് ഒരുപാട് കാര്യങ്ങൾ അറിയാം പക്ഷെ ഒന്നും തുറന്ന് പറയില്ല. സുഹൃത്ത്, അച്ഛൻ എന്ന നിലയിലെല്ലാം മാമ വളരെ നല്ല ആളാണ്. വാക്കുകളിൽ പറയാൻ എനിക്ക് അറിയില്ല എന്നാണ് കോകില പറഞ്ഞത്.

അതേസമയം, വീണ്ടും ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ബാലയും കോകിലയും കൊച്ചിയും അവിടെയുള്ള വീടും ഉപേക്ഷിച്ച് വൈക്കത്തേയ്ക്ക് താമസം മാറിയിരുന്നു. സ്വർഗം പോലെ മനോഹരമായ വീടിന്റെ വീഡിയോ കഴിഞ്ഞ ദിവസം ബാല സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. വലിയ ആർഭാടങ്ങളില്ലാത്ത വീട്ടിൽ ഇരുവരും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളെല്ലാം ബാല പങ്കിട്ട വീഡിയോയിൽ കാണാമായിരുന്നു.

കായലോരത്ത് ഇന്റോ-വെസ്റ്റേൺ സ്റ്റൈലിൽ മനോഹരമായ ഒരു വീടാണ് ബാലയും ഭാര്യ കോകിലയും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. വീടിന്റെ ഡ്രോൺ ഷോട്ട് അടക്കമുള്ള വീഡിയോയാണ് ബാല പങ്കുവെച്ചിരിക്കുന്നത്. ദൈവം ഞങ്ങളുടെ കൂടെയുണ്ട്. എന്തുതന്നെയായാലും നല്ല കാര്യങ്ങൾ മാത്രം സംഭവിക്കും. മരിച്ച ഒരാൾക്ക് ജീവൻ നൽകാൻ ദൈവം തീരുമാനിച്ചാൽ എല്ലാ പോരാട്ടങ്ങളിലും അവനെ സംരക്ഷിക്കാനും അവനറിയാമെന്നും ബാവ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top