കണ്ണിന്റെ കാഴ്ച എപ്പോള്‍ വേണമെങ്കില്‍ പോകാം രോഗ അവസ്ഥയെ കുറിച്ച് നടൻ കിഷോർ പറയുന്നു !
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് കിഷോർ. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും നായക വേഷവുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് കിഷോർ തെളിയിച്ചിരുന്നു. സീരിയില്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്നതിനിടെയാണ് കിഷോറിന് അപ്രതീക്ഷിതമായ ആരോഗ്യ പ്രശ്്നങ്ങളുണ്ടാകുന്നത്. ഇതോടെ താരത്തിന് കുറച്ചു നാള് സീരിയല്‍ രംഗത്തു നിന്നും വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ താരം വീണ്ടും സജീവമായി മാറിയിരിക്കുകയാണ്.
തന്റെ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ താരം മനസ് തുറന്നിരുന്നു. ഇപ്പോഴും ചികിത്സ തേടുന്നുണ്ട് കിഷോര്‍. തന്റെ അനുഭവത്തെക്കുറിച്ച് താരം പറഞ്ഞത് വിശദമായി വായിക്കാം തുടര്‍ന്ന്.
ഒന്നര വര്‍ഷത്തോളം എന്താണെന്ന് കണ്ടുപിടിക്കാന്‍ പറ്റിയിരുന്നില്ല. ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് വയ്യാതെ വന്നു. വലിയൊരു ആശുപത്രിയിലേക്കാണ് പിറ്റേന്ന് പോയത്. ലിവറിന് പ്രശ്നമുണ്ടോ എന്ന് ചോദിച്ചു. അതുവരെ ഉണ്ടായിട്ടില്ല. അപ്പോഴുണ്ടെന്ന് അവര്‍ കണ്ടു പിടിച്ചു. ചെറുതായി കോണ്ട്രാസ്റ്റ് ഉണ്ടെന്നാണ് കണ്ടു പിടിച്ചത്. കുറച്ച് കാലം മരുന്ന് കഴിച്ചു. ഒന്നര വര്‍ഷത്തോം ആ ആശുപത്രിയില്‍ തന്നെയായിരുന്നു ചികിത്സ.അഭിനയിക്കാന്‍ പോകാന്‍ പറ്റില്ലായിരുന്നു. നടക്കാന്‍ പറ്റില്ല. വിറയലായിരുന്നു. എല്ലാ മാസവും ആശുപത്രിയില്‍ പോകേണ്ടി വന്നു. ആദ്യമൊക്കെ പിടിച്ചു നിന്നു. പിന്നെ സംഘടനയും സുഹൃത്തുക്കളുമൊക്കെ സഹായിച്ചു. ഒരു പരിധി കഴിഞ്ഞപ്പോള്‍ ലിവര്‍ അങ്ങ് മാറ്റിയാലോ എന്ന് അവര്‍ പറഞ്ഞു. നോക്കുമ്പോള്‍ കയ്യില്‍ നില്ക്കുന്ന തുകയല്ല. വീണ്ടും ബാധ്യതയിലേക്ക് പോകുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ നേരെ മെഡിക്കല്‍ കോളേജിലേക്ക് പോന്നു.
അവിടെ വച്ചാണ് ശരിയായ പ്രശ്നം കണ്ടുപിടിക്കുന്നത്. പിറ്റിയൂട്ടറി ഗ്ലാന്റിനകത്ത് ഒരു സിസ്റ്റാണ്. അതായിരുന്നു പ്രധാന പ്രശ്നം. ലിവര്‍ തന്നെ ചികിത്സിച്ചിട്ടും മാറ്റം വരാതെ വന്നപ്പോള്‍ പരിശോധന നടത്തി നോക്കിയതായിരുന്നു. തൈറോയ്ഡ് ഒക്കെ വല്ലാതായിട്ടുണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ക്കുള്‍പ്പടെ വരുന്ന അസുഖമാണ്. എന്നാല്‍ വളരെ കോമണുമല്ല. കണ്ണിലേക്കാണ് ആ വളര്‍ച്ച വന്നു നില്‍ക്കുന്നത്. എടുത്ത് കളഞ്ഞാലും ഗ്ലാന്റ് പ്രവര്‍ത്തിക്കണം എന്നില്ല.
കണ്ണിന്റെ കാഴ്ച എപ്പോള്‍ വേണമെങ്കില്‍ പോകാം. അതിനാല്‍ കണ്ണും ഇതിന്റെ വളര്‍ച്ചയും മാസാമാസം പരിശോധിക്കുന്നുണ്ട്. സ്റ്റിറോയ്ഡ് കഴിക്കുകയാണ്. അതിനാല്‍ ഷുഗറൊന്നും നിയന്ത്രിക്കാനാകില്ല. തല്ക്കാലം സര്‍ജറി വേണ്ട. വളര്‍ച്ച നോക്കി കൊണ്ടിരിക്കുകയാണ്. വീട്ടില്‍ ഞാനല്ലാതെ വേറെ വരുമാന മാര്‍ഗ്ഗമില്ല. ചികിത്സയുടെ തുടക്കത്തില്‍ ഓരോ മാസവും രണ്ട് ലക്ഷം രൂപ ചിലവുണ്ടായിരുന്നു. ഇപ്പോള്‍ ഇരുപതിനായിരത്തിനടത്തുണ്ട് മരുന്നിന് മാത്രം. ഇതിന് പുറമെ സ്കാനിംഗും മറ്റുമുണ്ട്
ഓടി നടന്ന് പരമ്പരകള്‍ ചെയ്യാനാകില്ല. സ്റ്റിറോയ്ഡിന്റെ പുറത്താണ് നില്‍ക്കുന്നത്. എല്ല് ദിവസവും രാവിലെയും വൈകുന്നേരും എടുക്കണം. ഷുഗറൊന്നും ഒരിക്കലും നിയന്ത്രണത്തിലാകില്ല. ഇന്‍സുലിന്‍ എടുത്താലും 400-500ലാണ് നില്‍ക്കുന്നത്. പിന്നെ തൈറോയ്ഡ് ഉണ്ട്. ആര്‍ട്ടിസ്റ്റുകളും ആത്മയും സഹായിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പക്കലില്‍ നിന്നും ഒരു തുക വാങ്ങി തന്നിരുന്നു.
നാടകത്തില്‍ നിന്നുമാണ് കിഷോര്‍ സീരിയലിലെത്തുന്നത്. അങ്ങാട്ടിപ്പാട്ട് എന്ന പരമ്പരയിലൂടെയാണ് കിഷോര്‍ സീരിയല്‍ രംഗത്ത് അരങ്ങേറുന്നത്. പിന്നീട് അലകള്‍, സാഗരം, ഹരിചന്ദനം, സ്ത്രീജന്മം, മഞ്ഞുരുകും കാലം തുടങ്ങി നിരവധി സീരിയലുകളുടെ ഭാഗമായി മാറി. ഇതില്‍ നായകനായും വില്ലനായുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ കിഷോറിന് സാധിച്ചിട്ടുണ്ട്. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് കിഷോര്‍. കിങ് ആന്റ് കമ്മീഷ്ണര്‍, സിംഹാസനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കിഷോര്‍.
നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സസ്നേഹം എന്ന പരമ്പരയിലാണ് കിഷോർ അഭിനയിക്കുന്നത്. പരമ്പരയിലെ നായക വേഷമാണ് കിഷോർ അവതരിപ്പിക്കുന്നത്.
