Malayalam
ഒരു വേർപാടിന്റെ വേദനയിൽ നിന്നും മോചിതരാവും മുൻപ് മറ്റൊരു വിയോഗ വാർത്ത; കാലത്തിന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല
ഒരു വേർപാടിന്റെ വേദനയിൽ നിന്നും മോചിതരാവും മുൻപ് മറ്റൊരു വിയോഗ വാർത്ത; കാലത്തിന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല
സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ആർക്കും വിശ്വസിക്കാനാകുന്നില്ല. ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം . സോഷ്യൽമീഡിയയിൽ നിരവധി താരങ്ങളും ആരാധകരും അദ്ദേഹത്തിന്റെ ഓര്‍മ്മകളും പാട്ടുകളുമൊക്കെ പങ്കുവെച്ച് ആദരവ് അർപ്പിക്കുകയാണ്. നടൻ കിഷോർ സത്യ പങ്കിട്ട ഒരു പോസ്റ്റാണ് വൈറലാകുന്നത്
“ഞാൻ യു എ ഇ യിൽ 106.2 ഹം എഫ് എം റേഡിയോയിൽ ജോലി ചെയ്യുമ്പോൾ ഒന്നിലധികം പ്രാവശ്യം എസ് പി ബി സാറിനെ കാണുവാനും സംസാരിക്കാനുമൊക്കെ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിനയവും കുലീനതയും എപ്പോഴും എന്നെ വിസ്മയിപ്പിച്ചിരുന്നു. ശബരിയുടെ വേർപാടിന്റെ വേദനയിൽ നിന്നും മോചിതരാവും മുൻപ് മറ്റൊരു വിയോഗ വാർത്തയും കൂടെ. കാലത്തിന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല. എസ്പിബി സാറിന്റെ ശബ്ദം ഒരുനാളും മരിക്കുന്നില്ല”, എന്നാണ് കിഷോർ സത്യ കുറിച്ചത്.
കഴിഞ്ഞ ആഴ്ചയ ആയിരുന്നു പ്രശ്തസ്ത ടെലിവിഷൻ താരവും, കിഷോർ സത്യയുടെ ആത്മ മിത്രവുമായ ശബരി നാഥ് വിടവാങ്ങിയത്. ശബരിയുടെ വിയോഗവാർത്ത വന്ന ശേഷം ഹൃദയ സ്പർശിയായ ഒരു കുറിപ്പാണ് കിഷോർ പങ്ക് വച്ചത്.
