Malayalam
കിലി പോൾ മലയാള സിനിമയിലേയ്ക്ക്!
കിലി പോൾ മലയാള സിനിമയിലേയ്ക്ക്!
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്. ഇന്ത്യൻ സിനിമാ ഗാനങ്ങളും മലയാളം സിനിമാ ഗാനങ്ങളുമെല്ലാം ലിപ് സിങ്ക് ചെയ്തും ഡാൻസ് ചെയ്തുമാണ് കിലി പോൾ സോഷ്യൽ മീഡിയയുടെ പ്രിയങ്കരനാകുന്നത്.
കഴിഞ്ഞ ദിവസമാണ് കിലി കേരളത്തിൽ എത്തിയത്. സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോൾ അഭിനയിക്കാനൊരുങ്ങുന്നത്. ഈ വേളയിൽ സംവിധായകൻ പങ്കുവെച്ച വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.
ആഫ്രിക്കയിലെ ഉണ്ണിയേട്ടൻ ആദ്യമായി കേരളത്തിലെത്തി. ഒരുപാട് ആഗ്രഹിച്ച യാത്ര സഫലമായതിന്റെ സന്തോഷത്തിലാണദ്ദേഹം. മലയാളികളുടെ സ്‌നേഹം ഏറ്റുവാങ്ങാൻ കുറച്ചുനാൾ ഇവിടെയുണ്ടാകും എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ നമ്പർ 1 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. അൽത്താഫ് സലിം, ജോമോൻ ജ്യോതിർ, അനാർക്കലി മരക്കാർ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ സതീഷ് തൻവി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.
