Connect with us

ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണ്, സിനിമ ഉപേക്ഷിക്കുന്നു; തുറന്ന് പറഞ്ഞ് നടൻ കിച്ചു ടെല്ലസ്

Actor

ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണ്, സിനിമ ഉപേക്ഷിക്കുന്നു; തുറന്ന് പറഞ്ഞ് നടൻ കിച്ചു ടെല്ലസ്

ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണ്, സിനിമ ഉപേക്ഷിക്കുന്നു; തുറന്ന് പറഞ്ഞ് നടൻ കിച്ചു ടെല്ലസ്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് കിച്ചു ടെല്ലസ്. നടനെന്നതിനേക്കാളുപരി തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു. ഇപ്പേഴിതാ അജ​ഗജാന്തരത്തിനു ശേഷം പ്രഖ്യാപിച്ച പ്രൊജക്റ്റ് ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

കിച്ചു ടെല്ലസിന്റെ കുറിപ്പ് ഇങ്ങനെ;

സിനിമാ മേഖലയിൽ. അങ്കമാലി ഡയറീസ്മുതൽ ഇന്ന് വരെയുള്ള സമയം വളരെ ആത്മാർത്ഥമായിത്തന്നെ എല്ലാവരോടൊപ്പവും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാൻ .. അഭിനയത്തോടൊപ്പമാണ് എഴുത്തും start ചെയ്തത് … അജഗജാന്തരം എന്ന സിനിമ ഹിറ്റ് ആയതിനു ശേഷം ഒന്നു രണ്ടു സബ്ജക്റ്റ് കൈയിലുണ്ടായിരുന്നു ..

ഇത് പലരുമായും ഞാൻ വ്യക്തിപരമായി ചർച്ച ചെയ്തിരുന്ന സമയത്ത് സിനിമയുമായി ബന്ധപ്പെട്ട് തന്നെ കുരുവിപ്പാപ്പ” എന്ന സിനിമ ചെയ്തവർ : ജോഷി , അരുൺ എന്നിവർ എന്നെ ഇങ്ങോട്ട് വന്നു കണ്ട് എത്രയും പെട്ടെന്ന് തന്നെ സിനിമ ഓൺ ആക്കണമെന്ന് പറയുകയും നായകനായി “അപ്പാനി ശരത്തിനെ “ വെയ്ക്കുകയും ചെയ്തു ..

ഒഫീഷ്യൽ മീറ്റിങ് കഴിഞ്ഞിറങ്ങുമ്പോൾ അഡ്വാൻസ് തുക , എനിക്കും നായകനും. ബാങ്ക് ചെക്ക് ആയി തന്നിരുന്നു … പറയുന്ന ദിവസമേ ബാങ്കിൽ ഇടാവൂ എന്ന് പറഞ്ഞിരുന്നത് കൊണ്ട്. കുറച്ചു ദിവസം വെയിറ്റ് ചെയ്തു … പതുക്കെ പതുക്കെ ഓരോരോ പ്രശ്നങ്ങൾ പലരീതിയിൽ ഉന്നയിച്ച് കൊണ്ട് പ്രൊഡ്യൂസർ വന്നെങ്കിലും ഞാൻ എന്റെ ഫ്രീ സമയം നോക്കി കോട്ടയം വരെ പോയി അവരെ നേരിൽ കണ്ടു സംസാരിച്ചു സോൾവ് ചെയ്തു.

അപ്പോഴും ചെക്ക് സബ്മിറ്റ് ചെയ്യേണ്ട ഡയറക്ട് അക്കൗണ്ട് വഴി അയച്ചോളാമെന്ന് പറയുകയാണ് ചെയ്തത് … ഒരുമാസത്തോളമായി ഒപ്പിട്ട ഈ ചെക്ക് എന്റെ കൈയിലിരിക്കുന്നു …ഒരു സിനിമ ഓൺ ആകുമ്പോൾ എല്ലാവരെയും പോലെ തന്നെ നമ്മൾ പ്രതീക്ഷിക്കും … പണം മാത്രമല്ലല്ലോ …. മാനസികമായി നമ്മുടെ സന്തോഷം അടുത്ത കഥ ഓൺ ആയെന്നുള്ളത് തന്നെയായിരുന്നു ..

എന്നെ പോലെ ലൈവ് ആയി നിൽക്കുന്നവർക്ക് പോലും ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണ് … ഇവരുടെ ഫോട്ടോ അടക്കം ഞാൻ പോസ്റ്റ് ചെയ്യുന്നത് , നാളെ സിനിമയെ സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നവർക്കിടയിൽ. വലിയൊരു കല്ലുകടിയാകും ഇവരെപ്പോലുള്ളവർ .. ദയവായി എല്ലാവരുടെ സമയത്തിനും മാനസിക സന്തോഷത്തിനുമൊക്കെ വിലയുണ്ടെന്ന് മറക്കരുത് …

OFFICIALLY WE ARE DROPPING THIS PROJECT!

More in Actor

Trending

Recent

To Top