Bollywood
വേണ്ട സംരക്ഷണം നൽകാൻ കഴിഞ്ഞില്ല ;ലൈവായി മുടി മുറിച്ചു ബോളിവുഡ് നടി – വീഡിയോ വൈറൽ
വേണ്ട സംരക്ഷണം നൽകാൻ കഴിഞ്ഞില്ല ;ലൈവായി മുടി മുറിച്ചു ബോളിവുഡ് നടി – വീഡിയോ വൈറൽ
വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ ബോളിവുഡ് നടി ആണ് കിയാര അഡ്വാനി.ബോളിവുഡ് ഫാഷന്‍ കോളങ്ങളിലും ഹിറ്റാണ് താരം .എന്നാല്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.എം എസ് ധോണി ദ അണ്‍ടോണ്‍ഡ് സ്റ്റോറി’യില്‍ സാക്ഷി ധോണിയെ അവതരിപ്പിച്ചാണ് ബോളിവുഡ് സുന്ദരി കിയാര അഡ്വാനി ശ്രദ്ധനേടിയത്.
26കാരിയായ കിയാര ലൈവായി തന്റെ നീളന്‍ മുടി തോളൊപ്പം മുറിച്ചുകളയുകയായിരുന്നു. തിരക്കേറിയ തന്റെ ജീവിതരീതി കാരണം മുടിക്ക് വേണ്ട സംരക്ഷണം നല്കാന് കഴിയുന്നില്ലെന്ന് പറഞ്ഞാണ് കിയാര മുടി മുറിച്ചത്. ‘മുടി ശരിയായി പരിപാലിക്കാത്തത് കാരണം അത് മുറിച്ചുകളയുന്നതാണ് നല്ല മാര്‍ഗ്ഗം എന്ന് കരുതി’യെന്ന ക്യാപ്ഷന്‍ നല്‍കിയാണ് നടി വിഡിയോ പങ്കുവച്ചിരിക്കുന്നത്.
“ഫോട്ടോഷൂട്ടിനും മറ്റുമായി പലപ്പോഴും മുടി ഹീറ്റ് ചെയ്യാറുണ്ട്. ധാരാളം കെമിക്കലടങ്ങിയ ഉത്പന്നങ്ങളാണ് സ്ഥിരമായി മുടിയില്‍ ഉപയോഗിക്കുന്നത്. ഇതിനിടയില്‍ മുടിക്ക് വേണ്ട സംരക്ഷണം നല്കാന് കഴിയുന്നുമില്ല”, വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ കിയാര പ്രതികരിച്ചു.
ആറ് ലക്ഷത്തിലധികം പേര് ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു.കിയാരയുടെ വിഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. നടിയുടെ പുതിയ ലുക്കിനെ പ്രശംസിച്ചാണ് കൂടുതല്‍ പേരും എത്തുന്നതെങ്കിലും താരം യഥാര്‍ത്ഥത്തില്‍ മുടി മുറിച്ചോ എന്ന് സംശയിക്കുന്നവരും കുറവല്ല.
kiara adwani cut her hair live
