Connect with us

ജോനാസ് ബ്രദേഴ്‌സിലെ കെവിന്‍ ജൊനാസിന് അര്‍ബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; വീഡിയോയുമായി താരം

Hollywood

ജോനാസ് ബ്രദേഴ്‌സിലെ കെവിന്‍ ജൊനാസിന് അര്‍ബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; വീഡിയോയുമായി താരം

ജോനാസ് ബ്രദേഴ്‌സിലെ കെവിന്‍ ജൊനാസിന് അര്‍ബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; വീഡിയോയുമായി താരം

നിരവധി ആരാധകരുള്ള ലോക പ്രശസ്ത ഗായകരാണ് ജോനാസ് ബ്രദേഴ്‌സ്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇ്പപോഴിതാ ഇതിലെ കെവിന്‍ ജൊനാസിന് അര്‍ബുദം സ്ഥിരീകരിച്ചിരിക്കുകയാണ്. തനിക്ക് സ്‌കിന്‍ കാന്‍സര്‍ സ്ഥിരീകരിച്ചെന്ന് കെവിന്‍ ജൊനാസ് തന്നെയാണ് വെളിപ്പെടുത്തിയത്. അടിയന്തര ശസ്ത്രക്രിയയിലൂടെ ക്യാന്‍സര്‍ ബാധിച്ച സെല്ലുകള്‍ നീക്കം ചെയ്‌തെന്നും കെവിന്‍ വ്യക്തമാക്കി.

താരത്തിന്റെ അസുഖ വിവരം അറിഞ്ഞ ഞെട്ടലിലാണ് ആരാധകര്‍. ശസ്ത്രക്രിയയ്ക്കു മുന്‍പും ശേഷവുമുള്ള ദൃശ്യങ്ങള്‍ കെവിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് വിശ്രമമാണ് വേണ്ടതെന്നും വീട്ടില്‍ തന്നെയാണെന്നും ഗായകന്‍ കുറിച്ചു. ചര്‍മത്തെ ബാധിക്കുന്ന കാന്‍സറാണ് കെവിന് ബാധിച്ചിരിക്കുന്നത്. കെവിന്റെ മേല്‍ നെറ്റിയില്‍ വളര്‍ന്നു വന്നിരുന്ന ബേസല്‍ സെല്‍ കാര്‍സിനോമയാണ് (BCC) നീക്കം ചെയ്തത്.

ചര്‍മത്തിലെ പഴയ കോശങ്ങള്‍ നശിക്കുന്ന മുറയ്ക്ക് പുതിയവ ഉത്പാദിപ്പിക്കുന്ന ഒരുതരം കോശമാണ് ബേസല്‍ സെല്‍. അര്‍ബുദത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വൈകാതെ ഉടന്‍ തന്നെ അത് ചികിത്സിക്കണമെന്നും അവണിക്കരുതെന്നും കെവിന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയിലൂടെ അറിയിച്ചു.

താരത്തിന്റെ അസുഖ വിവരം അറിഞ്ഞ ഞെട്ടലിലാണ് ആരാധകര്‍. നിരവധി പേരാണ് താരം കൂടുതല്‍ ശക്തനായി തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നത്. കെവിന്‍ ജൊനാസ്, ജോ ജൊനാസ്, നിക്ക് ജൊനാസ് എന്നിവരാണ് ജൊനാസ് ബ്രദേഴ്‌സിലെ അംഗങ്ങള്‍. ജൊനാസ് ബ്രദേഴ്‌സിലെ ഒന്നാമനാണ് കെവിന്‍.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. രോഗം നേരത്തെ കണ്ടെത്താനായത് നന്നായി എന്നാണ് ആരാധകര്‍ കുറിക്കുന്നത്. കൂടാതെ സ്വന്തം അനുഭവം തുറന്നുപറഞ്ഞ് സ്‌കിന്‍ കാന്‍സറിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനുള്ള താരത്തിന്റെ ശ്രമത്തേയും കയ്യടിക്കുന്നവരുണ്ട്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക് ജൊനാസിന്റെ സഹോദരനാണ് കെവിന്‍.

More in Hollywood

Trending

Recent

To Top