Connect with us

ആ സിനിമ കണ്ട ശേഷം നീ തന്നെയാണോ ഇത് ചെയ്തത് എന്നാണ് അച്ഛനും അമ്മയും ചോദിച്ചത്; കീർത്തി സുരേഷ്

Actress

ആ സിനിമ കണ്ട ശേഷം നീ തന്നെയാണോ ഇത് ചെയ്തത് എന്നാണ് അച്ഛനും അമ്മയും ചോദിച്ചത്; കീർത്തി സുരേഷ്

ആ സിനിമ കണ്ട ശേഷം നീ തന്നെയാണോ ഇത് ചെയ്തത് എന്നാണ് അച്ഛനും അമ്മയും ചോദിച്ചത്; കീർത്തി സുരേഷ്

മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ചിരിക്കുകയാണ് നടി. തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നിൽക്കുകയാണ് താരം. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേയ്ക്ക് എത്തുന്നത്.

ദിലീപിന്റെ കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്. അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ കീർത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം.

ഇപ്പോൾ തന്റെ സിനിമാ തിരക്കുകളിലാണ് നടി. സാനി കായിധം എന്ന അരുൺ മതേശ്വരൻ ചിത്രമാണ് കീർത്തിയുടേതായി പുറത്തെത്തിയത്. സെൽവരാഘവൻ, കീർത്തി സുരേഷ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ക്രൈം ത്രില്ലർ ഴോൺറെയിൽ പുറത്തിറങ്ങിയ ചിത്രം കീർത്തിയുടെ കരിയറിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് കീർത്തി. ഈ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ അരുണിനോട് ഞാൻ ചോദിച്ചതാണ് എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത് എന്ന്. അതിനു അരുണിന്റെ മറുപടിയാണ് എന്നെ ആകർഷിച്ചത്. ഇതുപോലൊരു വേഷം ഞാൻ ചെയ്തിട്ടില്ല, അതിനാൽ ഈ കഥാപാത്രം വേറിട്ട് നിൽക്കുമെന്ന് അരുൺ പറഞ്ഞു.

അരുണിന് എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരുന്നു. എങ്ങനെയാണ് പൊന്നി എന്ന കഥാപാത്രത്തെ ചെയ്യേണ്ടതെന്നും അദ്ദേഹത്തിന് കൃത്യമായ ഉദ്ദേശമുണ്ട്. അരുൺ ഒരു മികച്ച സംവിധായകനാണ്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യണമെന്ന് എനിക്കും തോന്നി. ഒപ്പം സെൽവരാഘവൻ സാറിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു.

അതാണ് ഏറ്റവും അഭിമാന നിമിഷം. ഈ ചിത്രം കണ്ട് എന്റെ അച്ഛനും അമ്മയും എന്നോട് ചോദിച്ചു നീ തന്നെയാണോ ഇത് ചെയ്തത് എന്ന്. കാരണം മഹാനടിക്ക് ശേഷം ഇങ്ങനെയൊരു വേഷം ചെയ്തിട്ടില്ല. അവരുടെ ആ വാക്കുകൾ ശരിക്കും സന്തോഷപ്പെടുത്തി എന്നും കീർത്തി പറഞ്ഞു.

തമിഴിലേക്ക് പോയതിന് ശേഷമാണ് കീർത്തി ജനപ്രിയ നടിയാവുന്നത്. അവിടുന്ന് തെലുങ്കിലെ മഹാനടി എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഇപ്പോൾ ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. അറ്റ്‌ലിയാണ് കീർത്തിയുടെ ആദ്യ ഹിന്ദി ചിത്രം നിർമ്മിക്കുന്നത്. ബേബി ജോൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വരുൺ ധവാൻ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം വിജയ്യുടെ സൂപ്പർഹിറ്റ് ചിത്രം തെറിയുടെ ഹിന്ദി റീമേക്കാണിത്.

More in Actress

Trending