Malayalam Breaking News
68 കാരന്റെ നായികയായി തിളങ്ങാൻ കീര്‍ത്തി സുരേഷ് !! അത് പൊളിക്കുമെന്ന് ആരാധകർ….
68 കാരന്റെ നായികയായി തിളങ്ങാൻ കീര്‍ത്തി സുരേഷ് !! അത് പൊളിക്കുമെന്ന് ആരാധകർ….
68 കാരന്റെ നായികയായി തിളങ്ങാൻ കീര്‍ത്തി സുരേഷ് !! അത് പൊളിക്കുമെന്ന് ആരാധകർ….
തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ ഒരുപോലെ തിളങ്ങിനില്‍ക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തമിഴില്‍ ചെയ്ത് നടി തിളങ്ങി നില്‍ക്കുകയാണ്. പ്രേക്ഷകരുടെ മനസ്സില്‍ അഴ്ന്നിറങ്ങിയ മഹാനടിയിലെ കഥാപാത്രത്തിലൂടെ നല്ലൊരു മുന്നേറ്റമാണ് നടിക്ക് ഉണ്ടായത്.
അതുപോലെ തന്നെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴിലെ ഒട്ടുമിക്ക എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും കീര്‍ത്തി അഭിനയിച്ചു കഴിഞ്ഞു. സ്റ്റൈല്‍ മന്നന്റെ ഏറ്റവും പുതിയ നായികയായി കീര്‍ത്തി എത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ തിരക്കഥ കീര്‍ത്തിയ്ക്ക് വളരെ അധികം ഇഷ്ടപ്പെട്ടു എന്നും കേട്ട ഉടനെ രണ്ടാമതൊന്ന് ആലോചിക്കാതെ സിനിമ കരാർ ചെയ്തു എന്നുമൊക്കെയാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
26 വയസ്സുള്ള കീര്‍ത്തി 68 കാരനൊപ്പം ജോഡി ചേര്‍ന്നഭിനയിക്കുന്നത് പ്രേക്ഷകരെ സംബന്ധിച്ച് കൗതുകമുള്ള കാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല.
Keerthi Suresh to act with Rajinikanth
