Malayalam Breaking News
ഒരിക്കൽ കൂടി സാവിത്രിയായി കീർത്തി എത്തുന്നു
ഒരിക്കൽ കൂടി സാവിത്രിയായി കീർത്തി എത്തുന്നു
By
Published on
ഒരിക്കൽ കൂടി സാവിത്രിയായി കീർത്തി എത്തുന്നു
മഹാനടിയിൽ സാവിത്രിയായി വേഷമിട്ട കീർത്തിക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സാവിത്രിയായി ഒരിക്കൽ കൂടി വരികയാണ് കീർത്തി.
ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന എൻ.ടി രാമ റാവുവിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് കീർത്തി വീണ്ടും സാവിത്രിയായി എത്തുന്നത്. എൻടിആറിന്‍റെ മകനും ടോളിവുഡ് സൂപ്പർസ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ് ഈ ചിത്രം ഒരുക്കുന്നത്.
മഹാനടിയിലെ കീർത്തിയുടെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കീർത്തിയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു മഹാനടിയിലെ സാവിത്രി. ചിത്രത്തിൽ ജെമിനി ഗണേശനായി എത്തിയത് ദുൽഖർ സൽമാനായിരുന്നു.
keerthi suresh to act as savithri again
Continue Reading
You may also like...
Related Topics:Keerthi Suresh, savithri