News
‘സ്പെയിന് ഡയറീസ്’…പുത്തന്‍ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്
‘സ്പെയിന് ഡയറീസ്’…പുത്തന്‍ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കീര്‍ത്തി. നടി പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കീര്‍ത്തി സുരേഷ് പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
‘സ്പെയിന് ഡയറീസ്’ എന്ന ക്യാപ്ഷനോടെ ത്രോബാക്ക് ഫോട്ടോകളാണ് കീര്‍ത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. ശ്രീകാന്ത ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമായ. ‘ദസറ’ ആണ് കീര്‍ത്തി സുരേഷിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. സത്യന് സൂര്യന് ഐഎസ്!സി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ദസറ’. നാനി നായകനാകുന്ന ‘ദസറ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് സന്തോഷ് നാരായണനാണ് .
കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ ‘സൈറണ്‍’ ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് ജി വി പ്രകാശ് കുമാര്‍ ആണ്.
ഭോലാ ശങ്കര്‍’ എന്ന തെലുങ്ക് ചിത്രത്തിലും കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. ചിരഞ്!ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മെഹര്‍ രമേഷാണ് സംവിധാനം ചെയ്യുന്നത്.
‘മാമന്നന്’ എന്ന തമിഴ് ചിത്രം കീര്‍ത്തി സുരേഷ് അഭിനയിച്ച് പൂര്‍ത്തിയായിരുന്നു. ഉദയ്നിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ‘പരിയേറും പെരുമാള്‍’, ‘കര്ണന്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മാമന്നന്’.
