Connect with us

പ്രമോഷൻ സമയത്ത് അത് മാറ്റൻ പലരും പറഞ്ഞു, എനിക്ക് അത് മാറ്റാൻ തോന്നിയില്ല. താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം; കീർത്തി സുരേഷ്

Actress

പ്രമോഷൻ സമയത്ത് അത് മാറ്റൻ പലരും പറഞ്ഞു, എനിക്ക് അത് മാറ്റാൻ തോന്നിയില്ല. താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം; കീർത്തി സുരേഷ്

പ്രമോഷൻ സമയത്ത് അത് മാറ്റൻ പലരും പറഞ്ഞു, എനിക്ക് അത് മാറ്റാൻ തോന്നിയില്ല. താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം; കീർത്തി സുരേഷ്

ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീർത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകൾ ഉണ്ട്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു.

ഇക്കഴിഞ്ഞ 12 ന് ആയിരുന്നു കീർത്തിയുടെ വിവാഹം. ഗോവയിൽ വച്ചു നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചിത്രങ്ങളാണ് ആദ്യം കീർത്തി പങ്കുവെച്ചത്. പിന്നീട് ക്രിസ്റ്റ്യൻ രീതിയിലുള്ള വിവാഹ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

നീണ്ട 15 വർഷത്തെ പ്രണയം പല ഗോസിപ്പുകളും പുറത്തുവന്നിട്ടും കീർത്തി വെളിപ്പെടുത്താതിരുന്നത് ആരാധകരെ സംബന്ധിച്ച് വലിയ ഞെട്ടലായിരുന്നു. വിവാഹശേഷം ഉടൻ തന്നെ ആദ്യ ബോളിവുഡ് സിനിമ ബേബി ജോണിന്റെ പ്രമോഷനിൽ കീർത്തി സജീവമായി പങ്കെടുത്തിരുന്നു.

കഴുത്തിൽ താലി ചരടുമായി ആയിരുന്നു കീർത്തി വന്നിരുന്നത്. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് താലി ചരട് കഴുത്തിൽ നിന്നും നീക്കം ചെയ്യാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കീർത്തി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഞാൻ എല്ലായിടത്തും താലി ധരിച്ച് പോകുന്നത് മംഗൽ സൂത്ര പരിശുദ്ധമായ ഒന്നായത് കൊണ്ടാണ്. ഈ മഞ്ഞ ചരട് മാറ്റുന്നത് ഒരു പ്രത്യേക ദിവസത്തിനുശേഷമാണ്.

ഒരു ഗോൾഡ് ചെയിനിലേക്ക് ഈ താലി മാറ്റുന്നത് അത്തരം ഒരു ദിവസത്തിലാണ്. ഏഴ് ദിവസത്തിനോ പത്ത് ദിവസത്തിനോ ശേഷം ഇത് മാറ്റും. അതിനുവേണ്ടി ഒരു ദിവസം കണ്ടെത്തും. ഞങ്ങൾ ഇതുവരെ അത്തരം ഒരു ദിവസം കണ്ടെത്തിയില്ല. എനിക്ക് തോന്നുന്നു അത് ജനുവരിക്ക് ശേഷം ആണെന്നാണ്. പ്രമോഷൻ സമയത്ത് അത് മാറ്റണമെങ്കിൽ മാറ്റിക്കോളാൻ പലരും എന്നോട് പറഞ്ഞിരുന്നു.

എനിക്ക് അത് മാറ്റാൻ തോന്നിയില്ല. ഈ താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം എന്നാണ്. അത് വളരെ പരിശുദ്ധമാണ്. അതുപോലെതന്നെ പവർഫുള്ളാണ്. എത്ര ദിവസം ഈ മഞ്ഞ ചരടിൽ താലി കിടക്കുന്നോ അത്രയും അത് പവർഫുള്ളാണ്. ഗോൾഡൻ ചെയിനിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഇത് നോർമലായ ഒന്നാകും. ചിലർ പറഞ്ഞു വസ്ത്രത്തിനുള്ളിൽ താലി ചരട് സൂക്ഷിക്കൂവെന്ന്.

പക്ഷെ താലി ചരട് ധരിച്ച് കാണുമ്പോൾ കാണാൻ ഹോട്ടാണെന്ന് എനിക്ക് തോന്നി. ഞാൻ ഇത് ആഘോഷിക്കുകയാണ് എന്നാണ് കീർത്തി താലി ചരടിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. താലികെട്ട് ചടങ്ങിനുശേഷം കീർത്തി ധരിച്ചൊരു സാരിയും വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു. മെറൂൺ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായിരുന്നു കീർത്തി.

നടി തന്റെ വിശേഷപ്പെട്ട ദിവസത്തിനായി പ്രത്യേകം പറഞ്ഞ് ചെയ്യിപ്പിച്ചതാകും ആ സാരി എന്നാണ് ആരാധകർ കരുതിയത്. പക്ഷെ യഥാർത്ഥത്തിൽ അമ്മ മേനകയുടെ വിവാഹ സാരിയായിരുന്നു അത്. കീർത്തി തന്നെയാണ് ഇക്കാര്യവും അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. താലികെട്ടിനുശേഷം ഡ്രസ് ചെയ്ഞ്ച് ചെയ്തപ്പോൾ എടുത്തതാണ് മെറൂൺ നിറത്തിലുള്ള സാരിയിലുള്ള ഫോട്ടോകൾ. അത് എന്റെ അമ്മയുടെ വെഡ്ഡിങ് സാരിയാണ്.

അമ്മ ആ സാരി ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ എന്റെ കയ്യിലുണ്ട്. അമ്മയുടെ കല്യാണ സാരി എന്റെ വിവാഹമായപ്പോൾ ഞാൻ നവീകരിച്ച് എടുത്തു. വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത അനിത തന്നെയാണ് ഈ സാരിയും എനിക്ക് നവീകരിച്ച് തന്നത്. മുപ്പത് വർഷത്തിലേറെ പഴക്കമുള്ള സാരിയാണ്. ഞാൻ ഈ സാരി അമ്മയുടെ കയ്യിൽ കണ്ടപ്പോൾ ഇഷ്ടത്തോടെ ചോദിച്ച് വാങ്ങിയതാണ്.

ഈ പഴയ മോഡൽ സാരി നിനക്ക് എന്തിനാണ് എന്നാണ് അമ്മ ചോദിച്ചത് കീർത്തി പറയുന്നു. മേനകയുടേയും പ്രണയ വിവാഹമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള നായികയായിരുന്നു മേനക സുരേഷ്. കൊച്ചിയിലെ ബിസിനസുകാരനും റിസോർട്ട് ശൃംഖല ഉടമയുമാണ് ആന്റണി തട്ടിൽ. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി.

More in Actress

Trending

Recent

To Top