കീർത്തി തന്റെ കുഞ്ഞിനെ വല്ലാതെ കഷ്ട്ടപ്പെടുത്തുന്നു…; വിവാഹശേഷം നടി ചെയ്‌തത് കണ്ട് ഞെട്ടി ആന്റണയും കുടുംബവും
തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷ് ഇപ്പോൾ ബോളിവുഡിലും ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ബേബി ജോൺ എന്ന ചിത്രത്തിന് വേണ്ടി ഗ്ലാമറസായി അഭിനയിക്കാനും കീർത്തി തയ്യാറായിരുന്നു. പിന്നാലെ ബോളിവുഡ് ടൗണിലെ നടൻമാർ വരെ കീർത്തിയെ ശ്രദ്ധിക്കാൻ തുടങ്ങി.
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുകയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീർത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകൾ ഉണ്ട്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 12 ന് ആയിരുന്നു കീർത്തിയുടെ വിവാഹം. ഗോവയിൽ വച്ചു നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചിത്രങ്ങളാണ് ആദ്യം കീർത്തി പങ്കുവെച്ചത്. പിന്നീട് ക്രിസ്റ്റ്യൻ രീതിയിലുള്ള വിവാഹ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. നീണ്ട 15 വർഷത്തെ പ്രണയം പല ഗോസിപ്പുകളും പുറത്തുവന്നിട്ടും കീർത്തി വെളിപ്പെടുത്താതിരുന്നത് ആരാധകരെ സംബന്ധിച്ച് വലിയ ഞെട്ടലായിരുന്നു.
കീർത്തിയുടെ വിവാഹ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ പ്രധാന ചർച്ച വിഷയം. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് വീട്ടിലെ അംഗത്തെ പോലെ കീര്‍ത്തി സ്‌നേഹിക്കുന്ന നൈക്ക് എന്ന തന്റെ വളര്‍ത്തു നായ കുറിച്ചാണ്.
നൈക്കിനെ മകന്‍ എന്നാണ് പല അവസരങ്ങളിലും കീര്‍ത്തി സുരേഷ് വിശേഷിപ്പിച്ചിട്ടുള്ളത്. നൈക്കയ്ക്ക് ആ പേര് കിട്ടിയതിന് പിന്നിലെ കഥ ഇങ്ങനെയായിരുന്നു.
6 വയസാണ് നൈക്കിന് ഇന്ന് പ്രായം. നൈക്ക് എന്ന പേരിനും 15 വര്‍ഷങ്ങളായുള്ള ആന്റണി തട്ടിലുമായുള്ള പ്രണയത്തിനും തമ്മില്‍ മുറിച്ചു മാറ്റാന്‍ കഴിയാത്ത ബന്ധമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
ആന്റണിയുടെ പേരിലെ അവസാനത്തെ രണ്ടക്ഷരവും, കീര്‍ത്തിയുടെ പേരിലെ ആദ്യത്തെ രണ്ടക്ഷരവും (AntoNY KEeerthy- NYKE) ചേര്‍ത്തുവച്ചാണ് വളര്‍ത്ത് നായയ്ക്ക് പേരിട്ടിരിയ്ക്കുന്നത്. മാത്രമല്ല ആന്റണി സമ്മാനിച്ചതായതുകൊണ്ടു തന്നെ അതിനെ കീര്‍ത്തി മകനായി കാണുകയും ചെയ്യുന്നു. എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ആ മകനെ തന്നെ കീർത്തി ഇത്രയധികം കഷ്ടപ്പെടുത്തുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങളാണ് അതിനു കാരണം. നൈക്കിന്റെ അതേ കളര്‍ പാറ്റേണിലുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ്സ് ധരിച്ചപ്പോള്‍ കീര്‍ത്തി സുരേഷ് നിരവധി ചിത്രങ്ങൾ എടുത്തു. ഈ ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു.
എന്നാൽ ‘ഒരേ പോലെയുള്ള ഡ്രസ്സ് ധരിച്ചത് കാരണം ഞങ്ങള്‍ വേറെ വെറേയാണ് എന്ന് ഒരാള്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല’ എന്നാണ് കീർത്തി ക്യാപ്ഷൻ നൽകിയത്. അതേസമയം ചിത്രം പുറത്തുവന്നതോടെ ‘സെല്‍ഫി എടുക്കുന്നു എന്നതിന്റെ പേരില്‍ കഷ്ടപ്പെടുത്തുകയാണല്ലോ’ , നൈക്കിന് നീതി ലഭിക്കണം, എന്നാണ് നൈക്കിന്റെ പേജില്‍ നിന്നും വന്ന കമന്റ്.
