Connect with us

കാവ്യയ്ക്ക് ഇപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ വിശ്വാസം വന്നോ; വൈറലായ വീഡിയോയ്ക്ക് പിന്നാലെ ചോദ്യങ്ങളുമായി ആരാധകർ

Malayalam

കാവ്യയ്ക്ക് ഇപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ വിശ്വാസം വന്നോ; വൈറലായ വീഡിയോയ്ക്ക് പിന്നാലെ ചോദ്യങ്ങളുമായി ആരാധകർ

കാവ്യയ്ക്ക് ഇപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ വിശ്വാസം വന്നോ; വൈറലായ വീഡിയോയ്ക്ക് പിന്നാലെ ചോദ്യങ്ങളുമായി ആരാധകർ

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.

സിനിമയിൽ നിന്നും ഇടവേളയെടുത്ത കാവ്യ സോഷ്യൽ മീഡിയയിൽ പോലും സജീവമായിരുന്നില്ല. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. പിന്നാലെ ഭർത്താവ് ദിലീപിനൊപ്പം പൊതുവിടങ്ങളിലും താരം എത്താറുമുണ്ട്. വിവാഹ ചടങ്ങുകൾക്കും മറ്റുമെത്തുന്ന കാവ്യയുടെ ദൃശ്യങ്ങൾ പെട്ടെന്നാണ് വൈറലായി മാറുന്നത്.

തന്റെ ഔട്ട്ഫിറ്റിലും മേക്കപ്പിലുമെല്ലാം താരം വലിയ ശ്രദ്ധ കൊടുക്കാറുള്ള കാവ്യ സ്വന്തം സ്ഥാപനമായ ലക്ഷ്യയിലെ വസ്ത്രങ്ങളാണ് ഫംങ്ഷനും മറ്റും ധരിക്കാറുള്ളത്. ഇതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നതും. അടുത്തിടെ നടി മീര നന്ദന്റെ വിവാഹ റിസപ്ഷന് എത്തിയ കാവ്യയുടെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിവാഹ റിസപ്ഷന് മേക്കപ്പ് ചെയ്ത് ഒരുങ്ങുന്ന കാവ്യയുടെ ദൃശ്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മേക്കപ്പ് ആർട്ടിസ്റ്റുകൾ ഭം​ഗിയായി താരത്തിന് ഐ മേക്കപ്പ് ചെയ്യുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. കാവ്യയ്ക്ക് ഇപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ വിശ്വാസം വന്നോ എന്നാണ് ആരാധകരുടെ ചോദ്യം. ഐ മേക്കപ്പ് സ്വന്തം ചെയ്യുന്നതാണ് തന്റെ രീതിയെന്നും മേക്കപ്പ് ആർട്ടിസ്റ്റുകളെക്കാെണ്ട് പൊതുവെ ചെയ്യിക്കാറില്ലെന്നും ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞിരുന്നു. അതേസമയം ഇപ്പോൾ ചില മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് മുന്നിൽ ധൈര്യത്തോടെ ഇരിക്കാറുണ്ടെന്നും കാവ്യ അന്ന് വ്യക്തമാക്കി.

അതേസമയം, കാവ്യയെ മേക്കപ്പ് ചെയ്യാൻ സമയമെടുക്കുമെന്ന് ര‍ഞ്ജു രഞ്ജിമാരും ജാന്മണിയും മുമ്പൊരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. മേക്കപ്പിന് ഒത്തിരി സമയം എടുക്കുന്ന ആൾ ആരാണെന്ന് ചോദിച്ചപ്പോൾ രണ്ട് പേർക്കും ഒരാളുടെ പേരാണ് പറയാനുള്ളതെന്നും എന്നാൽ പേര് പറയാൻ പറ്റില്ലെന്നുമായിരുന്നു ജാന്മണി പറഞ്ഞിരുന്നത്.

എന്നാൽ രഞ്ജു രഞ്ജിമാർ ആ നടി കാവ്യ മാധവൻ ആണെന്ന് തുറന്ന് പറയുകയായിരുന്നു. ഇത് കേട്ട് ജാന്മണി ഒന്ന് ഭയന്നതും വീഡിയോകളിൽ കാണാമായിരുന്നു. പിന്നീട് തന്റെ ഉത്തരത്തിന് രഞ്ജു വിശദീകരണവും നൽകുന്നത്. അവൾ മേക്കപ്പിനെക്കുറിച്ച് നന്നായി അറിയാവുന്ന കുട്ടിയാണെന്നാണ് രഞ്ജു പറഞ്ഞു.

മേക്കപ്പ് ഇഷ്‌ടപെടാതെ നെറ്റി ചുളിച്ച ഒരു ആർട്ടിസ്റ്റ് ആരെന്ന ചോദ്യത്തിന് ഒരു ആർട്ടിസ്റ്റ് ഉണ്ട്, പക്ഷെ പേര് പറഞ്ഞാൽ പ്രശ്നമാകുമെന്നും അന്ന് ജാന്മണി പറഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് ഇപ്പോൾ കാവ്യക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറ്. കാവ്യയുടെ വിവാ​ഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

കാവ്യയുടെ ഫീച്ചേഴ്‌സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ഉണ്ണി ഒരിക്കൽ പറയുകയുണ്ടായി. വിവാഹത്തിന് മുൻപേ ഞങ്ങൾ കൂട്ടുകാരാണ്. കാവ്യക്ക് ആഗ്രഹമായിരുന്നു ഞാൻ തന്നെ വിവാഹത്തിന് മേക്കപ്പ് ചെയ്യണമെന്നത്. കാവ്യയുടെ വിവാഹം തന്നെയാണ് എനിക്ക് കരിയർ ബ്രേക്ക് ആയത്. ഇപ്പോഴും കാവ്യയുടെ വിവാഹം ചെയ്ത ആളെന്നാണ് അറിയപ്പെടുന്നത് എന്നും ഉണ്ണി പറഞ്ഞിരുന്നു.

Continue Reading

More in Malayalam

Trending

Recent

To Top