Actress
‘രണ്ട് നില വീടൊന്നും എനിക്ക് വേണ്ട, ദൂരെ എവിടെയെങ്കിലും ഒരുപാട് പറമ്പുകള്‍ക്ക് നടുവിലുള്ള ഒരു ഒറ്റത്തട്ട് വീട്, വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ആ പറമ്പില്‍ കൃഷി ചെയ്യണം, പശു വേണം; തന്റെ ആഗ്രഹങ്ങളെ കുറിച്ച് കാവ്യ, വൈറലായി വീഡിയോ
‘രണ്ട് നില വീടൊന്നും എനിക്ക് വേണ്ട, ദൂരെ എവിടെയെങ്കിലും ഒരുപാട് പറമ്പുകള്‍ക്ക് നടുവിലുള്ള ഒരു ഒറ്റത്തട്ട് വീട്, വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ആ പറമ്പില്‍ കൃഷി ചെയ്യണം, പശു വേണം; തന്റെ ആഗ്രഹങ്ങളെ കുറിച്ച് കാവ്യ, വൈറലായി വീഡിയോ
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്‍. ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച കാവ്യ മാധവന്‍ ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാവ്യ മാധവന്‍ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു.
ഒരു കാലത്ത് മലയാള സിനിമയില്‍ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാര്‍ഡം ഇന്ന് മലയാളത്തിലെ യുവനടിമാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചെറിയ പ്രായത്തിനടയില്‍ ഒട്ടനവധി പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ കാവ്യ ചെയ്ത് വെച്ചിട്ടുണ്ട്. ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്നാണ് ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് കാവ്യ ജീവന്‍ നല്‍കിയത്.
തങ്ങളുടെ വീട്ടിലെ കുട്ടി എന്ന പോലെയാണ് കാവ്യയോട് അന്ന് മലയാളികള്‍ സ്‌നേഹം കാണിച്ചിരുന്നത്. ശാലീന സുന്ദരി എന്ന പ്രയോഗം കാവ്യയോളം ചേരുന്ന മറ്റൊരു നടിയും അക്കാലത്ത് ഉണ്ടായിരുന്നില്ല. അത്രത്തോളം ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. എന്നാല്‍ ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്.
ഇപ്പോള്‍ അഭിമുഖങ്ങളോ കാര്യങ്ങളോ ഒന്നും നല്‍കാറില്ലെങ്കിലും ഫാന്‍സേ പേജുകളിലൂടെയും മറ്റും നടിയുടെ പഴയ അഭിമുഖങ്ങളെല്ലാം ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ തന്റെ ആഗ്രഹങ്ങളെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം പറയുന്ന കാവ്യയുടെ പഴയൊരി വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
‘രണ്ട് നില വീടൊന്നും എനിക്ക് വേണ്ട. ഈ തിരക്കുകളില്‍ നിന്നെല്ലാം മാറി, ദൂരെ എവിടെയെങ്കിലും ഒരുപാട് പറമ്പുകള്‍ക്ക് നടുവിലുള്ള ഒരു ഒറ്റത്തട്ട് വീട്. ചുറ്റും വരാന്തകള്‍ ഉണ്ടായിരിക്കണം. മഴപെയ്യുമ്പോള്‍ ആ വരാന്തയില്‍ ഇരുന്ന് കിഴങ്ങും, കട്ടനും ഒക്കെ കഴിക്കണം. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ആ പറമ്പില്‍ കൃഷി ചെയ്യണം. വീട്ടിലൊരു പശു ഉണ്ടായിരിക്കണം. ജോലിക്കാരൊന്നും ഇല്ലാത്ത അവസ്ഥയിലും, എനിക്ക് ഒറ്റയ്ക്ക് എല്ലാം നോക്കാവുന്ന തരത്തില്‍, അത്രയും കുഞ്ഞ് വീടായാല്‍ മതി’ എന്നാണ് കാവ്യ പറഞ്ഞത്.
പണ്ടെപ്പോഴോ മനസ്സിലുണ്ടായിരുന്ന ആഗ്രഹം ഇപ്പോഴും അങ്ങനെ തന്നെയുണ്ട് എന്നും കാവ്യ പറയുന്നുണ്ട്. ആ ആഗ്രഹം മാറ്റിയിട്ടൊന്നുമില്ല. ഇപ്പോഴും എന്റെ സ്വപ്‌നമാണത്. ആര്‍ക്കറിയാം, കറങ്ങിത്തിരിഞ്ഞ് ഒരിക്കല്‍ ആ ആഗ്രഹത്തിലേക്ക് തന്നെ തിരിച്ചെത്തിയേക്കാം. നീലേശ്വരത്ത് എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി അങ്ങനെ ഒരു വീടും, കൃഷിയുമൊക്കെ ആയി മാറി എന്നും വരാം എന്നുമാണ് കാവ്യ പറയുന്നത്.
അതേസമയം ഏറെക്കാലം സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം മാറിനിന്നിരുന്ന കാവ്യ അടുത്തിടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചിരുന്നു. ഇടയ്ക്ക് തന്റെ ചിത്രങ്ങളും മറ്റുമൊക്കെ താരം അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ സ്വന്തം ബിസിനസ് കൂടിയായ ലക്ഷ്യയുടെ ഉയര്‍ച്ച ഉന്നം വെച്ചുകൊണ്ട് തന്നെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ സജീവമായത് എന്നത് നടി പങ്കുവെക്കുന്ന പോസ്റ്റില്‍ നിന്ന് വ്യക്തമാണ്.
അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്.
സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വാളയാര്‍ പരമശിവന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. അതിനാലാണ് പലരും കാവ്യ തിരിച്ചെത്തുന്നതായി കരുതുന്നത്. ആദ്യഭാഗത്തില്‍ കാവ്യയായിരുന്നു നായിക. അപ്പോള്‍ ഉറപ്പായും രണ്ടാം ഭാഗത്തില്‍ കാവ്യയെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ഇതിനോട് കാവ്യയോ ദിലീപോ പ്രതികരിച്ചിട്ടില്ല.