Connect with us

ഞാനും ദിലീപേട്ടനും ഒന്നിക്കണമെന്ന് ഞങ്ങളേക്കാള്‍ ആഗ്രഹിച്ചത് അവരായിരുന്നു; വൈറലായി കാവ്യയുടെ പഴയ അഭിമുഖം

Malayalam

ഞാനും ദിലീപേട്ടനും ഒന്നിക്കണമെന്ന് ഞങ്ങളേക്കാള്‍ ആഗ്രഹിച്ചത് അവരായിരുന്നു; വൈറലായി കാവ്യയുടെ പഴയ അഭിമുഖം

ഞാനും ദിലീപേട്ടനും ഒന്നിക്കണമെന്ന് ഞങ്ങളേക്കാള്‍ ആഗ്രഹിച്ചത് അവരായിരുന്നു; വൈറലായി കാവ്യയുടെ പഴയ അഭിമുഖം

മിമിക്രിയില്‍ നിന്ന് വളര്‍ന്ന് വരുന്ന ഓരോ കലാകാരനും തനിക്കും ഒരുനാള്‍ സിനിമയില്‍ എത്താം അതിന് പാരമ്പര്യം ആവശ്യമെയില്ലെന്ന് കാണിച്ച് കൊടുത്ത നായകനാണ് ദിലീപ്. ഒരു സിനിമ പാരമ്പര്യവും ഒരു ബാക്ക്ഗ്രൗണ്ടും ഇല്ലാത്ത ഒരുത്തന്‍ മലയാള സിനിമയില്‍ വന്ന് പലതിന്റേയും ചുമതലകള്‍ വഹിച്ച് തലപ്പത്ത് ഇരിക്കുക എന്നത് ചില്ലറ കാര്യമല്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി.

ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ കേസിന് പിന്നാലെയാണെങ്കിലും ദിലീപിന്റേതായി പുറത്തെത്താറുള്ള എല്ലാ വാര്‍ത്തകള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ദിലീപിനെ പോലെ തന്നെ നിരവധി ആരാധകരുള്ള നടിയാണ് അദ്ദേഹത്തിന്റെ ഭാര്യ കാവ്യ മാധവനും. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ ആരാധകര്‍ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കാവ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. നടന്‍ ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നടിയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ഇരുവരുടെയും വിശേഷങ്ങള്‍ പുറത്ത് വരുന്നത്. ഇവ നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്. ഒരുകാലത്ത് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്ന ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. പ്രേക്ഷകമനസിലിടം നേടിയ താരജോഡികള്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ ആരാധകരും വളരെയധിരം ആഘോഷിച്ചിരുന്നു.

2016ല്‍ ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. 2015 ല്‍ മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. വളരെ നേരത്തെ തന്നെ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊന്നും ഇരുവരും കോവലം ഗോസിപ്പ് വാര്‍ത്തയായി തള്ളികളയുകയായിരുന്നു.

എന്നാല്‍ മകളാണ് രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. പിന്നീടാണ് തന്റെ പേരില്‍ ബലിയാടായ കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും നടന്‍ പറഞ്ഞിരുന്നു. മീനാക്ഷിക്കും കാവ്യയ്ക്കും പരസ്പരം നേരത്തെ അറിയാം. അതൊക്കെ പരിഗണിച്ചായിരുന്നു താന്‍ വിവാഹത്തിന് തയ്യാറായതെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു. മലയാള സിനിമയിലെ മിക്ക താരങ്ങളും കാവ്യ മാധവന്‍ ദിലീപ് വിവാഹത്തിന് എത്തിയിരുന്നു. ദിലിപിനോടൊപ്പം പൊതുവദേികളില്‍ നടി പ്രത്യക്ഷപ്പെടാറുണ്ട്. മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം അച്ഛന്‍ ദിലീപിനൊപ്പമാണ് മകള്‍ മീനാക്ഷി.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കാവ്യയുടെ പഴയ ഒരു അഭിമുഖമാണ്. ദിലീപിനെ വെറുതെ അങ്ങു കയറി കെട്ടിയതല്ലെന്നാണ് കാവ്യ പറയുന്നത്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. വിവാഹശേഷം നല്‍കിയ അഭിമുഖത്തിലാണ് ദിലീപിനെ കല്ല്യാണം കഴിക്കാനുള്ള കാരണത്തെ കുറിച്ച് കാവ്യ തുറന്ന് പറഞ്ഞത്.

എല്ലാം അപ്രതീക്ഷിതമായിരുന്നു. ഞാനും ദിലീപേട്ടനും ഒന്നിക്കണമെന്ന് ഞങ്ങളേക്കാള്‍ ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിക്കുന്നവരായിരുന്നു. കല്ല്യാണത്തെപ്പറ്റി ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറും. ജീവിതത്തില്‍ ഒരു കൂട്ടിനുവേണ്ടി പല തരത്തിലും അന്വേഷണം നടന്നു. ആ ആലോചനയാണ് ഒടുവില്‍ ദിലീപേട്ടനില്‍ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാള്‍ എന്ന നിലയില്‍ ആ ബന്ധത്തിന് ആരും എതിരു നിന്നില്ല.

ഞങ്ങളെ കുറച്ച് ഗോസിപ്പുകള്‍ ഉണ്ടായ കാലത്ത് കല്ല്യാണത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നേയില്ല. സിനിമയില്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു ദിലീപേട്ടന്‍. എന്തു കാര്യവും മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അതവിടെയുണ്ടാകും. ഒരാഴ്ച മുന്‍പാണ് വിവാഹാലോചന നടന്നത്. ജാതക ചേര്‍ച്ച നോക്കി. നല്ല ചേര്‍ച്ച. പിന്നെ എല്ലാം വളരെ പെട്ടന്നായിരന്നു. അടുത്ത ബന്ധുക്കള്‍ പോലും തലേദിവസമാണ് അറിഞ്ഞത് എന്നും കാവ്യ അഭിമുഖത്തില്‍ പറയുന്നു. കാവ്യയുടെ ഈ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top