Actress
മീനാക്ഷിയെ അടിമുടി മാറ്റി, മീനാക്ഷിയുടെ മാറ്റത്തിന് പ്രചോദനമായത് കാവ്യ; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ
മീനാക്ഷിയെ അടിമുടി മാറ്റി, മീനാക്ഷിയുടെ മാറ്റത്തിന് പ്രചോദനമായത് കാവ്യ; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്. 2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം. എന്നാല്‍ ദിലീപിനൊപ്പം പൊതുപരിപാടികളിലെല്ലാം കാവ്യ ഇപ്പോള്‍ പങ്കെടുക്കാറുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തില്‍ കാവ്യയും ദിലീപും മക്കള്‍ക്കൊപ്പം പങ്കെടുത്തത്. ചടങ്ങില്‍ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കിക്കുകയാണ് കാവ്യ. ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിനോടൊപ്പം കുടുംബസമേതം നില്‍ക്കുന്ന ഫോട്ടോയും തന്റെ സിംഗിള്‍ ഫോട്ടോകളുമാണ് കാവ്യ പങ്കുവെച്ചത്. ഓറഞ്ച് നിറത്തിലുള്ള സാരിയില്‍ അതി സുന്ദരിയായാണ് കാവ്യയെ കാണാനാകുന്നത്.
സാരി ഡിസൈന്‍ ചെയ്തത് ലക്ഷ്യയാണെന്ന് കാവ്യ ക്യാപ്ഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം നില്‍ക്കുന്ന മീനാക്ഷിയുടെയും സാരി ലക്ഷ്യയാണോ ഡിസൈന്‍ ചെയ്തതെന്നാണ് ആരാധകരുടെ ചോദ്യം. സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ കാവ്യ ധരിച്ചിരിക്കുന്ന സാരികളെല്ലാം ഡിസൈന്‍ ചെയ്തിരിക്കുന്നത് ലക്ഷ്യയാണ്. ലക്ഷ്യയുടെ വസ്ത്രങ്ങളില്‍ കാവ്യ അതീവ സുന്ദരിയാകുമെന്ന് ആരാധകര്‍ പറയാറുണ്ട്. അടുത്ത കാലത്തായാണ് പൊതുവേദികളില്‍ കാവ്യയെ കൂടുതലായും കാണാന്‍ തുടങ്ങിയത്.
വിവാദങ്ങള്‍ തുടരെ വന്ന സമയത്ത് ലൈം ലൈറ്റില്‍ നിന്നും പാടേ മാറിനില്‍ക്കുകയായിരുന്നു കാവ്യ. കല്യാണ്‍ നവരാത്രിയില്‍ പങ്കെടുത്തപ്പോള്‍ കാവ്യ ധരിച്ച സാരിയും മേക്കപ്പും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുമെന്നുറുപ്പാണ്. അടുത്ത കാലത്തൊന്നും കാവ്യയെ ഇത്രയും ഭംഗിയില്‍ കണ്ടിട്ടില്ലെന്ന് ആരാധകര്‍ പറയുന്നു. പൊതുവെ തന്റെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റില്‍ കാവ്യ ശ്രദ്ധാലുവാണ്. പണ്ട് തൊട്ടേ ഐ മേക്കപ്പില്‍ ഉള്‍പ്പെടെ നടി വലിയ ശ്രദ്ധ കൊടുക്കുന്നു.
ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നതായിരുന്നു സിനിമകളില്‍ സജീവമായിരുന്ന കാലത്തെ കാവ്യയുടെ രീതി. ഇതേക്കുറിച്ച് അടുത്തിടെ കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി സംസാരിക്കുകയുമുണ്ടായി. കണ്ണിന് മേക്കപ്പ് ചെയ്യാന്‍ ആരെയും അനുവദിക്കാത്ത കാവ്യ ഒരിക്കല്‍ ഒരു ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്യാന്‍ തന്നെ അനുവദിച്ചെന്നും പിന്നീട് കാവ്യയുടെ സ്ഥിരം മേക്കപ്പ് ആര്‍ട്ടിസ്റ്റായി താന്‍ മാറിയെന്നും ഉണ്ണി പറയുകയുണ്ടായി. കാവ്യദിലീപ് വിവാഹത്തിനും നടിക്ക് മേക്കപ്പ് ചെയ്തത് ഉണ്ണിയാണ്.
പൊതുവെ അധികം ലൈം ലൈറ്റിലേക്ക് വരാത്ത മീനാക്ഷി ദിലീപും ഇന്ന് ജനശ്രദ്ധ നേടുന്നു. മുമ്പെല്ലാം അധികം മേക്കപ്പൊന്നും ഇല്ലാതെ സിമ്പിള്‍ ലുക്കിലെത്തിയിരുന്നയാളാണ് മീനാക്ഷി. എന്നാല്‍ അടുത്തിടെയായി മീനാക്ഷിയും മേക്കപ്പ് കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കാവ്യയാണോ മീനാക്ഷിയുടെ മാറ്റത്തിന് പ്രചോദനമായതെന്നും ആരാധകര്‍ക്ക് ചോദ്യമുണ്ട്. മീനാക്ഷിയെ കാവ്യ അടിമുടി മാറ്റിയെന്നും ഇപ്പോഴാണ് കൂടുതല്‍ ഭംഗിയായതെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. മീനാക്ഷിയുടെ ഡാന്‍സ് വീഡിയോകള്‍ക്ക് വലിയ ജനശ്രദ്ധയാണ് ലഭിക്കാറ്.
താരപുത്രി സിനിമാ രംഗത്തേക്ക് കടന്ന് വരുമോ എന്നാണ് ആരാധകരുടെ ചോദ്യങ്ങള്‍. താരകുടുംബം ഇതിന് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. മറുവശത്ത് ദിലീപ് സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. വോയ്‌സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വരാനിരിക്കുന്ന ബാന്ദ്ര എന്ന സിനിമയില്‍ ദിലീപ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. മംമ്ത മോഹന്‍ദാസ്, തമന്ന എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അരുണ്‍ ഗോപിയാണ് സംവിധായകന്‍. നടന്റെ മറ്റ് സിനിമകളുടെ ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ട്.
