Connect with us

“നിങ്ങൾ വിചാരിച്ചതുപോലെ തന്നെ സംഭവിക്കുന്നു” പിറന്നാൾ ദിനത്തിൽ അഥിതിക്കായി സിദ്ധാർഥ് പങ്ക്‌ വെച്ച പോസ്റ്റ് വൈറൽ ആകുന്നു

Actor

“നിങ്ങൾ വിചാരിച്ചതുപോലെ തന്നെ സംഭവിക്കുന്നു” പിറന്നാൾ ദിനത്തിൽ അഥിതിക്കായി സിദ്ധാർഥ് പങ്ക്‌ വെച്ച പോസ്റ്റ് വൈറൽ ആകുന്നു

“നിങ്ങൾ വിചാരിച്ചതുപോലെ തന്നെ സംഭവിക്കുന്നു” പിറന്നാൾ ദിനത്തിൽ അഥിതിക്കായി സിദ്ധാർഥ് പങ്ക്‌ വെച്ച പോസ്റ്റ് വൈറൽ ആകുന്നു

അന്യഭാഷാ നടികൾ ആയിരുന്നാലും മലയാള സിനിമകളിൽ അഭിനയിച്ചു നമ്മളുടെ പ്രിയപ്പെട്ടവർ ആയി മാറുന്ന ചില നടിമാർ ഉണ്ട്.അത്തരത്തിൽ സൂഫിയും സുജാതയും എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ കയറി കൂടിയ താരമാണ് അദിതി .കഴിഞ്ഞ ദിവസം അദിതിയുടെ പിറന്നാൾ ആയിരുന്നു. മുപ്പത്തിയേഴ് വയസ് തികഞ്ഞിരിക്കുകയാണ് താരത്തിന്. അതിനിടെ നടന്‍ സിദ്ധാര്‍ഥ് പങ്കുവെച്ച പിറന്നാൾ ആശംസ വൈറലായി മാറുകയാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന ഒന്നാണ് ഇരുവരുടെയും പ്രണയം. 2021ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. ഇരുവരും ഒരുമിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതും അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി. ഇടയ്ക്ക് ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന രീതിയിലും റിപ്പോർട്ടുകൾ വന്നിരുന്നു.എന്നാൽ ഇതിനൊന്നും ഇരുവരും വ്യക്തമായ മറുപടി നൽകാൻ തയ്യാറായിരുന്നില്ല. അഭിമുഖങ്ങളിൽ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തി ജീവിതം സ്വകര്യമായി വയ്ക്കാൻ ആഗ്രഹിക്കുന്നു എന്നാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാൽ ഇവരുടെ പൊതുവേദികളിൽ സാന്നിധ്യവും സോഷ്യൽ മീഡിയയിലെ ഇടപെടലുകളുമെല്ലാം പ്രണയത്തിലാണെന്ന സൂചനയാണ് ആരാധകർക്ക് നൽകിയിരുന്നത്. അതുകൊണ്ട് തന്നെ പ്രിയതമയുടെ ജന്മദിനത്തിന് സന്ദേശവുമായി സിദ്ധാർഥ് എത്തുമോ എന്ന കാത്തിരിപ്പിലായിരുന്നു ആരാധകർ.

ഒടുവില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്ന വിധത്തിൽ അദിതിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് സിദ്ധാർഥ്. അദിതിയുടെ രണ്ട് ചിത്രങ്ങൾ പങ്കുവച്ച്, ‘ഇവള്‍ സുന്ദരിയല്ലേ’ എന്ന് ചോദിച്ചുകൊണ്ടാണ് സിദ്ധാർത്ഥിന്റെ പോസ്റ്റ് തുടങ്ങുന്നത്. ‘ഹാപ്പി ബേര്‍ത്ത് ഡേ പാര്‍ട്ണര്‍, അങ്ങനെ ആയിരിക്കുന്നതിന് നന്ദി’ എന്ന് എഴുതിയ സിദ്ധാർഥ് നാലുവരി കവിതയും അദിതിക്കായി കുറിച്ചിട്ടുണ്ട്.
അവസാനം, ‘ഞങ്ങളെ സ്വയം കാണിച്ചു തന്നതിന് നന്ദി, സത്യസന്ധരായിരിക്കുക. ഈ പ്രണയം പരാജയപ്പെടാതെ എന്നും ഉണ്ടാവും’ എന്നും സിദ്ധാർഥ് കുറിക്കുന്നു. ‘വൈകാതെ കാണാം, കുറേക്കാലമായി കണ്ടിട്ട്’ എന്ന വരികളിലൂടെയാണ് നടൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റിന് മറുപടിയുമായി അദിതിയും എത്തിയിട്ടുണ്ട്. ‘കുറേക്കാലമായെന്നോ’ എന്ന് ചോദിച്ച് ചിരിക്കുന്ന സ്‌മൈലി ഇട്ട അദിതി, ‘നിങ്ങൾ ഒരു കവി ആണെന്ന് അറിഞ്ഞില്ല. ഓവർ ടാലന്റായ ഈ പയ്യനെ ഞാന്‍ നേരത്തെ അറിയണമായിരുന്നു’ എന്നും കമന്റിൽ കുറിച്ചു.

അതേസമയം സിദ്ധാർഥിന്റെ പോസ്റ്റും അദിതിയുടെ മറുപടിയുമെല്ലാം ആരാധകരെ സംശയത്തിലാക്കിയിരിക്കുകയാണ്. ഇരുവരും യാഥാർത്ഥത്തിൽ പ്രണയത്തിലാണോ പാർട്ണർ എന്ന് വിളിച്ചത് കാമുകി ആയത് കൊണ്ടാണോ എന്നൊക്കെയാണ് ആരാധകരുടെ സംശയങ്ങൾ. അതേസമയം നിലവിലെ ഗോസിപ്പുകള്‍ക്ക് ഫുള്‍സ്റ്റോപ്പിടാന്‍ സിദ്ധാര്‍ത്ഥ് മനപൂര്‍വ്വം, ഗോസിപ്പുകളെ കളിയാക്കുന്നവിധം ഇട്ട പോസ്റ്റാണോ എന്നും ആരാധകർ സംശയിക്കുന്നുണ്ട്.അതേസമയം നിരവധിപേരാണ് സിദ്ധാർത്ഥിന്റെ പോസ്റ്റിന് താഴെ അദിതിക്ക് ആശംസകളുമായി എത്തുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് കരുതി ആശംസകൾ അറിയിക്കുന്നവരും ഉണ്ട്. അടുത്തിടെ സിദ്ധാർത്ഥിന്റെ പിറന്നാൾ ദിനത്തിൽ അദിതി പങ്കുവെച്ച പോസ്റ്റും വൈറലായി മാറിയിരുന്നു. രണ്ടുപേരും ഒന്നിച്ചുള്ള ഒരു വീഡിയോ പങ്കുവെച്ചാണ് അദിതി ആശംസകൾ അറിയിച്ചത്.

More in Actor

Trending