featured
ഭൂമിയിലുള്ള മറ്റൊന്നിനു വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാർ അല്ല ; ഓർമകളുമായി കാവ്യാ മാധവൻ
ഭൂമിയിലുള്ള മറ്റൊന്നിനു വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാർ അല്ല ; ഓർമകളുമായി കാവ്യാ മാധവൻ
ദിലീപിനെ നായകനായി ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയാണ് മീശമാധവൻ. 2002-ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം ഇന്നും മലയാള പ്രേക്ഷരുടെ ഇഷ്ട്ട ചിത്രമാണ്. കാവ്യാ മാധവൻ ആയിരുന്നു നായികയായി എത്തിയത്.
മീശമാധവൻ ഇറങ്ങിയിട്ട് ഇന്നലെ 22 വർഷം തികഞ്ഞു. രുഗ്മിണിയും മാധവനും സരസുവും അഡ്വ മുകുന്ദനുണ്ണിയും ഭഗീരതൻ പിള്ളയും സുഗുണനുമൊക്കെ സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
ഇപ്പോഴിതാ 22 വർഷം തികഞ്ഞ സിനിമയുടെ ഓർമകളും സന്തോഷവും പങ്കുവച്ചിരിക്കുകയാണ് കാവ്യാ മാധവൻ. മാത്രമല്ല സിനിമ തിയേറ്ററുകളിൽ 250 ദിവസം പൂർത്തിയാക്കിയപ്പോൾ ഇറക്കിയ പോസ്റ്ററാണ് നടി പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഒപ്പം തന്നെ ദിലീപിനെയും ലാൽജോസിനെയും മെൻഷനും ചെയ്തിട്ടുണ്ട്. കാവ്യയുടെ ഈ പോസ്റ്റ് വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്.
ഭഗീരഥൻ പിള്ള ഒരു വെടി, ഭൂമിയിലുള്ള മറ്റൊന്നിനു വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാർ അല്ല, മാധവൻ കട്ടത് ഒന്നും ചേക്ക് വിട്ട് പോയിട്ടില്ല, സൂപ്പർ സിനിമ, നല്ല ഗാനങ്ങൾ… എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
