Connect with us

ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ

Actress

ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ

ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ

ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്.

മുൻനിര നായകന്മാർരക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. ഇപ്പോൾ സിനിമയിലസ്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലാകുന്നത്.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഇപ്പോൾ അഭിനയത്തിൽ നിന്നും പൂർണമായും അകന്ന് കഴിയുകയാണ് കാവ്യ മാധവൻ. എന്നിരുന്നാലും ഒഴിവാക്കാൻ കഴിയാത്ത പൊതു പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും എല്ലാം ദിലീപിനൊപ്പം പങ്കെടുക്കാറുണ്ട്. അത്തരത്തിലൊരു ചടങ്ങിൽ കാവ്യ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു ബ്രാന്റ് പ്രമോഷന്റെ ഭാഗമായി പങ്കെടുക്കവെ തനിച്ചുള്ള യാത്രയെ കുറിച്ച് കാവ്യ സംസാരിക്കുകയാണ്ടായി. ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ ചെന്നൈയിലേക്ക് താമസം മാറിയതിന് ശേഷം യാത്ര ജീവിതത്തിന്റെ ഭാഗമായി.

കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കും, ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കും ഇപ്പോൾ അധികവും യാത്രയാണ്. ചിലപ്പോൾ ഞാൻ ഒറ്റയ്ക്കായിരിക്കും, ചിലപ്പോൾ എന്റെ മോളും ഉണ്ടാവാറുണ്ട്. ഇപ്പോൾ ഒറ്റയ്ക്കുള്ള യാത്രയിൽ എനിക്ക് പ്രശ്നമില്ല, കൂടുതൽ കംഫർട്ടായി എന്നാണ് കാവ്യ മാധവൻ പറഞ്ഞത്. അടുത്തിടെ, തന്റെ ആഗ്രഹങ്ങളെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം പറയുന്ന കാവ്യയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.

‘രണ്ട് നില വീടൊന്നും എനിക്ക് വേണ്ട. ഈ തിരക്കുകളിൽ നിന്നെല്ലാം മാറി, ദൂരെ എവിടെയെങ്കിലും ഒരുപാട് പറമ്പുകൾക്ക് നടുവിലുള്ള ഒരു ഒറ്റത്തട്ട് വീട്. ചുറ്റും വരാന്തകൾ ഉണ്ടായിരിക്കണം. മഴപെയ്യുമ്പോൾ ആ വരാന്തയിൽ ഇരുന്ന് കിഴങ്ങും, കട്ടനും ഒക്കെ കഴിക്കണം. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ആ പറമ്പിൽ കൃഷി ചെയ്യണം. വീട്ടിലൊരു പശു ഉണ്ടായിരിക്കണം. ജോലിക്കാരൊന്നും ഇല്ലാത്ത അവസ്ഥയിലും, എനിക്ക് ഒറ്റയ്ക്ക് എല്ലാം നോക്കാവുന്ന തരത്തിൽ, അത്രയും കുഞ്ഞ് വീടായാൽ മതി’ എന്നാണ് കാവ്യ പറഞ്ഞത്.

പണ്ടെപ്പോഴോ മനസ്സിലുണ്ടായിരുന്ന ആഗ്രഹം ഇപ്പോഴും അങ്ങനെ തന്നെയുണ്ട് എന്നും കാവ്യ പറയുന്നുണ്ട്. ആ ആഗ്രഹം മാറ്റിയിട്ടൊന്നുമില്ല. ഇപ്പോഴും എന്റെ സ്വപ്‌നമാണത്. ആർക്കറിയാം, കറങ്ങിത്തിരിഞ്ഞ് ഒരിക്കൽ ആ ആഗ്രഹത്തിലേക്ക് തന്നെ തിരിച്ചെത്തിയേക്കാം. നീലേശ്വരത്ത് എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി അങ്ങനെ ഒരു വീടും, കൃഷിയുമൊക്കെ ആയി മാറി എന്നും വരാം എന്നുമാണ് കാവ്യ പറഞ്ഞിരുന്നു.

പലപ്പോഴും സിനിമ സെറ്റിൽ കാവ്യ പറഞ്ഞുപറ്റിച്ച കഥകൾ തമാശയായി പറയാറുണ്ട്. പണ്ട് തന്നെ ആൾക്കാർ പറഞ്ഞുപറ്റിക്കുമായിരുന്നല്ലേ കാവ്യയെ എന്ന ചോദ്യത്തിന് കാവ്യ മറുപടി പറയുന്നുണ്ട്. തനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം, അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ, ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ടെന്നും കാവ്യ പറയുന്നു.

പണ്ട് അങ്ങനെയായിരുന്നു, ഇപ്പോൾ സ്ഥിതിയൊക്കെ മാറിയെന്നാണ് കാവ്യ പറയുന്നത്. ‘ ഞാൻ ഒരാളെ പറ്റിക്കാൻ വേണ്ടി ഒന്നും ചെയ്യാറില്ല, ഞാനും തിരിച്ചും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു. എന്റെയടുത്ത് വരുന്നത് ജെനുവിനായിട്ടുള്ള ആളായിരിക്കണം, എന്റെയടുത്ത് പറയുന്നത് ജെനുവിനായിട്ടുള്ള കാര്യമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ചിലപ്പോൾ അവർ പറയുന്നത് നുണയായിരിക്കാം, ചിലപ്പോൾ എന്നെ പറ്റിക്കാനായിരിക്കാം, എനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം.

വിശ്വാസം അതല്ലേ എല്ലാം. ഞാൻ എല്ലാം വിശ്വസിക്കുന്ന ആളാണ്. അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ. എനിക്ക് എല്ലാവരെയും വിശ്വസിക്കാനാണ് ഇഷ്ടം. ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. അനുഭവം കിട്ടികിട്ടി മാറിയതാണ്. അല്ലാതെ ഞാൻ അതിന് ശ്രമിച്ചിട്ട് മാറിയതല്ല.

ഞാൻ അഞ്ച് വയസ്സിൽ സിനിമയിൽ വന്നുഎന്ന് പറഞ്ഞില്ലേ. നാല് വയസ്സ് വരെയാണ് ഞാൻ നോർമലായിട്ടുള്ള ഒരു കുട്ടിയായിട്ട് ജീവിച്ചിട്ടുള്ളൂ, അഞ്ച് വയസ്സ് മുതൽ സിനിമയാണ് എന്റെ ലോകം. അവിടെ എനിക്ക് നല്ല അനുഭവം മാത്രമെ ഉണ്ടായിട്ടുള്ളൂ. എന്നെ ആരും ദുരുപയോഗമൊന്നും ചെയ്തിട്ടില്ല ആരും ഞാൻ വിശ്വസിച്ചതിന്റെ പേരിൽ. ‌‌

എന്നെ പറ്റിക്കാൻ വരുടെ ഒരു ടൈം പാസിന് എന്ന പോലെ എന്നെ ഇങ്ങനെ പിരികേറ്റും, ഞാൻ അതിന് എന്തെങ്കിലും മണ്ടത്തരം പറയുക അതൊക്കെ എൻജോയ് ചെയ്യാൻ വേണ്ടി, നേരംപോക്കിന് വേണ്ടിയിട്ടുള്ള പറ്റിക്കൽ മാത്രമെ എന്റെ അടുത്തുണ്ടായിട്ടുള്ളൂ, എന്നുമാണ് കാവ്യ മാധവൻ പറയുന്നത്.

വിദ്യഭ്യാസം കുറഞ്ഞതിൽ തനിക്ക് വിഷമം ഒന്നുമില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. കുറച്ച് കൂടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. കോളേജിൽ എംഎ വരെ പഠിച്ചാൽ കിട്ടാത്തത്ര അനുഭവങ്ങൾ സിനിമയിൽ നിന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്.

പഠിച്ചത് കൊണ്ട് മാത്രം കിട്ടാത്ത കുറേ അറിവുകൾ ഉണ്ട്. അതൊക്കെ എനിക്കുണ്ട്. ഒരു മനുഷ്യന് ജീവിക്കാനറിയണം. ആ അറിവിന്റെ ആവശ്യമേയുള്ളൂ. അല്ലാതെ കുറേ കെമിസ്ട്രിയും ബയോളജിയും അങ്ങോളം പഠിച്ചത് കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. അങ്ങനെയൊരാൾക്ക് ഒരു ദിവസം അടുക്കളം കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചാൽ കണ്ണും മിഴിച്ച് നിൽക്കുകയേയുള്ളൂ.

ഞാൻ ആഗ്രഹിച്ച ജീവിതത്തിൽ ഞാൻ കാണുന്ന പ്ലസ് അതാണ്. ഒരു പെണ്ണിനെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാടിൽ വീട് നന്നായി നോക്കാൻ പറ്റുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലുവന്റ് അല്ല. പക്ഷെ എന്ന് കരുതി എന്റെ കമ്മ്യൂണിക്കേഷന് ഒരു കുഴപ്പവും പറ്റിയിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം, 2016 നവംബർ 25 ന് ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.

മേക്കപ്പിലും ജീവിതത്തിലും പെർഫെക്ഷന് പ്രാധാന്യം നൽകുന്ന ആളാണ് കാവ്യ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് ഇപ്പോൾ കാവ്യക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറുള്ളത്. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയാണ്. വിവാഹത്തിന് മുൻപേ ഞങ്ങൾ കൂട്ടുകാരാണ്. കാവ്യക്ക് ആഗ്രഹമായിരുന്നു ഞാൻ തന്നെ വിവാഹത്തിന് മേക്കപ്പ് ചെയ്യണമെന്നത്. കാവ്യയുടെ വിവാഹം തന്നെയാണ് എനിക്ക് കരിയർ ബ്രേക്ക് ആയത്. ഇപ്പോഴും കാവ്യയുടെ വിവാഹം ചെയ്ത ആളെന്നാണ് അറിയപ്പെടുന്നത് എന്നും ഉണ്ണി പറഞ്ഞിരുന്നു.

ഒരു സൂചി ആണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നതൊന്നും അൽപ്പം പോലും മാറാൻ പാടില്ല. അത്‌കൊണ്ട് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നതാണ് രീതി. എന്നാൽ എന്നോട് ചെയ്‌തോ എന്ന് പറഞ്ഞു. അത് കാവ്യക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ സ്ഥിരമായി തന്നെ മേക്കപ്പിന് വിളിച്ചു. ഇതിനിടെ കാവ്യയുടെ കുടുംബവുമായി താനടുക്കുകയും ആത്മ സുഹൃത്തുക്കളായി മാറിയെന്നും ഉണ്ണി പറഞ്ഞിട്ടുണ്ട്.

കല്യാണ ദിവസം നല്ല ടെൻഷനായിരുന്നു. കാവ്യയും ദിലീപേട്ടനുമായുള്ള കല്യാണമാണ്. ഞാനാണ് ആദ്യം പോയി റൂം എടുക്കുന്നത്. എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു. ഷൂട്ട് ആണെന്നാണ് ഞാൻ പറഞ്ഞത്. കാവ്യയുടെ ബന്ധുക്കൾ പുറത്ത് നിൽക്കുന്നുണ്ട്. അവരെ കണ്ട് സ്റ്റാഫുകൾ വിചാരിച്ചത് ജൂനിയർ ആർട്ടിസ്റ്റുകൾ ആണെന്നാണ്. അടുത്ത മേക്കപ്പ് ഇപ്പോൾ വേണ്ട, മെയിൻ ആർട്ടിസ്റ്റ് ചെയ്തിട്ട് മതിയെന്ന് പറ‍ഞ്ഞ് അവരെ പുറത്തേയ്ക്ക് നിർത്താൻ നോക്കി. അത് കഴിഞ്ഞ് ദിലീപേട്ടൻ മാലയും ബൊക്കയുമായി വന്നു.

അപ്പോൾ ഞാൻ പറയട്ടെ എന്ന് കാവ്യ ചോദിച്ചു. അങ്ങനെ പറഞ്ഞു. എല്ലാവർക്കും ഭയങ്കര ഷോക്കായിരുന്നു അത്. സാരിയുടുപ്പിക്കാൻ ഇൻഡസ്ട്രിയിലുള്ള ബെൻസി ചേച്ചിയെയാണ് ഏൽ‌പ്പിച്ചിരുന്നത്. ഷൂട്ടാണെന്ന് കരുതി അവർ ആദ്യം സൽവാർ ഇട്ട് ഷൂട്ട് ചെയ്യ്, ഉച്ചയാകുമ്പോഴേയ്ക്കും എത്തിക്കോളാമെന്ന് പറഞ്ഞു. പക്ഷെ പുള്ളിക്കാരി വന്നില്ല. പിന്നെയാണ് കല്യാണമാണെന്ന് അവർ അറിയുന്നതെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഉണ്ണി പിഎസ് പറഞ്ഞത്.

അതേസമയം, കാവ്യ അഭിനയത്തിലേയ്ക്ക് തിരികെ വരുന്നതായുള്ള വാർത്തകൾ കുറച്ച് നാളുകൾക്ക് മുമ്പ് പുറത്തെത്തിയിരുന്നു. അടുത്തിടെയായി പുറത്തെത്തിയ മേക്കോവർ ചിത്രങ്ങളായിരുന്നു അതിന് കാരണം. ദിലീപ് ചിത്രം റൺവേയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്നുള്ള വാർത്തകൾക്ക് പിന്നാലെയാണ് കാവ്യ വീണ്ടും അഭിനയത്തിലേയ്ക്ക് എത്തുന്നതായുള്ള വാർത്തകളും പരന്നത്. എന്നാൽ നടിയോ ദിലീപോ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.

എന്നാൽ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയപ്പോൾ കാവ്യയോടും ഇനി അഭിനയത്തിലേക്ക് വരുമോ എന്ന് ചോദ്യം വന്നിരുന്നു. എന്നാൽ ഇല്ല എന്ന് മാത്രമാണ് കാവ്യ മറുപടി പറഞ്ഞത്. അതേസമയം മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന ചോദ്യത്തിന് കാവ്യ മറുപടി നൽകിയതുമില്ല.

വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു. കാവ്യ അഭിനയത്തിലേക്ക് തിരിച്ച് എത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്.

More in Actress

Trending

Recent

To Top