Connect with us

മുടി പോയതോടെ ഐശ്വര്യം പോയി, ഞങ്ങള്‍ക്ക് ഇഷ്ടം പോയി എന്നൊക്കെ അമ്മമാര്‍ പറയും, വേണമെന്ന് വെച്ച് മുറിച്ച് കളഞ്ഞതല്ല; അന്നത്തെ പ്രായത്തില്‍ അതിന്റെയൊന്നും വില അറിയില്ലായിരുന്നുവെന്ന് കാവ്യ മാധവന്‍

Malayalam

മുടി പോയതോടെ ഐശ്വര്യം പോയി, ഞങ്ങള്‍ക്ക് ഇഷ്ടം പോയി എന്നൊക്കെ അമ്മമാര്‍ പറയും, വേണമെന്ന് വെച്ച് മുറിച്ച് കളഞ്ഞതല്ല; അന്നത്തെ പ്രായത്തില്‍ അതിന്റെയൊന്നും വില അറിയില്ലായിരുന്നുവെന്ന് കാവ്യ മാധവന്‍

മുടി പോയതോടെ ഐശ്വര്യം പോയി, ഞങ്ങള്‍ക്ക് ഇഷ്ടം പോയി എന്നൊക്കെ അമ്മമാര്‍ പറയും, വേണമെന്ന് വെച്ച് മുറിച്ച് കളഞ്ഞതല്ല; അന്നത്തെ പ്രായത്തില്‍ അതിന്റെയൊന്നും വില അറിയില്ലായിരുന്നുവെന്ന് കാവ്യ മാധവന്‍

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും അഴകിയ രാവണിനിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവന്‍ അറിയപ്പെടുന്നത്.

ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ കാവ്യക്കുണ്ട്. മീശമാധവന്‍, കൊച്ചിരാജാവ്, അനന്തഭദ്രം, തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. കാവ്യയുടെ സ്‌ക്രീന്‍ പ്രസന്‍സാണ് ഏവരെയും ആകര്‍ഷിച്ചത്. വിടര്‍ന്ന കണ്ണുകളും മനോഹരമായ ചിരിയും നീളമുള്ള മുടിയായുമായിരുന്നു കാവ്യയില്‍ ഏവരെയും ആകര്‍ഷിച്ച ഘടകങ്ങള്‍. തുടക്കകാലത്ത് ചെയ്ത പല സിനിമകളിലും കാവ്യയുടെ മുടിയുടെ ഭംഗി എടുത്ത് കാണാം. എന്നാല്‍ പിന്നീട് തന്റെ മുടി മുറിക്കാന്‍ കാവ്യ തീരുമാനിച്ചു.

ആരാധകര്‍ അന്ന് വലിയ തോതില്‍ നിരാശരായി. ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ കാവ്യ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മുടി പോയതില്‍ ഇപ്പോള്‍ വിഷമം ഉണ്ട്. അന്നത്തെ പ്രായത്തില്‍ അതിന്റെയൊന്നും വില അറിയില്ല. കൂടുതല്‍ മുടിയുണ്ടാകുമ്പോള്‍ ഇഷ്ടത്തിന് കെട്ടാന്‍ പറ്റുന്നില്ല, കുളിച്ചാല്‍ ഉണങ്ങില്ല. രാവിലെ കുളിച്ചാലും രാത്രി മുടിയുടെ ഉള്ള് ഉണങ്ങിയിട്ടുണ്ടാവില്ല.

അന്നത്തെ എന്റെ ഹെയര്‍ഡ്രസസ് മുടിയുടെ ഉള്‍ഭാഗം വെട്ടിക്കളയട്ടേ എന്ന് ചോദിക്കും. മുടി കെട്ടാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മോഹിനിയാട്ടത്തിന് എന്റെ മുടി കെട്ടുമ്പോള്‍ മാഷ് മൂന്ന് പേരെ വിളിക്കുമായിരുന്നെന്നും കാവ്യ ഓര്‍ത്തു. കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്തതോടെയും ശ്രദ്ധ കുറഞ്ഞതോടെയും മുടിയുടെ പഴയ ഭംഗി നഷ്ടപ്പെടുകയായിരുന്നെന്നും കാവ്യ വ്യക്തമാക്കി.

മുടി പോയതോടെ ഐശ്വര്യം പോയി, ഞങ്ങള്‍ക്ക് ഇഷ്ടം പോയി എന്നൊക്കെ അമ്മമാര്‍ പറയും. വേണമെന്ന് വെച്ച് മുറിച്ച് കളഞ്ഞതല്ല. മുടി പോയപ്പോള്‍ അത് ഭംഗിയാക്കി വെച്ചതാണെന്നും കാവ്യ അന്ന് ചൂണ്ടിക്കാട്ടി. 2016 ല്‍ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ മാധവന്‍ അവസാനമായി അഭിനയിച്ചത്. ദിലീപ് നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് അടൂര്‍ ഗോപാലകൃഷ്ണനാണ്.

ആദ്യ വിവാഹത്തിന് ശേഷം സിനിമാ രംഗം വിടാന്‍ തീരുമാനിച്ച കാവ്യ ഭര്‍ത്താവിനൊപ്പം ഗള്‍ഫ് രാജ്യത്തേക്ക് പോയതാണ്. എന്നാല്‍ കുറച്ച് കാലം മാത്രമേ ഈ ബന്ധത്തിന് ആയുസുണ്ടായുള്ളൂ. സിനിമാ രംഗത്തേക്ക് മടങ്ങി വന്ന കാവ്യ വീണ്ടും അഭിനയത്തില്‍ സജീവമായി. ഒരു സാധാരണ പെണ്‍കുട്ടിയായി ജീവിക്കാന്‍ ശ്രമിച്ച ആളാണ് താന്‍ പക്ഷെ പ്രാക്റ്റിക്കലി തനിക്ക് അതിന് സാധിച്ചില്ല. അച്ഛനെയും അമ്മയെയും കൂട്ടിയാണ് ലൊക്കേഷനില്‍ പോയിരുന്നത്.

ഇന്നത്തെ തലമുറയില്‍ പെട്ട പെണ്‍കുട്ടികള്‍ ഒറ്റക്ക് ജീവിക്കാന്‍ പ്രാപ്തരാണ് എന്നാല്‍ തനിക്ക് അതിനു കഴിയില്ലെന്നും കാവ്യ പറയുന്നുണ്ട്. എന്തിനും അച്ഛനും അമ്മയും കൂടെ വേണമെനിക്ക് എന്ന് കാവ്യ പറയുകയാണ്. വിവാഹം എന്ന സങ്കല്പ്പതോടെ ഒരു എതിര്‍പ്പും എനിക്ക് ഇല്ല. അങ്ങിനെ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ വിവാഹം കൂടാന്‍ ഞാന്‍ പോകില്ലല്ലോ. എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം അത് അവര്‍ ഭംഗിയായി നടത്തി. അത് സക്‌സസ് ആകാഞ്ഞത് അവരുടെ തെറ്റല്ലല്ലോ എന്നും താരം പറഞ്ഞിരുന്നു.

എന്നാല്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ അഭിനയ രംഗം പൂര്‍ണമായും വിട്ടു. മഹാലക്ഷ്മി എന്ന മകളും ദമ്പതികള്‍ക്ക് പിറന്നു. ദിലീപിനൊപ്പം വിവാഹചടങ്ങിനും മറ്റുമെത്തുന്ന കാവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കാവ്യ അഭിനയ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയതിന് പിന്നാലെയാണ് വാര്‍ത്തകള്‍ പുറത്തെത്തിയത്.

ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലായിരുന്നു ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Continue Reading
You may also like...

More in Malayalam

Trending