Connect with us

കാവ്യയെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ സുഹൃത്തുക്കളല്ലെന്ന് നവ്യ നായർ; ഇരുവരും തമ്മിൽ പ്രശ്നത്തിലാണെന്ന് സോഷ്യൽ മീഡിയ

Actress

കാവ്യയെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ സുഹൃത്തുക്കളല്ലെന്ന് നവ്യ നായർ; ഇരുവരും തമ്മിൽ പ്രശ്നത്തിലാണെന്ന് സോഷ്യൽ മീഡിയ

കാവ്യയെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ സുഹൃത്തുക്കളല്ലെന്ന് നവ്യ നായർ; ഇരുവരും തമ്മിൽ പ്രശ്നത്തിലാണെന്ന് സോഷ്യൽ മീഡിയ

ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. മുൻനിര നായകന്മാർരക്കൊപ്പമെല്ലാം അഭിനയിക്കുവാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണൻ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.

കാവ്യയെ പോലെ തന്നെ മലയാളികൾക്കേറെ പ്രിയങ്കരിയാണ് നവ്യ നായരും. കാവ്യയെ പോലെ തന്നെ ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

വിവാഹത്തോടെ സിനിമയിൽ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നീണ്ട നാളുകൾക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിൽ സജീവമായിരിക്കുകയാണ് നവ്യാ നായർ.

എന്നാൽ, കാവ്യയും നവ്യയും തമ്മിൽ അകൽച്ചയെന്നായിരുന്നു അക്കാലത്ത് പ്രചരിച്ചിരുന്ന ഗോസിപ്പുകൾ. എന്നാൽ ഇരുവരും ഒരിക്കലും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. വർഷങ്ങൾക്കിപ്പുറം നൽകിയ ഒരു അഭിമുഖത്തിൽ കാവ്യയെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ സുഹൃത്തുക്കളല്ലെന്ന് മാത്രം നവ്യ പറഞ്ഞു. കാവ്യയുമായുള്ള അകൽച്ചയായിരിക്കാം ഈ ഒറ്റ വാചകത്തിലൂടെ നവ്യ നായർ സൂചിപ്പിച്ചതെന്ന വാദം അന്ന് വന്നു. സോഷ്യൽ മീഡിയയിൽ പണ്ട് പേരും ഇന്ന് സജീവമാണെങ്കിലും പരസ്പരം ഫോളോ ചെയ്യുന്നില്ല.

കാവ്യയും നവ്യയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു വിനീത് നായകനായി എത്തിയ ബനാറസ്. ഈ സിനിമയിൽ കാവ്യയും നവ്യയുമായിരുന്നു നായികമാർ. എന്നാൽ തനിക്ക് പ്രാധാന്യം കുറഞ്ഞെന്ന ആശങ്ക നവ്യക്കുണ്ടായിരുന്നു. എന്നാൽ അതൊരു തർക്കത്തിലേക്ക് പോയിട്ടില്ല. ഇരുവരും തമ്മിൽ എപ്പോഴും പ്രൊഫഷണൽ ബന്ധം ഉണ്ടായിട്ടുണ്ട്. നവ്യ മലയാള സിനിമാ ലോകത്ത് നിന്നും അകന്ന ഒരു കാലഘട്ടവുമുണ്ടായിരുന്നു. പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിൽ കൂടുതൽ പ്രതിഫലം ചോദിച്ചെന്ന പേരിൽ ന‌വ്യയെ സംഘടനകൾ വിലക്കി. എന്നാൽ പിന്നീട് നവ്യയുടെ ഭാഗം സംഘടനകൾ കേട്ടു. ന‌ടി യഥാർത്ഥത്തിൽ പ്രതിഫലം കൂട്ടി ചോദിച്ചിരുന്നില്ല. വിലക്ക് നീക്കി. ‌

കാവ്യയും നവ്യയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു വിനീത് നായകനായി എത്തിയ ബനാറസ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായ ചിത്രമായിരുന്നു ഇത്. എങ്കിലും ഈ സിനിമ പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടാതെ പോയിരുന്നു. നേമം പുഷ്പരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇരു നായികമാർക്കും തുല്യ പ്രാധാന്യം നൽകിയായിരുന്നു ചിത്രം ഒരുക്കിയത്. ഒരു വൻ താരനിര തന്നെ അണിനിരന്ന ഈ ചിത്രത്തിലെ പാട്ടുകളും ദൃശ്യ ഭംഗിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ചിത്രത്തെ പറ്റി അടുത്തിടെ സംവിധായകൻ നേമം പുഷ്പരാജ് ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. അഭിനേതാക്കൾ തമ്മിലുളള സ്വരച്ചേർച്ച ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ചിത്രത്തിൽ കാവ്യയ്ക്കും നവ്യയ്ക്കും തുല്യ പ്രധാന്യം തന്നെയായിരുന്നു. എന്നാൽ ഒരു അൽപം കൂടുതൽ കാവ്യയ്ക്ക് ആയിരുന്നു. ചിത്രത്തിൽ നമ്മൾ കൊടുത്ത റോൾ അവർ സ്വീകരിക്കുക ആയിരുന്നു. അല്ലാതെ അവർക്കൊരു മുൻഗണനയൊ സെലക്ട് ചെയ്യാനുള്ള അവസരമോ കൊടുത്തിരുന്നില്ല. എന്നാൽ നവ്യയ്ക്ക് അതിലൊരു തെറ്റിദ്ധാരണ ഉണ്ടാവുകയായിരുന്നു. കുറച്ചു സമയത്തേയ്ക്ക് മാത്രമായിരുന്നു അത്. ചിത്രത്തിൽ തന്റെ വേഷം അപ്രധാനമായിപ്പോയോ എന്നായിരുന്നു സംശയം.

കാരണം ബനാറസിന്റെ ഷൂട്ട് തുടങ്ങയപ്പോഴേയ്ക്കും മാസികയിലും മറ്റും കാവ്യയുടേയും വിനീതിന്റേയും ചിത്രങ്ങൾ വരൻ തുടങ്ങി. കാവ്യയ്ക്ക് അമിതമായി പ്രാധാന്യം കിട്ടുന്നുണ്ടെന്നും തന്റെ ക്യാരക്ടറിലേയ്ക്ക് മറ്റാരെയെങ്കിലും നോക്കണമെന്ന് നവ്യ മറ്റു ചിലർ വഴി അറിയിക്കുകയായിരുന്നു. എന്നാൽ പിന്നീട് തെറ്റിദ്ധാരണകൾ എല്ലാം മാറുകയായിരുന്നു. ചെറിയ കഥാപാത്രം ആണെങ്കിലും കാവ്യയ്ക്ക് പരാതിയില്ല. അതാണ് കാവ്യയുടെ സ്വഭാവം.

കാവ്യയുടെ ആ സ്വഭാവത്തെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്. ലൊക്കേഷനിൽ നടന്ന ഒരു സംഭവമാണ് ഇതിനായി പറഞ്ഞത്. ചിത്രത്തിലെ സോംഗ് കോസ്റ്റ്യൂം ഒരു ദിവസം അത്ര ശരിയായി വന്നില്ല. ക്യാമറയെല്ലാം റെഡിയായിട്ടും കാവ്യ എത്തിയില്ല. വസ്ത്രം പ്രശ്‌നമായതു കൊണ്ട് കാവ്യ വരുന്നില്ല എന്ന് അസോസിയേറ്റാണ് വന്ന് പറയുന്നത്.

ഞാൻ ഉടൻ തന്നെ കാവ്യയെ ചെന്ന് കണ്ടു. നല്ല ഡ്രസ് ആണല്ലോ. ഇതിനെന്താ പ്രശ്‌നം എന്ന് ചോദിച്ചപ്പോൾ, കുഴപ്പമില്ലേ എന്ന് ചോദിച്ച് അവൾ എന്റെ കൂടെ വന്ന് അഭിനയിക്കുക ആയിരുന്നു. എന്നാൽ ആ സ്ഥാനത്ത് നവ്യ ആയിരുന്നെങ്കിൽ ഒരുപക്ഷെ അതൊരു പ്രശ്‌നമായേക്കാം എന്നും നേമം പുഷ്പരാജ് പറഞ്ഞിരുന്നു.

അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. ഹിറ്റ് ജോഡിയായിരുന്ന കാവ്യയും ദിലീപും ഒരുമിച്ച് വീണ്ടും എത്തണമെന്നാണ് പലരും പറയുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു.

കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു.

2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം.

ഇപ്പോൾ ശരീരഭാരം കുറച്ച കാവ്യയെ ആണ് വീഡിയോയിലും ചിത്രങ്ങളിലും മറ്റും കാണുക. എന്നാൽ താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്.

ഔട്ട്ഫിറ്റ് സെലക്ഷനിലും സ്റ്റെെലിംഗിലുമെല്ലാം കാവ്യക്ക് പ്രത്യേക മിടുക്കുണ്ടെന്ന് ആരാധകർ പറയാറുണ്ട്. ഉണ്ണിക്ക് മുമ്പ് കാവ്യ തന്നെയായിരുന്നു സ്വന്തം ഐ മേക്കപ്പ് ചെയ്തിരുന്നത്. മറ്റാെരു മേക്കപ്പ് ആർട്ടിസ്റ്റിനെയും ഇതിന് കാവ്യ അനുവദിച്ചിരുന്നില്ല. അടുത്ത കാലത്താണ് മഞ്ജു വാര്യർ സ്റ്റെെലിംഗിലും മറ്റും ശ്രദ്ധ കൊടുത്തത്. അതും പ്രൊഫഷന്റെ ഭാഗമായി. എന്നാൽ കാവ്യ എന്നും ഇക്കാര്യത്തിൽ ശ്രദ്ധ നൽകിയിട്ടുണ്ട്.

അടുത്തിടെ കാവ്യയെ മേക്കപ്പ് ചെയ്യാൻ സമയമെടുക്കുമെന്ന് ര‍ഞ്ജു രഞ്ജിമാരും ജാന്മണിയും മുമ്പൊരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. മേക്കപ്പിന് ഒത്തിരി സമയം എടുക്കുന്ന ആൾ ആരാണെന്ന് ചോദിച്ചപ്പോൾ രണ്ട് പേർക്കും ഒരാളുടെ പേരാണ് പറയാനുള്ളതെന്നും എന്നാൽ പേര് പറയാൻ പറ്റില്ലെന്നുമായിരുന്നു ജാന്മണി പറഞ്ഞിരുന്നത്.

എന്നാൽ രഞ്ജു രഞ്ജിമാർ ആ നടി കാവ്യ മാധവൻ ആണെന്ന് തുറന്ന് പറയുകയായിരുന്നു. ഇത് കേട്ട് ജാന്മണി ഒന്ന് ഭയന്നതും വീഡിയോകളിൽ കാണാമായിരുന്നു. പിന്നീട് തന്റെ ഉത്തരത്തിന് രഞ്ജു വിശദീകരണവും നൽകുന്നത്. അവൾ മേക്കപ്പിനെക്കുറിച്ച് നന്നായി അറിയാവുന്ന കുട്ടിയാണെന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞു.

അടുത്തിടെ തന്റെ ജീവിതത്തെ കുറിച്ച് നവ്യ നായർ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. സൗഹൃദത്തിന്റെ കാര്യത്തിൽ ഞാൻ അത്ര കേമിയൊന്നുമല്ല, വളരെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയാൻ തന്നെ എനിക്ക് അങ്ങനെ ആരുമില്ല. ഫ്രണ്ട്ഷിപ്പുണ്ടാവുമ്പോൾ ചില തിരിച്ചടികളും നിരാശയും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ അങ്ങനെ ആരുമായും ഓവർ അറ്റാച്ചഡ് അല്ല. കാരണം എനിക്ക് ചെറുതായി എന്തെങ്കിലും തിരിച്ചടി വരുമ്പോൾ എന്നെൻ വളരെയധികം ബാധിക്കും.

അതെന്റെ ജോലിയെയും എന്റെ ക്രിയേറ്റിവിറ്റിയെയുമൊക്കെ ബാധിക്കും. ഞാനിപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിക്കുന്നത് എന്റെ ക്രിയേറ്റിവിറ്റിക്ക് വേണ്ടിയാണ്. ഞാൻ ഡിവോഴ്‌സ്ഡ് ആയി എന്ന വർത്തയൊക്കെ, ഏറ്റവും അവസാനം അറിഞ്ഞ ആളാണ് ഞാൻ, സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല ഞാൻ. ചിലർ അതെനിക്ക് വാട്സ്ആപ്പിൽ അയച്ചുതന്നപ്പോഴാണ് ഞാൻ കാണുന്നത്. വെൽഡൺ എന്ന് ഞാൻ മറുപടിയും കൊടുത്തുവെന്നുമാണ് നവ്യ നായർ പറഞ്ഞത്.

എന്റെ അഭിമുഖങ്ങൾ ഒക്കെ സന്തോഷ് ഏട്ടൻ കാണാറുണ്ട്. അതിൽ നേരെ ചൊവ്വേ എന്ന അഭിമുഖത്തിൽ എന്തൊക്കെ മണ്ടത്തരങ്ങളാണ് ഞാൻ വിളിച്ച് പറഞ്ഞത്. നീ എന്ത് വർത്തമാനമാണീ പറയുന്നതെന്ന് ചോദിക്കും. പക്ഷെ ചേട്ടനോട് കുറേപ്പേർ നല്ല അഭിമുഖമെന്ന് പറഞ്ഞു എന്നും നവ്യ പറയുന്നു.

വിവാഹ ശേഷം ജീവിതം, ആകെ മാറുകയായിരുന്നു. അടുക്കള എനിക്ക് ഇഷ്ടമല്ലാത്ത മേഖലയായിരുന്നു, അതൊക്കെ ഒന്ന് ശെരിയാക്കി വന്നപ്പോഴേയ്ക്കും അമ്മയായി, ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. സിനിമയിൽ നിന്ന് മാറി നിന്നപ്പോൾ ഒരു തരം ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. ഒന്നും ചെയ്യാൻ ഇല്ലാത്ത പോലൊരു അവസ്ഥ, മുന്നിലേക്ക് എന്തെന്ന് ഉള്ള ചിന്ത. അതൊക്കെ ബാധിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു. അതിനെ മറികടക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. സ്വാഭാവികമായി സംഭവിച്ചതാണെന്നുമാണ് നവ്യ പറഞ്ഞിരുന്നത്.

More in Actress

Trending

Recent

To Top