Connect with us

വിവാഹമെന്ന് പറയുന്നത് തലയിൽ വരച്ചത് പോലെയാണ്. ഗോപികയുടെ കല്യാണം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്; കാവ്യ മാധവൻ

Malayalam

വിവാഹമെന്ന് പറയുന്നത് തലയിൽ വരച്ചത് പോലെയാണ്. ഗോപികയുടെ കല്യാണം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്; കാവ്യ മാധവൻ

വിവാഹമെന്ന് പറയുന്നത് തലയിൽ വരച്ചത് പോലെയാണ്. ഗോപികയുടെ കല്യാണം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്; കാവ്യ മാധവൻ

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക് തുടരെ ലഭിച്ചു. മീര മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും വലിയ താരമായി വളർന്നു. ഗോപികയ്ക്കും തമിഴിൽ മികച്ച വേഷങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാവന മലയാളം കഴിഞ്ഞാൽ കന്നഡ സിനിമാ രംഗത്താണ് സജീവമായത്. കാവ്യ പക്ഷെ മലയാള സിനിമാ രംഗത്ത് തന്നെ ശ്രദ്ധ കൊടുത്തു. പ്രേക്ഷകർക്ക് കുറച്ചധികം സ്നേഹം അക്കാലത്ത് കാവ്യയോടുണ്ടായിരുന്നു. ബാലതാരമായി വന്ന കാവ്യ നായികയായി മാറുന്നതും താരമായി വളരുന്നതും മലയാളി പ്രേക്ഷകർ കണ്ടതാണ്. ഗോപികയും കാവ്യയും അഭിനയ രംഗം പൂർണമായും വിട്ടു.

2008 ലായിരുന്നു ഗോപികയുടെ വിവാഹം. വിവാഹ ശേഷം നടി ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയി. ഇടയ്ക്ക് തിരിച്ച് വന്ന് ചില സിനിമകൾ ചെയ്തെങ്കിലും പഴയത് പോലെ സജീവമായില്ല. 2016 ൽ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് കാവ്യ അഭിനയ രംഗം വിട്ടത്. ഗോപികയുടെ വിവാഹത്തെക്കുറിച്ച് ഒരിക്കൽ കാവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിവാഹമെന്ന് പറയുന്നത് തലയിൽ വരച്ചത് പോലെയാണ്. ഗോപികയുടെ കല്യാണം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ഞങ്ങൾ എല്ലാവരും ഒരേ പ്രായത്തിലുള്ള കുട്ടികളാണ്. കല്യാണം നോക്കിത്തുടങ്ങി എന്ന് പറഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പ് വരെ ഞങ്ങൾ കണ്ടതാണ്. ഒന്നും ആയിട്ടുണ്ടായിരുന്നില്ല. കുറച്ച് നോക്കി വെച്ചിട്ടേയുള്ളൂ. രണ്ടാമത്തെ ആഴ്ചയായപ്പോഴാണ് അവൾ എന്നെ വിളിച്ച് കൺഫോം ആയി, നീ ഇതാരോടും പറയേണ്ട എന്ന് പറഞ്ഞത്. ഞങ്ങൾ അടുത്ത കുറച്ച് സുഹൃത്തുക്കളുണ്ട്.

ഞങ്ങളിൽ മാത്രം ഒതുങ്ങിയ കാര്യമായിരുന്നു. പിന്നെയാണത് പബ്ലിസിറ്റി ആയത്. ഇങ്ങനെയല്ലേ ഓരോ മാറ്റങ്ങൾ ജീവിതത്തിലുണ്ടാകുന്നതെന്ന് ഞാൻ ചിന്തിക്കും. ഞാനും ഭാവനയും ഗോപികയും കൂടി റിമി ടോമിയുടെ കല്യാണത്തിന് പോയപ്പോൾ ഞങ്ങളെല്ലാവരും ഓരോ കാര്യങ്ങൾ സംസാരിച്ചു. അപ്പോഴൊന്നും അടുത്ത ആഴ്ച നീ എൻഗേജ്ഡ് ആകും, അടുത്തയാഴ്ച നീ പുതിയൊരു ജീവിതം തുടങ്ങുകയാണെന്നൊന്നും ഞങ്ങൾ ചിന്തിക്കുന്നില്ല. അവളും ചിന്തിച്ചിട്ടുണ്ടാവില്ല.

എത്ര പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്. എൻഗേജ്മെന്റ് കഴിഞ്ഞു, അടുത്തതിന്റെ അടുത്തയാഴ്ച കല്യാണം കഴിഞ്ഞു. അവളിപ്പോൾ അയർലന്റിൽ അവളുടെ വീട്ടിലുമെത്തി. കുറച്ച് മാസങ്ങൾ കൊണ്ട് എന്ത് മാറ്റം ജീവിതത്തിലുണ്ടായി. അത്രയേ ഉള്ളൂ. എനിക്ക് കല്യാണ സമയമായി. എന്റെ വീട്ടിലും വളരെ കാര്യമായി കല്യാണാലോചനകൾ നോക്കിത്തുടങ്ങുന്നുണ്ട്. എന്റെ ജീവിതത്തിലും ചിലപ്പോൾ ഇങ്ങനെയായിരിക്കുമെന്നും അന്ന് കാവ്യ മാധവൻ പറഞ്ഞു.

ഗേളി ആന്റൊ എന്നാണ് ഗോപികയുടെ യഥാർത്ഥ പേര്. ചെറുപ്പം മുതൽ എയർ ഹോസ്റ്റസ് ആകാൻ ഇഷ്ടപ്പെട്ടിരുന്ന ഗോപിക അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി. അഭിനയത്തിനു പുറമേ നല്ലൊരു നർത്തകി കൂടിയാണ് ഗോപിക. ചെറുപ്പെ മുതൽ നൃത്തം അഭ്യസിക്കുന്നുമുണ്ട്. ഒരിക്കലും ഒരു സിനിമ നടി ആവുക എന്നെ ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ഗോപിക ഇടക്ക് പറഞ്ഞിരുന്നു. മാത്രമല്ല, തന്റെ ചിത്രങ്ങൾക്ക് താൻ തന്നെയാണ് ശബ്ദം നൽകുന്നതെന്ന പ്രത്യേകതയും ഉണ്ട്. അത് ഒരു നടിയെ സംബദ്ധിച്ച് വലിയ കാര്യമാണ്.

സിനിയിൽ തിളങ്ങി നിന്ന ഗോപികയുടെ വിവാഹം 2008 ജൂലൈ 17 ന് ആയിരുന്നു. അയർലണ്ടിൽ ജോലി ചെയ്യുന്ന അജിലേഷിനെയാണ് വിവാഹം ചെയ്തത്. തുടർന്ന് സിനിമ അഭിനയം വിവാഹത്തോടെ നിർത്തുവാൻ തീരുമാനിക്കുക ആയിരുന്നു. ഇപ്പോൾ ഭർത്താവിനും രണ്ട് മക്കൾക്കും ഒപ്പം അയർലണ്ടിൽ സ്ഥിരതാമസമാണ് താരം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന ഗോപിക ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നാണ് പ്രേക്ഷകർക്ക് ഇപ്പോഴും അറിയേണ്ടത്.

സിനിമയിലേക്ക് തിരിച്ച് വരില്ല എന്ന് ഒരിക്കലും തീരുമാനിച്ചിട്ടില്ല എന്ന് നടി പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ഭാര്യ അത്ര പോരാ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. ജയസൂര്യ , വിനീത് എന്നിവരോടൊപ്പം അഭിനയിച്ച് പ്രണയമണിത്തൂവൽ ആണ് ഗോപികയുടെ ആദ്യ ചിത്രം. ഇതിനു വലിയ മികച്ച നേടാൻ കഴിഞ്ഞില്ല എങ്കിലും ഗോപികയെ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. രണ്ടാമത്തെ ചിത്രം 4 ദി പീപ്പിൾ ഒരു ബ്ലോക്ക്ബസ്റ്ററായിരുന്നു, ഇത് പല ഇന്ത്യൻ ഭാഷകളിലും ഡബ് ചെയ്യപ്പെട്ടു. ജയരാജ് ആണ് ഇത് സംവിധാനം ചെയ്തത്. തമിഴ് നടൻ ഭരത് നായകാനായി അഭിനയിച്ചു ഈ ചിത്രത്തിലെ ‘ലെജാവതിയേ നിന്റെ കല്ല കടക്കണ്ണിൽ’ എന്ന ഗാനം കേരളത്തിൽ വലിയ വിജയമായിരുന്നു.

ഇതിലൂടെ ഗോപിക മലയാളികളുടെ മനസിൽ സ്ഥാനം ഉറപ്പിച്ചു. പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ ചേരൺ തന്റെ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിനായി 2004 ൽ ഗോപികയെ തിരഞ്ഞെടുത്തു. ഇത് 2004 ൽ മറ്റൊരു വലിയ വിജയമായിരുന്നു. മോഹൻലാൽ നായകനായ കീർത്തി ചക്ര എന്ന ചിത്രത്തിൽ ജീവയ്‌ക്കൊപ്പവും ഗോപിക എത്തിയിരുന്നു. വളരെ കുറച്ച് സീനുകളിൽ മാത്ര മേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു.

അടുത്തിടെയും സിനിമയിൽ വന്ന ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് കാവ്യ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ. എനിക്ക് എല്ലാവരെയും വിശ്വസിക്കാനാണ് ഇഷ്ടം. ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. അനുഭവം കിട്ടികിട്ടി മാറിയതാണ്. അല്ലാതെ ഞാൻ അതിന് ശ്രമിച്ചിട്ട് മാറിയതല്ല. ഞാൻ അഞ്ച് വയസ്സിൽ സിനിമയിൽ വന്നുഎന്ന് പറഞ്ഞില്ലേ. നാല് വയസ്സ് വരെയാണ് ഞാൻ നോർമലായിട്ടുള്ള ഒരു കുട്ടിയായിട്ട് ജീവിച്ചിട്ടുള്ളൂ, അഞ്ച് വയസ്സ് മുതൽ സിനിമയാണ് എന്റെ ലോകം.

അവിടെ എനിക്ക് നല്ല അനുഭവം മാത്രമെ ഉണ്ടായിട്ടുള്ളൂ. എന്നെ ആരും ദുരുപയോഗമൊന്നും ചെയ്തിട്ടില്ല ആരും ഞാൻ വിശ്വസിച്ചതിന്റെ പേരിൽ. എന്നെ പറ്റിക്കാൻ വരുടെ ഒരു ടൈം പാസിന് എന്ന പോലെ എന്നെ ഇങ്ങനെ പിരികേറ്റും, ഞാൻ അതിന് എന്തെങ്കിലും മണ്ടത്തരം പറയുക അതൊക്കെ എൻജോയ് ചെയ്യാൻ വേണ്ടി, നേരംപോക്കിന് വേണ്ടിയിട്ടുള്ള പറ്റിക്കൽ മാത്രമെ എന്റെ അടുത്തുണ്ടായിട്ടുള്ളൂ, എന്നുമാണ് കാവ്യ മാധവൻ പറയുന്നത്.

വിദ്യഭ്യാസം കുറഞ്ഞതിൽ തനിക്ക് വിഷമം ഒന്നുമില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. കുറച്ച് കൂടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. കോളേജിൽ എംഎ വരെ പഠിച്ചാൽ കിട്ടാത്തത്ര അനുഭവങ്ങൾ സിനിമയിൽ നിന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്. പഠിച്ചത് കൊണ്ട് മാത്രം കിട്ടാത്ത കുറേ അറിവുകൾ ഉണ്ട്. അതൊക്കെ എനിക്കുണ്ട്. ഒരു മനുഷ്യന് ജീവിക്കാനറിയണം. ആ അറിവിന്റെ ആവശ്യമേയുള്ളൂ. അല്ലാതെ കുറേ കെമിസ്ട്രിയും ബയോളജിയും അങ്ങോളം പഠിച്ചത് കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. അങ്ങനെയൊരാൾക്ക് ഒരു ദിവസം അടുക്കളം കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചാൽ കണ്ണും മിഴിച്ച് നിൽക്കുകയേയുള്ളൂ.

ഞാൻ ആഗ്രഹിച്ച ജീവിതത്തിൽ ഞാൻ കാണുന്ന പ്ലസ് അതാണ്. ഒരു പെണ്ണിനെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാടിൽ വീട് നന്നായി നോക്കാൻ പറ്റുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലുവന്റ് അല്ല. പക്ഷെ എന്ന് കരുതി എന്റെ കമ്മ്യൂണിക്കേഷന് ഒരു കുഴപ്പവും പറ്റിയിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കിയിരുന്നു.

2016 നവംബർ 25 ന് ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.

അതേസമയം, കാവ്യ അഭിനയത്തിലേയ്ക്ക് തിരികെ വരുന്നതായുള്ള വാർത്തകൾ കുറച്ച് നാളുകൾക്ക് മുമ്പ് പുറത്തെത്തിയിരുന്നു. അടുത്തിടെയായി പുറത്തെത്തിയ മേക്കോവർ ചിത്രങ്ങളായിരുന്നു അതിന് കാരണം. ദിലീപ് ചിത്രം റൺവേയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്നുള്ള വാർത്തകൾക്ക് പിന്നാലെയാണ് കാവ്യ വീണ്ടും അഭിനയത്തിലേയ്ക്ക് എത്തുന്നതായുള്ള വാർത്തകളും പരന്നത്. എന്നാൽ നടിയോ ദിലീപോ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.

എന്നാൽ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയപ്പോൾ കാവ്യയോടും ഇനി അഭിനയത്തിലേക്ക് വരുമോ എന്ന് ചോദ്യം വന്നിരുന്നു. എന്നാൽ ഇല്ല എന്ന് മാത്രമാണ് കാവ്യ മറുപടി പറഞ്ഞത്. അതേസമയം മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന ചോദ്യത്തിന് കാവ്യ മറുപടി നൽകിയതുമില്ല.

വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു. കാവ്യ അഭിനയത്തിലേക്ക് തിരിച്ച് എത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്.

ഭാവന അടുത്തിടെയാണ് വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. ന്റിക്കാക്കക്കൊരു പ്രേമാണ്ടാർന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ദി ദ ഡോർ ആണ് നടിയുടെ പുതിയ ചിത്രം. നടിയുടെ സഹോദരൻ ജയദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.

മീരാ ജാസ്മിനാകട്ടെ, വമ്പന്‌ മേക്കോവറിലാണ് തിരിച്ചെത്തിയത്. തുടക്ക സമയത്ത് ഞെട്ടിച്ച മീര പിന്നീട് ടൈപ് കാസ്റ്റിങ്ങും മറ്റും കൊണ്ട് നിറം മങ്ങിയ അഭിനേത്രിയായി മാറി. മകൾ, ക്വീൻ എലിസബത്ത് സിനിമകളിലൂടെ മീര വീണ്ടും പഴയ പ്രതാപത്തിലേക്ക് വരാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. വിവാദങ്ങളും ഗോസിപ്പുകളും കടുത്ത സമയത്താണ് മീര പതിയെ സിനിമാ ലോകത്ത് നിന്നും അകന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top