Connect with us

സൗന്ദര്യം വർധിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾ നടത്തിയോ; വൈറലായി കാവ്യയുടെ ചിത്രങ്ങൾ

Actress

സൗന്ദര്യം വർധിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾ നടത്തിയോ; വൈറലായി കാവ്യയുടെ ചിത്രങ്ങൾ

സൗന്ദര്യം വർധിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾ നടത്തിയോ; വൈറലായി കാവ്യയുടെ ചിത്രങ്ങൾ

ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്.

മുൻനിര നായകന്മാർക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. ഇപ്പോൾ സിനിമയിലസ്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലാകുന്നത്.

വട്ടമുഖവും വിടർന്ന കണ്ണുകളും മുല്ലപ്പൂ പല്ലുകളും എപ്പോഴും മുഖത്തുള്ള ചിരിയും മുട്ടൊപ്പം ഇടതൂർന്ന് വളർന്ന് കിടക്കുന്ന മുടിയുമെല്ലാമായിരുന്നു കാവ്യയുടെ ഭംഗി. എന്നാൽ ഇന്ന് കാവ്യയുടെ മുഖത്ത് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. മഹാലക്ഷ്മിയുടെ ജനന ശേഷം വന്ന മാറ്റങ്ങൾ ആണ് എല്ലാം. എന്നാൽ സൗന്ദര്യം വർധിപ്പിക്കുന്നതിനായി നിരവധി ട്രീറ്റ്മെന്റുകൾ നടി നടത്തിയിട്ടുണ്ടെന്നാണ് വിവരം. വട്ടമുഖം മാറി കവിളുകൾ ഒട്ടി ഓവൽ ഷെയ്പ്പിലാണിപ്പോൾ നടിയുടെ മുഖം.

മാത്രമല്ല നടിയുടെ മുഖത്തുള്ള ഓരോ ഫീച്ചേഴ്സും ഇപ്പോൾ എടുത്ത് കാണാനും സാധിക്കും. പഴയ വട്ടമുഖം മാറ്റാൻ ഫിറ്റ്നസ് നിലനിർത്തുക മാത്രമല്ല ലക്ഷങ്ങൾ പൊടിച്ച് ചില ട്രീറ്റ്മെന്റുകളും താരം ചെയ്തിട്ടുണ്ട്. ഫാറ്റ് ഡിസോൾവിങ് ഇഞ്ചക്ഷൻ, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾക്ക് നടി വിധേയയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കവിൾ, താടിയെല്ല് ഭാഗങ്ങളിലെ കൊഴുപ്പ് ലയിപ്പിക്കുന്ന കുത്തിവെയ്പ്പുകളാണ് ഫാറ്റ് ഡിസോൾവിങ് ഇഞ്ചക്ഷൻ. ഈ ട്രീറ്റ്മെന്റ് ചെയ്യുന്നതോടെ മുഖത്തെ വണ്ണം കുറഞ്ഞ് മെലിഞ്ഞതാകുകയും മുഖത്തിന്റെ പ്രൊഫൈൽ മാറുകയും ചെയ്യും. ഈ കുത്തിവയ്പ്പുകൾ ചർമ്മ ഫില്ലറുകളുമായി സംയോജിച്ച് മുഖം റീ മോഡൽ ചെയ്യാനും ഉപയോഗിക്കാം.

മുഖത്തിന്റെ വോള്യം പുനസ്ഥാപിക്കാനും ചുളിവുകൾ മിനുസപ്പെടുത്താനും ആകൃതി വരുത്താനും ഉപയോഗിക്കാവുന്ന ചികിത്സ രീതിയാണ് ഡെർമൽ ഫില്ലറുകൾ. കവിളിലെ വോള്യം നഷ്ടപ്പെടൽ, കണ്ണുകൾക്ക് താഴെയുള്ള പൊള്ളയായ ഭാഗങ്ങൾ അല്ലെങ്കിൽ വായയ്ക്ക് ചുറ്റുമുള്ള ചുളിവുകൾ എന്നിവയുൾപ്പെടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന സൗന്ദര്യവർധക പ്രക്രിയയാണിത്. സിനിമാ താരങ്ങളിൽ ഭൂരിഭാഗം പേരും ഡെർമൽ ഫില്ലറുകൾ ഉപയോഗിച്ചിട്ടുണ്ട്.

ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ ബിസിനസിലാണ് ഇപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത്. കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലാകുന്നതും നടി തന്നെയാണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും മോഡലിങ്ങിൽ നടി സജീവമാണ്. താരം മോഡലിങ്ങ് ചെയ്ത് തുടങ്ങിയതോടെയാണ് നടിയുടെ മുഖത്ത് വന്ന മാറ്റങ്ങൾ പ്രേക്ഷകരും ശ്രദ്ധിച്ച് തുടങ്ങിയത്.

ഫിറ്റ്നസിലും കാവ്യ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട് ഇപ്പോൾ. എന്നാൽ പഴയ സൗന്ദര്യം പോയി എന്നാണ് ആരാധകർ പറയുന്നത്. ലക്ഷങ്ങൾ മുടക്കി ഉള്ള സൗന്ദര്യം കൂടി കളഞ്ഞു, മുടിയായിരുന്നു ഏറ്റവും വലിയ സൗന്ദര്യം. അത് പോയതോടെ തന്നെ സൗന്ദര്യവും പോയി എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

പഴയ വട്ടമുഖം തന്നെയാണ് ഒരു വിഭാഗം ആരാധകർക്ക് ഇപ്പോഴും ഇഷ്ടം. ചിരിയിലും കണ്ണുകളിലും ഉണ്ടായിരുന്ന തിളക്കം ഇപ്പോൾ കാണാൻ കഴിയുന്നില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോൾ ശരീരഭാരം കുറച്ച കാവ്യയെ ആണ് വീഡിയോയിലും ചിത്രങ്ങളിലും മറ്റും കാണുക. എന്നാൽ താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്.

എന്നാൽ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയപ്പോൾ കാവ്യയോടും ഇനി അഭിനയത്തിലേക്ക് വരുമോ എന്ന് ചോദ്യം വന്നിരുന്നു. എന്നാൽ ഇല്ല എന്ന് മാത്രമാണ് കാവ്യ മറുപടി പറഞ്ഞത്. അതേസമയം മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന ചോദ്യത്തിന് കാവ്യ മറുപടി നൽകിയതുമില്ല.

സ്വന്തം സ്ഥാപനത്തിന്റെ വസ്ത്രങ്ങളാണ് കാവ്യ ധരിക്കുന്നതും. ഔട്ട്ഫിറ്റ് സെലക്ഷനിലും സ്റ്റെെലിംഗിലുമെല്ലാം കാവ്യക്ക് പ്രത്യേക മിടുക്കുണ്ടെന്ന് ആരാധകർ പറയാറുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് കാവ്യക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറ്. ണ്ണിക്ക് മുമ്പ് കാവ്യ തന്നെയായിരുന്നു സ്വന്തം ഐ മേക്കപ്പ് ചെയ്തിരുന്നത്. മറ്റാെരു മേക്കപ്പ് ആർട്ടിസ്റ്റിനെയും ഇതിന് കാവ്യ അനുവദിച്ചിരുന്നില്ല. അടുത്ത കാലത്താണ് മഞ്ജു വാര്യർ സ്റ്റെെലിംഗിലും മറ്റും ശ്രദ്ധ കൊടുത്തത്. അതും പ്രൊഫഷന്റെ ഭാഗമായി. എന്നാൽ കാവ്യ എന്നും ഇക്കാര്യത്തിൽ ശ്രദ്ധ നൽകിയിട്ടുണ്ട്.

അടുത്തിടെ കാവ്യയെ മേക്കപ്പ് ചെയ്യാൻ സമയമെടുക്കുമെന്ന് ര‍ഞ്ജു രഞ്ജിമാരും ജാന്മണിയും മുമ്പൊരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. മേക്കപ്പിന് ഒത്തിരി സമയം എടുക്കുന്ന ആൾ ആരാണെന്ന് ചോദിച്ചപ്പോൾ രണ്ട് പേർക്കും ഒരാളുടെ പേരാണ് പറയാനുള്ളതെന്നും എന്നാൽ പേര് പറയാൻ പറ്റില്ലെന്നുമായിരുന്നു ജാന്മണി പറഞ്ഞിരുന്നത്.

എന്നാൽ രഞ്ജു രഞ്ജിമാർ ആ നടി കാവ്യ മാധവൻ ആണെന്ന് തുറന്ന് പറയുകയായിരുന്നു. ഇത് കേട്ട് ജാന്മണി ഒന്ന് ഭയന്നതും വീഡിയോകളിൽ കാണാമായിരുന്നു. പിന്നീട് തന്റെ ഉത്തരത്തിന് രഞ്ജു വിശദീകരണവും നൽകുന്നത്. അവൾ മേക്കപ്പിനെക്കുറിച്ച് നന്നായി അറിയാവുന്ന കുട്ടിയാണെന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞു. മേക്കപ്പ് ഇഷ്‌ടപെടാതെ നെറ്റി ചുളിച്ച ഒരു ആർട്ടിസ്റ്റ് ആരെന്ന ചോദ്യത്തിന് ഒരു ആർട്ടിസ്റ്റ് ഉണ്ട്, പക്ഷെ പേര് പറഞ്ഞാൽ പ്രശ്നമാകുമെന്നും അന്ന് ജാന്മണി പറഞ്ഞു.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് ഇപ്പോൾ കാവ്യക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറ്. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. കാവ്യയുടെ ഫീച്ചേഴ്‌സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ഉണ്ണി ഒരിക്കൽ പറയുകയുണ്ടായി.

വിവാഹത്തിന് മുൻപേ ഞങ്ങൾ കൂട്ടുകാരാണ്. കാവ്യക്ക് ആഗ്രഹമായിരുന്നു ഞാൻ തന്നെ വിവാഹത്തിന് മേക്കപ്പ് ചെയ്യണമെന്നത്. കാവ്യയുടെ വിവാഹം തന്നെയാണ് എനിക്ക് കരിയർ ബ്രേക്ക് ആയത്. ഇപ്പോഴും കാവ്യയുടെ വിവാഹം ചെയ്ത ആളെന്നാണ് അറിയപ്പെടുന്നത് എന്നും ഉണ്ണി പറഞ്ഞിരുന്നു.

മേക്കപ്പിലും ജീവിതത്തിലും പെർഫെക്ഷന് പ്രാധാന്യം നൽകുന്ന ആളാണ് കാവ്യ. ഒരു സൂചി ആണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നതൊന്നും അൽപ്പം പോലും മാറാൻ പാടില്ല. അത്‌കൊണ്ട് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നതാണ് രീതി. എന്നാൽ എന്നോട് ചെയ്‌തോ എന്ന് പറഞ്ഞു. അത് കാവ്യക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ സ്ഥിരമായി തന്നെ മേക്കപ്പിന് വിളിച്ചു. ഇതിനിടെ കാവ്യയുടെ കുടുംബവുമായി താനടുക്കുകയും ആത്മ സുഹൃത്തുക്കളായി മാറിയെന്നും ഉണ്ണി പറഞ്ഞിട്ടുണ്ട്.

കല്യാണ ദിവസം നല്ല ടെൻഷനായിരുന്നു. കാവ്യയും ദിലീപേട്ടനുമായുള്ള കല്യാണമാണ്. ഞാനാണ് ആദ്യം പോയി റൂം എടുക്കുന്നത്. എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു. ഷൂട്ട് ആണെന്നാണ് ഞാൻ പറഞ്ഞത്. കാവ്യയുടെ ബന്ധുക്കൾ പുറത്ത് നിൽക്കുന്നുണ്ട്. അവരെ കണ്ട് സ്റ്റാഫുകൾ വിചാരിച്ചത് ജൂനിയർ ആർട്ടിസ്റ്റുകൾ ആണെന്നാണ്.

അടുത്ത മേക്കപ്പ് ഇപ്പോൾ വേണ്ട, മെയിൻ ആർട്ടിസ്റ്റ് ചെയ്തിട്ട് മതിയെന്ന് പറ‍ഞ്ഞ് അവരെ പുറത്തേയ്ക്ക് നിർത്താൻ നോക്കി. അത് കഴിഞ്ഞ് ദിലീപേട്ടൻ മാലയും ബൊക്കയുമായി വന്നു. അപ്പോൾ ഞാൻ പറയട്ടെ എന്ന് കാവ്യ ചോദിച്ചു. അങ്ങനെ പറഞ്ഞു. എല്ലാവർക്കും ഭയങ്കര ഷോക്കായിരുന്നു അത്. സാരിയുടുപ്പിക്കാൻ ഇൻഡസ്ട്രിയിലുള്ള ബെൻസി ചേച്ചിയെയാണ് ഏൽ‌പ്പിച്ചിരുന്നത്. ഷൂട്ടാണെന്ന് കരുതി അവർ ആദ്യം സൽവാർ ഇട്ട് ഷൂട്ട് ചെയ്യ്, ഉച്ചയാകുമ്പോഴേയ്ക്കും എത്തിക്കോളാമെന്ന് പറഞ്ഞു. പക്ഷെ പുള്ളിക്കാരി വന്നില്ല. പിന്നെയാണ് കല്യാണമാണെന്ന് അവർ അറിയുന്നതെന്നും ഉണ്ണി പറഞ്ഞിരുന്നു.

അടുത്തിടെയും കാവ്യയുടെ വീഡിയോ വൈറലായി മാറിയിരുന്നു.
മുമ്പൊരിക്കൽ, വിദ്യഭ്യാസം കുറഞ്ഞതിൽ തനിക്ക് വിഷമം ഒന്നുമില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. കുറച്ച് കൂടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. കോളേജിൽ എംഎ വരെ പഠിച്ചാൽ കിട്ടാത്തത്ര അനുഭവങ്ങൾ സിനിമയിൽ നിന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്. പഠിച്ചത് കൊണ്ട് മാത്രം കിട്ടാത്ത കുറേ അറിവുകൾ ഉണ്ട്. അതൊക്കെ എനിക്കുണ്ട്. ഒരു മനുഷ്യന് ജീവിക്കാനറിയണം. ആ അറിവിന്റെ ആവശ്യമേയുള്ളൂ. അല്ലാതെ കുറേ കെമിസ്ട്രിയും ബയോളജിയും അങ്ങോളം പഠിച്ചത് കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. അങ്ങനെയൊരാൾക്ക് ഒരു ദിവസം അടുക്കളം കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചാൽ കണ്ണും മിഴിച്ച് നിൽക്കുകയേയുള്ളൂ.

ഞാൻ ആഗ്രഹിച്ച ജീവിതത്തിൽ ഞാൻ കാണുന്ന പ്ലസ് അതാണ്. ഒരു പെണ്ണിനെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാടിൽ വീട് നന്നായി നോക്കാൻ പറ്റുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലുവന്റ് അല്ല. പക്ഷെ എന്ന് കരുതി എന്റെ കമ്മ്യൂണിക്കേഷന് ഒരു കുഴപ്പവും പറ്റിയിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങൾ സംസാരിച്ചത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top