വെളുത്ത നിറമുള്ള മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ദിലീപ് പച്ച ചുരിദാറിൽ കാവ്യ മാധവന്‍!! പേഴ്‌സണല്‍ സ്റ്റാഫിന്റെ വിവാഹം കെങ്കേമമാക്കി ദിലീപും കാവ്യയും
By
ദിലീപിന്റെ പേഴ്‌സണല്‍ സ്റ്റാഫിലൊരാളായ വെങ്കിട്ട് സുനിലിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഈ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇരുവരും ഒരുമിച്ചെത്തിയത്. ദൂരെ മാറി നിന്ന് സംസാരിച്ചിരിക്കുന്ന ഇവര്‍ക്കരികിലേക്ക് നവദമ്ബതികള്‍ എത്തുന്നതും അനുഗ്രഹം വാങ്ങിക്കുന്നതിന്റേയുമൊക്കെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.പതിവ് പോലെ തന്നെ ഫാന്‍സ് ഗ്രൂപ്പിലൂടെയാണ് ഇത്തവണയും ചിത്രങ്ങള്‍ പുറത്തുവന്നത്. വെളുത്ത നിറമുള്ള മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് ദിലീപ് എത്തിയത്. ചുരിദാറിലായിരുന്നു കാവ്യ മാധവന്‍. നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്. വെങ്കിട്ട് സുനിലിനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന്റെ ആദ്യ നായകന്‍ ദിലീപായിരുന്നു. ഇവരുടെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു തുടക്കം മുതലേ ലഭിച്ചത്. ഇരുവരും ഒരുമിച്ചെത്തിയ മിക്ക സിനിമകളും വന്‍വിജയമാണ് സ്വന്തമാക്കിയത്. വിജയചിത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു കാവ്യ മാധവന്‍ വിവാഹിതയായത്.
വിവാഹത്തോടെ താരം അഭിനയം നിര്‍ത്തുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു ആരാധകരെ അലട്ടിയത്. ദിലീപും കാവ്യ മാധവനും ജീവിതത്തില്‍ ഒരുമിക്കുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വൈകാതെ തന്നെ അത് സംഭവിക്കുകയായിരുന്നു. തുടക്കം മുതലേ തന്നെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു ഇരുവരും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്താനായി ഇരുവരും തീരുമാനിച്ചപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കാനായി കാവ്യ മാധവന്‍ എത്താറുണ്ട്. ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയത്തിനും ചാക്കോച്ചന്റെ മകനായ ഇസയുടെ മാമോദീസ ചടങ്ങിലുമൊക്കെ കാവ്യയും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടുമരു വിവാഹവേദിയെ ധന്യമാക്കിയിരിക്കുകയാണ് ദിലീപും കാവ്യ മാധവനും.
kavya and dileep
