Connect with us

കാവ്യക്ക് ഒരു ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്; ഒടുവിൽ അത് ചെയ്യേണ്ടി വന്നു

Movies

കാവ്യക്ക് ഒരു ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്; ഒടുവിൽ അത് ചെയ്യേണ്ടി വന്നു

കാവ്യക്ക് ഒരു ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്; ഒടുവിൽ അത് ചെയ്യേണ്ടി വന്നു

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ൽ വെള്ളിത്തിരയിൽ അരങ്ങേറിയ കാവ്യ ലാൽ ജോസിൻ്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് ദിലീപിൻ്റെ നായികയായി തുടക്കം കുറിച്ചത്.. കലോത്സവ വേദികളിലും താരം വളരെ സജീവമായിരുന്നു. മലയാളത്തിൽ ശാലീന സൗന്ദര്യത്തിന്റെ ബ്രാൻഡ് അംബാസിഡർ ആണ് കാവ്യ മാധവൻ. നാടൻ പെൺകുട്ടി എന്ന് കേൾക്കുമ്പോൾ ഇന്ന് എല്ലാവരുടെയും മനസ്സിലേക്ക് കാവ്യാമാധവന്റെ ചിത്രം ആണ് ഓടിയെത്തുന്നത്.

ദിലീപമായുള്ള വിവാഹശേഷം ഇപ്പോൾ താരം വീട്ടിൽ കുടുംബിനിയായി കഴിയുകയാണ്. സമൂഹമാധ്യമങ്ങളിൽ താരം ഒട്ടും സജീവമല്ല എങ്കിലും വല്ല ഓണത്തിന് വിഷുവിനോ ഒക്കെ ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്. ഇതെല്ലാം ദിലീപ് ആരാധകരും കാവ്യ ആരാധകരും ആഘോഷമാക്കി മാറ്റുന്നത് പതിവാണ്. ഇപ്പോൾ കാവ്യയുടെ ജീവിതത്തിലെ രസകരമായ ഒരു അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് അഴകിയ രാവണൻ. ഈ സിനിമയിൽ കാവ്യാമാധവൻ ഒരു ചെറിയ വേഷത്തിൽ എത്തുന്നുണ്ട്. ഈ സിനിമയിലെ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് കാവ്യ മാധവൻ ആണ്. ഈ സിനിമയിൽ നായകന്റെ കുട്ടിക്കാലം അവതരിപ്പിച്ച വ്യക്തി കാവ്യ മാധവനെ ഉമ്മ വയ്ക്കുന്ന ഒരു രംഗമുണ്ട്. എടുക്കുമ്പോൾ കാവ്യയുടെ അമ്മയും അവിടെ ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ മുന്നിൽ വച്ച് ഈ രംഗത്തിൽ അഭിനയിക്കില്ല എന്ന് കാവ്യ വാശി പിടിച്ചു.

കാവ്യക്ക് ഒരു ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്. ഈ രംഗം ചിത്രീകരിക്കുമ്പോൾ അവിടെ ആരും ഉണ്ടാവാൻ പാടില്ല. എന്നാൽ അത് പറ്റില്ല എന്നും സംവിധായകനും ക്യാമറാമാനും എല്ലാം അവിടെ ഉണ്ടാകും എന്നും സിനിമയുടെ അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടുള്ള ലാൽ ജോസ് പറഞ്ഞു. കാവ്യ അതിനു സമ്മതിക്കില്ല എന്ന് കണ്ടപ്പോൾ ലാൽ ജോസ് ഒരു സൂത്രം കണ്ടെത്തി. ഈ രംഗം ചിത്രീകരിക്കുമ്പോൾ കാവ്യയുടെ അമ്മ അവിടെ ഉണ്ടാവില്ല എന്ന് പറഞ്ഞു. അങ്ങനെയാണ് ഈ രംഗം പിന്നീട് ചിത്രീകരിച്ചു പൂർത്തിയാക്കിയത്.

അത് പിന്നീട് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ക്ലാസിക് രംഗങ്ങളിൽ ഒന്നായി മാറി.ബാലതാരമായെത്തി നായിക നിരയിലേക്കുയർന്ന താരം ഏറെ വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന നടിയാണ്. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള കാവ്യ മാധവൻ്റെ സ്വദേശം കാസർകോട് ജില്ലയിലെ നീലേശ്വരത്താണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇപ്പോഴും കാവ്യയ്ക്ക് ആരാധകരേറെയാണ്

ഡാർലിങ്, ഡാർലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, മീശമാധവൻ, തിളക്കം, സദാനന്ദൻറെ സമയം, മിഴിരണ്ടിലും, പുലിവാൽകല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവിൽ പിന്നെയും വരെ നീളുന്നതാണ് കാവ്യയുടെ ഫിലിമോഗ്രഫി.പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാർഡ് നടിയെ തേടിവന്നിട്ടുണ്ട്. സിനിമയിൽ സജീവമായിരുന്ന 25 വർഷങ്ങൾ കൊണ്ട് 73 ഓളം ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചിട്ടുള്ളത്. 2009-ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ വിവാഹം. 2011-ൽ ഇവർ‍ വേർപിരിഞ്ഞു.

More in Movies

Trending

Recent

To Top