Tamil
ഈ നേരത്ത് നല്ലതെന്തെങ്കിലും പറഞ്ഞു പ്രചരിപ്പിച്ചൂടെ ? – വിജയ്- അജിത്ത് ആരാധകർക്ക് കസ്തൂരിയുടെ ഉപദേശം !
ഈ നേരത്ത് നല്ലതെന്തെങ്കിലും പറഞ്ഞു പ്രചരിപ്പിച്ചൂടെ ? – വിജയ്- അജിത്ത് ആരാധകർക്ക് കസ്തൂരിയുടെ ഉപദേശം !
By
വിജയ് യ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ട്വിറ്റര്‍ ഹാഷ് ടാഗുകളാണ് ഇപ്പോള്‍ തമിഴകത്തെ ട്രെന്റിങ് ന്യൂസ്. അജിത്തിന്റെ പുതിയ ചിത്രമായ നേര്‍കൊണ്ട പറവൈ റിലീസായ പശ്ചാത്തലത്തിലാണ് വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് അജിത്ത് ഫാന്‍സ് രംഗത്തെത്തിയത്.
രണ്ട് കൂട്ടരും പോര്‍വിളിയുമായി എത്തിയതോടെ ട്വിറ്ററില്‍ ഒരു യുദ്ധം തന്നെ നടന്നുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍. ഈ പ്രവണതയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി കസ്തൂരി അജിത്ത് – വിജയ് ആരാധകര്‍ക്ക് ഒരു ഉപദേശവുമായിട്ടാണ് രംഗത്തെത്തിയിരിയ്ക്കുന്നത്.
ഇത്തരത്തില്‍ ഒരു നെഗറ്റീവ് ട്രെന്റ് പ്രചരിപ്പിയ്ക്കുന്ന സമയം കൊണ്ട് നല്ലതെന്തെങ്കിലും പറഞ്ഞ് പ്രചരിപ്പിച്ചൂടെ എന്ന് കസ്തൂരി ചോദിക്കുന്നു. അത്തരം നല്ലത് പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നത് വഴി നിങ്ങള്‍ക്കും, നിങ്ങള്‍ ആരെയാണോ ആരാധിക്കുന്നത് അവര്‍ക്കും ആദരവും ബഹുമാനവും കിട്ടും എന്നും കസ്തൂരി പറഞ്ഞു.
kasthuri about vijay-ajith fan fight
