Connect with us

ശൂലം കുത്തി അഗ്നിക്കാവടി എടുത്ത് കാര്‍ത്തിക് സൂര്യ; പിന്നാലെ വിമര്‍ശനം

Malayalam

ശൂലം കുത്തി അഗ്നിക്കാവടി എടുത്ത് കാര്‍ത്തിക് സൂര്യ; പിന്നാലെ വിമര്‍ശനം

ശൂലം കുത്തി അഗ്നിക്കാവടി എടുത്ത് കാര്‍ത്തിക് സൂര്യ; പിന്നാലെ വിമര്‍ശനം

നിരവധി ഫോളോവേഴ്‌സുള്ള, അവതാരകനായും വ്‌ളോഗറായും ശ്രദ്ധ നേടിയാ താരമാണ് കാര്‍ത്തിക് സൂര്യ. മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്താണ് കാര്‍ത്തിക് ശ്രദ്ധേയനായത്. അതുകൊണ്ട് തന്നെ അനുകൂലിക്കുന്നവര്‍ക്കൊപ്പം വിമര്‍ശകരും നിരവധിയാണ്.

എന്നാല്‍ വിമര്‍ശനങ്ങള്‍ കാര്യമാക്കാതെ തന്റേതായ വഴി വെട്ടിത്തുറന്ന് മുന്നോട്ട് പോകുന്ന കാര്‍ത്തിക സൂര്യ ഇന്ന് മഴവില്‍ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി’ എന്ന ഷോയുടെ അവതാരകനായി ടെലിവിഷന്‍ രംഗത്തും നിറ സാന്നിധ്യമാണ്.

അഗ്‌നിക്കാവടിയുടെ വിശേഷങ്ങള്‍ വിളിച്ചോതുന്ന വീഡിയോയാണ് കാര്‍ത്തിക് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്. 21 ദിവസം നീണ്ടുനിന്ന ശക്തമായ വൃതാനുഷ്ടാങ്ങള്‍ക്ക് ഒടുവിലായിട്ടാണ് അഗ്‌നിക്കാവടി ഓരോ ഭക്തനും എടുക്കുക.

അത്തരത്തില്‍ കാര്‍ത്തിക്കും കൃത്യമായ ചിട്ടവട്ടങ്ങളോടെ ഉള്ള ചടങ്ങുകള്‍ക്ക് ഒടുവിലാണ് അഗ്‌നിക്കാവടി എടുത്തത്. അനുഷ്ഠാനങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന കലാരൂപത്തിലും കാര്‍ത്തിക് പങ്കെടുത്തിരുന്നു.

കാര്‍ത്തിക് വ്രതം അനുഷ്ഠിക്കുന്നതും, അഗ്‌നിയിലൂടെ അനായാസം തുള്ളുന്നതും എല്ലാം കാര്‍ത്തിക് പങ്കുവച്ച വീഡിയോയില്‍ കാണാം. എന്നാല്‍ താരത്തിനെതിരെ ഒരു വിഭാഗം കമന്റുകളിലൂടെ വിയോജിപ്പ് അറിയിച്ചുകൊണ്ടും രംഗത്തുണ്ട്.

ഇരു കവിളുകളിലൂടെ ശൂലം കുത്തിയിറക്കുന്നതും, അഗ്‌നിയിലൂടെ നടക്കുന്നതും എല്ലാം ഓരോ വിശ്വാസങ്ങള്‍ ആണ് എന്തിനാണ് അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് എന്നുള്ള സംസാരവും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ പങ്കിടുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top