കരീനയുടെ ഫിറ്റ്നസ് രഹസ്യം എന്തൊക്കെയാണ് ? കേരള ഭക്ഷണവും പ്രിയം ; ഏതൊക്കെയെന്ന് അറിയണ്ടേ ?
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഫിറ്റനസിന് പ്രധാന്യം കൊടുക്കുന്നത് പോലെ തന്നെ ഭക്ഷണത്തിലും ഏറെ പ്രധാന്യം നല്‍കുന്ന നടിയാണ് കരീന. ചിട്ടയോടെയുള്ള ഭക്ഷണശീലവും വ്യായാമവുമാണ് പിന്തുരടരുന്നതെന്ന് കരീന പറഞ്ഞിരുന്നു. അടുത്തിടെ പരിപാടിയില്‍ അതിഥിയായി എത്തിയ കരീന പാചകത്തെ കുറിച്ചും ഇഷ്ടഭക്ഷണത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരുന്നു.
പ്രസവത്തോടെ അല്‍പം വണ്ണംവച്ചെങ്കിലും വീണ്ടും വര്‍ക്കൗട്ടുകളിലൂടെ ഡയറ്റ് പ്ലാനിലൂടെയും താരം തന്റെ ഫിറ്റ്നസ് നിലനിർത്തുന്നത്.മാത്രമല്ല ചില ഭക്ഷണ ക്രമീകരണങ്ങളിലും ശ്രദ്ധിക്കുന്നുണ്ടന്നാണ് താരം പറയുന്നത്. കോവിഡിന് ശേഷമാണ് താൻ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങിയതെന്നും കരീന പറഞ്ഞു. മാത്രമല്ല വ്യായാമം ചെയ്തില്ലെങ്കിൽ എന്റെ മൂഡ് മോശമാകും. കോവിഡിന് ശേഷമാണ് ഫിറ്റ്നസിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ മനസിലാക്കുന്നത്.
ആരോഗ്യപരമായ ഭക്ഷണരീതിയാണ് കരീന പിന്തുടരുന്നത്. ജങ്ക് ഫുഡ് താരം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ രുജിത ദിവേക്കറാണ് കരീനയുടെ സൈസ് സീറോയുടെ പിന്നില്‍. അതേസമയം വൈകുന്നേരം ആറ് മണിയോടെ അത്താഴം കഴിക്കുമെന്നും രാത്രി 9.30 യ്ക്ക് കിടക്കുമെന്നും പറയുന്നു. ലോകം എഴുന്നേൽക്കുന്നതിന് മുൻപ് വർക്കൗട്ട് തുടങ്ങുന്ന ശീലമാണ് ഉള്ളത്. തന്റെ ഇത്തരം ശീലങ്ങൾ സുഹൃത്തുക്കൾക്ക് അറിയുന്നതിനാൽ തന്നെ പാർട്ടികളിലൊന്നും അവർ പ്രതീക്ഷിക്കാറില്ലെന്നും അവർ അതിനെ ബഹുമാനിക്കുന്നെന്നും കരീന പറഞ്ഞു.
നാരങ്ങാനീര് പിഴിഞ്ഞ ചൂടുവെള്ളത്തോടെയാണ് കരീനയുടെ ഒരുദിനം ആരംഭിക്കുന്നത്. പ്രാതലിന് നിര്‍ബന്ധമായും ഉപ്പുമാവ് ഉണ്ടായിരിക്കും. ഇടിയപ്പം, തേങ്ങാപ്പാൽ ഒഴിച്ച സ്റ്റ്യൂ ഒക്കെ ഉണ്ടാക്കാറുണ്ട്. ദിവസത്തിൽ ഒരു നേരമെങ്കിലും ഇന്ത്യൻ ഭക്ഷണം നിർബന്ധമാണ്. ഉച്ചയ്ക്കും രാത്രിയും വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം മാത്രമാണ് കരീന കഴിക്കുന്നത്. ചോറ് കരീനയ്ക്ക് ഏറെ ഇഷ്ടമുളള ഭക്ഷണമാണ്. ചപ്പാത്തിയും ദാലും സാലഡുമൊക്കെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. സ്‌നാക്‌സിന് പകരം പ്രോട്ടീന്‍ ഷേക്കും പഴങ്ങളുമാണ് കരീന കഴിക്കുന്നത്. രാത്രിയിലും ചപ്പാത്തിയും ദാലും വെജിറ്റബിള്‍ സൂപ്പുമൊക്കെയാണ് കഴിക്കാറുള്ളത്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കാനും കരീന ശ്രമിക്കാറുണ്ട്. ഒപ്പം വ്യായാമവും കരീന വളരെയധികം ശ്രദ്ധിക്കാറുണ്ട്.
അതേസമയം തന്നെപോലെ തന്നെ സെയ്ഫും കുട്ടികളുമൊക്കെ പാചകം ചെയ്യാൻ ഇഷ്ടമുള്ളവരാണ്. അതിനേക്കാൾ ഉപരി സെയ്ഫിന് കേരള ഭക്ഷണത്തോട് വലിയ താൽപ്പര്യമാണെന്നും അദ്ദേഹം എപ്പോഴും പുതിയ റെസിപ്പികൾ പരീക്ഷിച്ചു കൊണ്ടിരിക്കുമെന്നും കരീന പറയുന്നു.
