Bollywood
മെൻ ടൂ ! എനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത് – വെളിപ്പെടുത്തലുമായി ബോളിവുഡ് താരം കരൺ ഒബ്റോയ്
മെൻ ടൂ ! എനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത് – വെളിപ്പെടുത്തലുമായി ബോളിവുഡ് താരം കരൺ ഒബ്റോയ്
By
നടന് കരണ്‍ ഒബ്റോയ് പ്രതിയായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. താന്‍ നല്കിയ കേസിന് ബലം കൂട്ടാന്‍ 34 വയസ്സുകാരിയായ യുവതി അഭിഭാഷകന്റെ സഹായത്തോടെ സ്വയം വ്യാജ ആക്രമണം ആസൂത്രണം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്.
വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കഴിഞ്ഞ മാസം ആദ്യമാണ് കരണിനെ ഓഷിവാര പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ബോംബൈ ടൈംസുമായുള്ള അഭിമുഖത്തില്‍ തനിക്ക് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടന്. ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പിലൂടെയാണ് യുവതിയെ പരിചയപ്പെടുന്നതെന്നും പിന്നീട്സു ഹൃത്തുക്കളാവുകയായിരുന്നുവെന്നും കരണ്‍ പറയുന്നു.
“പിന്നീടാണ് അവര്‍ ബ്ലാക്ക് മാജിക് അറിയാവുന്നയാളാണെന്നെനിക്ക് മനസ്സിലാവുന്നത്. എന്റെ കരിയര്‍ തന്നെ മാറ്റി മറിയ്ക്കാമെന്നും ബോളിവുഡിലെ ഉന്നതരെ എനിക്ക് അനുകൂലമാക്കി തീര്‍ക്കാമെന്നും അവര്‍ എന്നെ വിശ്വസിപ്പിച്ചു. തുടക്കകാലത്ത് ഞാന്‍ അത് സത്യമെന്ന് കരുതുകയും ചെയ്തു. പക്ഷേ പെട്ടെന്നൊരു ദിവസം ബ്ലാക് മാജിക് രംഗം വിടുകയാണെന്നും ഹോം ഡെക്കറേഷന് ബിസിനസ്സ് ആരംഭിക്കുകയാണെന്നും എന്റെ വീട് തന്നെ അലങ്കരിച്ച് ആ ജോലിക്ക് അവര്‍ക്ക് തുടക്കമിടുകയാണെന്നും പറഞ്ഞു. പിന്നീട് എന്നെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതിന് ഞാന്‍ സമ്മതിക്കാതിരന്നപ്പോഴാണ് അവര്‍ പരാതി നല്‍കിയത്.”
മീ ടൂവിനൊപ്പം തന്നെ സിനിമാ ലോകത്തും പുറത്തും മെന്‍ ടൂവും ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണെന്നും കരണ്‍ പറയുന്നു. ഇരു മൂവ്മെന്റുകളും തോളോട് തോള് ചേര്‍ന്ന് നിന്നെങ്കില്‍ മാത്രമേ നീതി ലഭിക്കുകയുള്ളു കരണ്‍ കൂട്ടിച്ചേര്‍ത്തു.
karan oberoi men too movement
