Malayalam
പൃഥ്വിയുടെ പുതിയ ചിത്രം ‘കറാച്ചി 81’,ചാര ദൗത്യത്തെ ആസ്പദമാക്കി,പൃഥ്വിയും ടൊവിനോയും പ്രധാനവേഷത്തിൽ!
പൃഥ്വിയുടെ പുതിയ ചിത്രം ‘കറാച്ചി 81’,ചാര ദൗത്യത്തെ ആസ്പദമാക്കി,പൃഥ്വിയും ടൊവിനോയും പ്രധാനവേഷത്തിൽ!
Published on

കഴിഞ്ഞ ദിവസമാണ് അയ്യപ്പനും ഘോഷിക്കും ശേഷം താൻ ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ പൃഥ്വിരാജ് പങ്കുവെച്ചത്.ഇന്ന് 10 മണിക്ക് ചിത്രത്തിന്റെ പേര് പുറത്തുവിടുമെന്നും താരം അറിയിച്ചിരുന്നു.ഇപ്പോളിതാ ചിത്രത്തിന്റെ വിവരങ്ങൾ താരം പങ്കുവെച്ചിരിക്കുകയാണ്
പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കറാച്ചി 81 ന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. കെ.എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോ ഉദ്യോഗസ്ഥനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ ചാര ദൗത്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.സാറ്റലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ കഥയുമായാണ് പൃഥ്വി എത്തുന്നത്. രാജ്യം കണ്ട എറ്റവും വലിയ ചാരവൃത്തിയുടെ കഥയാവുമിതെന്നാണ് സൂചന.ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കെ.എസ് ബാവയും അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ്. എഡിറ്റിങ് മഹേഷ് നാരായണനും ഛായാഗ്രഹണം സുജിത് വാസുദേവും നിര്‍വഹിക്കുന്നു.
karachi 81 prithviraj new film
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...