Bollywood
കോവിഡ് 19; അഞ്ചാം തവണയും കനിക കപൂറിന്റെ പരിശോധന ഫലം പോസറ്റീവ്
കോവിഡ് 19; അഞ്ചാം തവണയും കനിക കപൂറിന്റെ പരിശോധന ഫലം പോസറ്റീവ്
കെറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ പരിശോധന ഫലം അഞ്ചാം തവണയും പോസിറ്റീവ്. പരിശോധന ഫലം പോസറ്റീവ് ആയതിനാൽ പേടിക്കാന്‍ ഒന്നുമില്ലെന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയസിലെ ഡോ. ആര്.കെ ധിമന്‍ പ്രതികരിച്ചു.
സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ചികിത്സയിൽ കഴിയുന്നത്. നാലാമതും ഫലം പോസിറ്റീവായതിൽ ഗായികയുടെ കുടുംബാംഗങ്ങൾ കടുത്ത ആശങ്കയിലായിരുന്നു. കനികയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്
നാലാമത്തെ ടെസ്റ്റിന് പിന്നാലെ താന്‍ ഐസിയുവില്‍ അല്ലെന്നും അഞ്ചാമത്തെ ടെസ്റ്റ് നെഗറ്റീവ് ആകുമെന്ന് ആഗ്രഹിക്കുന്നു എന്ന് കനിക ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.
മാർച്ച് 15നാണ് ഗായിക ലണ്ടനിൽ നിന്ന് ലഖ്നൗവിൽ തിരിച്ചെത്തിയത്. തിരിച്ചെത്തിയതിന് ശേഷമാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിച്ചത്.
ലണ്ടനിൽ നിന്നെത്തിയ ഗായിക കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടിയും സംഘടിപ്പിച്ചിന്നു.. സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിനാല്‍
കനികക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
kanika kapoor
