Bollywood
ഷാരൂഖ് ഖാന് ഇന്ത്യന്‍ സിനിമയുടെ ദൈവം, ‘ജവാന്റെ’ വിജയത്തില്‍ അഭിനന്ദനവുമായി കങ്കണ റണാവത്ത്
ഷാരൂഖ് ഖാന് ഇന്ത്യന്‍ സിനിമയുടെ ദൈവം, ‘ജവാന്റെ’ വിജയത്തില്‍ അഭിനന്ദനവുമായി കങ്കണ റണാവത്ത്
പത്താന് പിന്നാലെ വീണ്ടും ബോക്സ് ഓഫിസ് കീഴടക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്. ആറ്റ്ലി സംവിധാനം ചെയ്ത ജവാന് മികച്ച വിജയമായി മുന്നേറുകയാണ്. ഇപ്പോള്‍ ഷാരുഖ് ഖാനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ഇന്ത്യന്‍ സിനിമയുടെ ദൈവമാണ് ഷാരൂഖ് ഖാന് എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഷാരുഖിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ചുകൊണ്ടാണ് കുറിപ്പ്.
തൊണ്ണൂറുകളില്‍ കാമുകനായി എത്തിയ താരം ദശാബ്ദങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ 60ാ വയസില്‍ ഇന്ത്യയുടെ മാസ് ഹീറോയായി ഉയര്‍ന്നിരിക്കുകയാണ്. യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം സൂപ്പര്‍ ഹീറോയാണ്. ഒരു സമയത്ത് ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും സിനിമകളുടെ തിരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു. ഇന്ന് ഞാനത് ഓര്‍ക്കുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ പോരാട്ടം ദീര്‍ഘകാല കരിയര്‍ ആസ്വദിക്കുന്ന എല്ലാ കലാകാരന്മാര്ക്കും ഒരു മാസ്റ്റര്‍ ക്ലാസാണ്, പക്ഷേ അത് പുനര്‍നിര്‍മിക്കുകയും പുനഃസ്ഥാപിക്കുകയും വേണം. ഷാറുഖ് സിനിമ ദൈവമാണ്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നില്‍ വണങ്ങുന്നു. ജവാന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അഭിനന്ദനം കങ്കണ കുറിച്ചു.
തമിഴിലെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ ആറ്റ്ലിയുമായി ഷാരുഖ് ഖാന് കൈ കോര്‍ത്തപ്പോള്‍ പിറന്നത് സൂപ്പര്‍ എന്റര്‍ടെയ്നറാണ്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. വിജയ് സേതുപതിയായിരുന്നു വില്ലന്‍ വേഷത്തില്‍. ആദ്യ ദിവസം ഏകദേശം 75 കോടി രൂപ നേടിയെന്നാണ് വിവരം. അതില്‍ 65 കോടി രൂപ ഹിന്ദി പതിപ്പില്‍ നിന്നും ബാക്കി 10 കോടി തമിഴ്, തെലുങ്ക് പതിപ്പുകളില്‍ നിന്നാണ് ലഭിച്ചത്. കേരളത്തില്‍ നിന്നു മികച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
