Connect with us

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത്

Actress

പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനര്‍ത്ഥിയായി മത്സരിക്കുകയാണ് നടി. മാണ്ഡിയില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

ഇറങ്ങുന്ന സിനിമകളെല്ലാം തന്നെ ദുരന്തമാവുന്ന പോലെ തന്റെ മത്സരഫലവും ദുരന്തമാവുമോ എന്നാണ് കങ്കണയോട് ചില പ്രേക്ഷകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സിനിമയുപേക്ഷിക്കുമോ എന്ന ചോദ്യത്തിന് കങ്കണ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സിനിമാ ലോകം ഒരു നുണയാണെന്നും പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണ് ബോളിവുഡ് എന്നും ജയിച്ചാല്‍ താന്‍ സിനിമയുപേക്ഷിക്കുമെന്നും കങ്കണ പറയുന്നു.

‘സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്. അവര്‍ തികച്ചും വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണിത്. ഇതാണ് യാഥാര്‍ത്ഥ്യം. ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’ എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ കങ്കണ പറഞ്ഞത്.

എമര്‍ജന്‍സി, സീത, നോട്ടി ബിനോദിനി തുടങ്ങീ നിരവധി ചിത്രങ്ങളാണ് കങ്കണയുടേതായി ഇനി വരാനിരിക്കുന്നത്.

More in Actress

Trending