Bollywood
കുട്ടികള്‍ ഹിന്ദി പറയുന്നത് ഇംഗ്ലീഷ് ശൈലിയില്‍, അരോചകവും അലോസരപ്പെടുത്തുന്നതും; കങ്കണ റണാവത്ത്
കുട്ടികള്‍ ഹിന്ദി പറയുന്നത് ഇംഗ്ലീഷ് ശൈലിയില്‍, അരോചകവും അലോസരപ്പെടുത്തുന്നതും; കങ്കണ റണാവത്ത്
Published on

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ അഭിപ്രായങ്ങള്‍ തുറന്ന്
പറയാറുള്ള താരം ഇടയ്ക്കിടെ വിവാദങ്ങളിലും പെടാറുണ്ട്. ഇപ്പോഴിതാ രാജ്യത്തെ പുതിയ തലമുറക്കാരുടെ ഹിന്ദി ഉച്ചാരണത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി.
ബ്രിട്ടീഷ് ശൈലിയിലാണ് ഹിന്ദി സംസാരിക്കുന്നതെന്നാണ് നടിയുടെ ആരോപണം. ഒരു ആരാധകന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.
ഗുരുഗ്രാമിലെ കുട്ടികള്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കുന്നുള്ളൂ. ഹിന്ദി മറക്കുന്നുവെന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ‘എന്റെ വാക്കുകള്‍ എനിക്ക് ട്രോള്‍ ക്ഷണിച്ചു വരുത്തുമെന്ന് അറിയാം.
എന്നാല്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ ഹിന്ദി ബ്രിട്ടീഷ് ഭാഷശൈലിയില്‍ സംസാരിക്കുന്നത് അരോചകവും അലോസരപ്പെടുത്തുന്നതുമാണ്.
സത്യസന്ധമായി പറയുകയാണെങ്കില്‍ മികച്ച രീതിയില്‍ ഹിന്ദിയും സംസ്കൃതവും സംസാരിക്കുന്ന കുട്ടികളാണ് ഏറ്റവും മികച്ചവര്‍’ കങ്കണ ട്വീറ്റ് ചെയ്തു.
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...