News
ചുവന്ന ബനാറസി സാരിയും ആഭരണങ്ങളും അണിഞ്ഞ് ക്ഷേത്രം അടിച്ചു വാരി വൃത്തിയാക്കി കങ്കണ റണാവത്ത്; വൈറലായി വീഡിയോ
ചുവന്ന ബനാറസി സാരിയും ആഭരണങ്ങളും അണിഞ്ഞ് ക്ഷേത്രം അടിച്ചു വാരി വൃത്തിയാക്കി കങ്കണ റണാവത്ത്; വൈറലായി വീഡിയോ
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി രാജ്യത്തെ ക്ഷേത്രങ്ങള്‍ വൃത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ അയോദ്ധ്യയില്‍ എത്തിയ നടി കങ്കണ റണാവത്ത് ഹനുമാന് ക്ഷേത്രം അടിച്ചുവാരുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഞായറാഴ്ച അയോദ്ധ്യയില്‍ എത്തിയ കങ്കണ ക്ഷേത്രം അടിച്ചുവാരി വൃത്തിയാക്കുകയായിരുന്നു. ഇന്ന് നടക്കുന്ന പ്രാണപ്രതിഷ്ഠചടങ്ങില്‍ പങ്കെടുക്കാനാണ് കങ്കണ അയോധ്യയിലെത്തിയത്. ചൂല് കയ്യിലെടുക്കാനായി ആളുകള്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണ് ക്ഷേത്രം വൃത്തിയാക്കിയതെന്ന് താരം പറഞ്ഞു.
ചുവന്ന ബനാറസി സാരിയും ആഭരണങ്ങളും അണിഞ്ഞ കങ്കണ ക്ഷേത്രം വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. സ്വാമി രാംഭദ്രചാര്യയ്ക്കൊപ്പം യജ്ന നടത്തുന്നതിന്റെ കങ്കണയുടെ ചിത്രവും പുറത്തുവന്നിരുന്നു.
തന്റെ ഗുരു രംഭദാചാര്യയെ കണ്ടുമുട്ടിയ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു. ‘വരൂ എന്റെ റാം. ഇന്ന് ഏറ്റവും ആദരണീയനായ ശ്രീ രാമഭദ്രാചാര്യ ജിയെ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.അദ്ദേഹം സംഘടിപ്പിച്ച ശാസ്ത്രാവത് മാസ് ഹനുമാന് ജി യാഗത്തില്‍ പങ്കെടുത്തു.
അയോധ്യാധാമില്‍ ശ്രീരാമനെ സ്വാഗതം ചെയ്യുന്നതില്‍ എല്ലാവര്ക്കും സന്തോഷമുണ്ട്. നാളെ അയോധ്യയിലെ രാജാവ് ദീര്‍ഘനാളത്തെ വനവാസത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് വരുന്നു. വരൂ എന്റെ റാം, വരൂ എന്റെ റാം’ എന്നാണ് താരം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
