Actress
ഞാന്‍ പ്രണയത്തിലാണ്.., ശരിയായ സമയത്തിനായി കാത്തിരിക്കൂ; കങ്കണ റണാവത്ത്
ഞാന്‍ പ്രണയത്തിലാണ്.., ശരിയായ സമയത്തിനായി കാത്തിരിക്കൂ; കങ്കണ റണാവത്ത്
താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഈസ്മൈട്രിപ്പ് സഹസ്ഥാപകന്‍ നിഷാന്ത് പിറ്റിയുമായി കങ്കണ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് താരത്തിന്റെ വാക്കുകള്‍. താന്‍ പ്രണയത്തിലാണെങ്കിലും നിഷാന്ത് പിറ്റി അല്ല തന്റെ കാമുകന് എന്നും നടി വ്യക്തമാക്കുന്നുണ്ട്.
‘നിഷാന്ത് ജി സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നയാളാണ്. ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലാണ്. ശരിയായ സമയത്തിനായി കാത്തിരിക്കൂ. ഞങ്ങളെ ദയവുചെയ്ത് കുഴപ്പത്തിലാക്കരുത്. എല്ലാ ദിവസവും ഒരു യുവതിയെ ഒരു പുതിയ പുരുഷനുമായി ബന്ധിപ്പിച്ച് പറയുന്നത് നല്ലതല്ല.’
‘പ്രത്യേകിച്ച് അവര്‍ ഒരുമിച്ച് ചിത്രങ്ങള്‍ എടുത്തതിന്റെ പേരില്‍. ഒരിക്കലും ഇങ്ങനെ ചെയ്യരുത്’ എന്നാണ് കങ്കണ പറയുന്നത്. അതേസമയം, അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് എത്തിയപ്പോള്‍ നിഷാന്ത് പിറ്റിക്കൊപ്പം കങ്കണ ഫോട്ടോ എടുത്തിരുന്നു.
പിന്നീട് തിങ്കളാഴ്ച രണ്ടുപേരും ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നിഷാന്തും കങ്കണയും പ്രണയത്തിലാണെന്ന അഭ്യൂഹമുണ്ടായത്. അതേസമയം, നേരത്തെയും കങ്കണ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു.
സലൂണില്‍ നിന്നും ഹെയര്‍സ്റ്റൈലിസ്റ്റ് ലോയിക്കിന്റെ കൈപിടിച്ച് കങ്കണ പുറത്തേക്ക് ഇറങ്ങുന്ന ചിത്രമായിരുന്നു വൈറലായത്. പിന്നീട് ഇത് ഹെയര്‍സ്റ്റൈലിസ്റ്റ് ആണ് തന്റെ കാമുകന് അല്ലെന്ന് വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരുന്നു. ‘എമര്‍ജന്‍സി’ ആണ് കങ്കണയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.
