Actress
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; കങ്കണ റണാവത്ത്
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; കങ്കണ റണാവത്ത്
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളിലും ട്രോളുകളിലും നിറയാറുള്ള നടിയാണ് കങ്കണ റണാവത്ത്. തേജസ് ആണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എയര്‍ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് തേജസ്. പ്രതീക്ഷിച്ചതുപോലെ വിജയം നേടാന്‍ ചിത്രത്തിന് ആയിരുന്നില്ല. സര്‍വേഷ് മേവാരയാണ് ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറയുകയാണ് കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയാണ് താരം നല്‍കിയത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ താന്‍ മത്സരിക്കുമെന്നാണ് കങ്കണ പറഞ്ഞത്. ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുയായിരുന്നു കങ്കണ. ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളും കങ്കണ പങ്കുവെച്ചിട്ടുണ്ട്.
‘കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമായിരുന്നു, ദ്വാരകാധീഷ് സന്ദര്‍ശിക്കാന്‍ എന്റെ മനസ് പറഞ്ഞു. ശ്രീകൃഷ്ണന്റെ ഈ ദിവ്യനഗരിയായ ദ്വാരകയില്‍ വന്നയുടനെ, എന്റെ ആശങ്കകളെല്ലാം തകര്‍ന്ന് എന്റെ കാല്‍ക്കല്‍ വീണതുപോലെ തോന്നി. എന്റെ മനസ്സ് സ്ഥിരമായി, എനിക്ക് അനന്തമായ സന്തോഷം തോന്നി. ദ്വാരകയുടെ നാഥാ, അങ്ങയുടെ അനുഗ്രഹം ഇതുപോലെ സൂക്ഷിക്കുക. ഹരേ കൃഷ്ണ’.
‘ദ്വാരക നഗരം ഒരു ദൈവിക നഗരമാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇവിടെ എല്ലാം അത്ഭുതകരമാണ്, എല്ലാ കണങ്ങളിലും ദ്വാരകാധിഷ് ഉണ്ട്, ദ്വാരകാധീശനെ കാണുമ്പോള്‍ തന്നെ നമുക്ക് അനുഗ്രഹം തോന്നുന്നു. എപ്പോഴും ദര്‍ശനത്തിനായി വരാന്‍ ശ്രമിക്കാറുണ്ട്, എന്നാല്‍ ജോലി കാരണം ചിലപ്പോള്‍ മാത്രമേ വരാന്‍ കഴിയൂ. ഭഗവാന്‍ കൃഷ്ണന്റെ നഗരമാണിത്’ എന്നും കങ്കണ പറഞ്ഞു.
