ബഡ്ജറ്റിന്റെ കാര്യത്തില്‍ തര്‍ക്കം, കമലഹാസന് ചിത്രം ഇന്ത്യന്‍-2 അനിശ്ചിതത്വത്തില്‍.
കമലഹാസന്-ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ഇന്ത്യന്‍-2. നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ സിനിമയില്‍ നിന്ന് പിന്മാറിയതാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച് ശങ്കറിനുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ് പിന്മാറിയത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. അതേസമയം കമലഹാസന്റെ ഗെറ്റപ്പില്‍ ചില പ്രശ്നങ്ങള്‍ വന്നതായും അത് നികത്താനായാണ് ഷൂട്ടിംഗ് നിര്‍ത്തിയതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
200 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്.1996 ലാണ് ശങ്കറും കമല്‍ഹാസനും ചേര്‍ന്ന് ഇന്ത്യന്‍ എന്ന ചിത്രം പുറത്തിറങ്ങിയത്. ആ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇന്ത്യന്‍-2. അഴിമതി നിറഞ്ഞ സാമൂഹിക വ്യവസ്ഥക്കെതിരെ പോരാടുന്ന സേനാപതി എന്ന കഥാപാത്രമായിരുന്നു ആദ്യ ഭാഗത്ത് കമല്ഹാസന്.
സുകന്യ,മനീഷ കൊയ്രാള, ഊര്‍മ്മിള, നെടുമുടി വേണു, നാസര്‍, കസ്തൂരി തുടങ്ങി വലിയ താരനിരയായിരുന്നു ഇന്ത്യനിലേത്.എ.ആര്.റഹ്മാന് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഇന്ത്യന്‍-2 വിന് വേണ്ടി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
എന്നാല്‍ ഇന്ത്യന്‍-2 എന്ന ചിത്രം തന്റെ അഭിനയജീവിതത്തിലെ അവസാന കഥാപാത്രമായിരിക്കുമെന്ന് കമലഹാസന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രവ്രര്ത്തനങ്ങള്ക്കായി കൂടുതല്‍ സമയം കണ്ടെത്താനായാണ് അബിനയ ജീവിതം അവസാനിപ്പിക്കുന്നതെന്നും കമല്ഹാസന് അറിയിച്ചിരുന്നു.
23 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്ത് വരുന്നതെന്ന പ്രത്യേകതയും ഉണ്ട്.
Kamal Hassan’a movie Indian 2 abandoned.
