പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ ഹാസന് ചിത്രമാണ് ഇന്ത്യന്‍2. ചിത്രം റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ഈ വേളയില്‍ മലയാളത്തിന്റെ പ്രിയനടന് നെടുമുടി വേണുവിനെക്കുറിച്ച് കമല്ഹാസന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
നെടുമുടി വേണുവിനെ കെട്ടിപ്പിടിച്ച് ചെയ്യേണ്ട രംഗം ഷൂട്ട് ചെയ്തപ്പോള്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്തെന്നും കണ്ണുകള്‍ നിറഞ്ഞെന്നുമാണ് കമല്ഹാസന് പറഞ്ഞത്.
നെടുമുടി വേണുവിന്റെ കഥാപാത്രത്തെ കെട്ടിപ്പിടിച്ച് ഒരു ഡയലോഗ് പറയേണ്ട സീന്‍ സിനിമയിലുണ്ടായിരുന്നു. ആ സമയത്താണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. പകരം വന്ന ആര്‍ട്ടിസ്റ്റിനെ കെട്ടിപ്പിടിച്ച് ഡയലോഗ് പറഞ്ഞപ്പോള്‍ എന്റെ മനസില്‍ വേണുവിന്റെ രൂപമാണ് വന്നത്.
അദ്ദേഹത്തെ ഞാന്‍ ആ സമയത്ത് വല്ലാതെ മിസ്സ് ചെയ്തു. നിറകണ്ണുകളോടെയാണ് ഞാന്‍ ആ സീന്‍ ചെയ്ത് തീര്‍ത്തത്. കമല്ഹാസന് പറഞ്ഞു.
സിനിമയുടെ ആദ്യ ഭാഗത്ത് നെടുമുടി വേണു പ്രധാന വേഷത്തിലാണ് എത്തിയത്. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഇടക്കാലത്ത് നിന്നുപോയ സമയത്താണ് നെടുമുടി വേണു വിടപറയുന്നത്. തുടര്‍ന്ന് നെടുമുടി വേണുവിനെപ്പോലെയുള്ള മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ചാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....