Connect with us

തന്റെ വിവാഹ സങ്കല്‍പങ്ങള്‍ തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശൻ

Uncategorized

തന്റെ വിവാഹ സങ്കല്‍പങ്ങള്‍ തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശൻ

തന്റെ വിവാഹ സങ്കല്‍പങ്ങള്‍ തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശൻ

മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടംനേടാൻ കല്യാണിയ്ക്ക് കഴിഞ്ഞു. ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. . അച്ഛനും അമ്മയും സിനിമയിലുള്ളവരാണെങ്കിലും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് കല്യാണി താനും അമ്മയുടെ വഴിയെ സഞ്ചരിക്കുകയാണെന്ന് അറിയിച്ചത്.

ഇപ്പോഴിതാ താരത്തിന്റെ പാഴായെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. തന്റെ അനിയൻ സിദ്ധാര്‍ഥ് ന്റെ വിവാഹം കഴിഞ്ഞ സമയത്തുള്ള അഭിമുഖമായതിനാൽ കുടുംബത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. തന്റെ വിവാഹ സങ്കല്‍പങ്ങള്‍ തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശന്റെ വീഡിയോ ആയിരുന്നു അത്. അടുത്തിടെ എനിക്കു നാത്തൂനായി പ്രമോഷന്‍ ലഭിച്ചു. അനിയന്‍ ചന്തുവിന്റെ (സിദ്ധാര്‍ഥ്) വിവാഹം കഴിഞ്ഞു. ചന്തുവിന്റെ ഭാര്യ മെലാനി യുഎസ്സില്‍ നിന്നാണ്. കരിയറോ വിവാഹമോ എന്തുമാകട്ടെ, ഞങ്ങളുടെ തീരുമാനത്തെ 100 ശതമാനം പിന്തുണയ്ക്കുന്ന ബെസ്റ്റ് പേരന്റ്‌സ് ആണു ഞങ്ങളുടേത്. എങ്കിലും കല്യാണത്തെ കുറിച്ചൊന്നും ഞാനിപ്പോള്‍ ചിന്തിക്കുന്നേയില്ല. എങ്കിലും വിവാഹ സങ്കല്‍പം പറയാം എന്നാണ് അന്ന് കല്യാണി പറഞ്ഞത്.

‘വരനെ ആവശ്യമുണ്ടി’ലെ ബിബീഷിന്റെ വ്യക്തിത്വവും, ‘ഹൃദയ’ത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും, ‘ബ്രോ ഡാഡി’യിലെ ഈശോയുടെ ആത്മവിശ്വാസവും, ‘തല്ലുമാല’യിലെ വസീമിന്റെ ‘സ്വാഗും’ ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസ്സില്‍. അങ്ങനെയുള്ള ആളെ കിട്ടുമോ, എങ്കില്‍ കെട്ടാന്‍ ദേ, റെഡി…’ കല്യാണി പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തില്‍ വരവറിയിക്കുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ താരത്തിന് കഴിഞ്ഞു. പിന്നീട് ഇറങ്ങിയ മരക്കാര്‍, ബ്രോ ഡാഡി, ഹൃദയം, തല്ലുമാല , ശേഷം മൈക്കില്‍ ഫാത്തിമ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധനേടുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top