Malayalam
അച്ഛന്റെ മോൻ തന്നെ;പ്രണവിന്റെ ആ കഴിവിനെ പുകഴ്ത്തി കല്യാണി പ്രിയദർശൻ!
അച്ഛന്റെ മോൻ തന്നെ;പ്രണവിന്റെ ആ കഴിവിനെ പുകഴ്ത്തി കല്യാണി പ്രിയദർശൻ!
മലയാളത്തിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യ കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്.പ്രിയദർശൻന്റെയും മോഹൻലാലിന്റെയും മക്കളും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.കല്യാണിയും പ്രണവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ തന്നെയാൻ എത്തുന്നതെന്നാണ് സൂചനകൾ.ഇപ്പോഴിതാ പ്രണവിനൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പങ്കു വെച്ചിരിക്കുകയാണ് കല്യാണി.
ആ സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാന്‍. ഒന്നിച്ചഭിനയിക്കുമ്പോള്‍ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോള്‍ അപ്പുച്ചേട്ടന് ചോദിക്കും. മരയ്ക്കാറിന്റെ സെറ്റ് ശരിക്കും കുടുംബസംഗമം പോലെയായിരുന്നു. ഒരു ടെന്‍ഷനുമില്ലാതെയാണ് അഭിനയിച്ചത്.
അഭിനേതാവ് എന്ന നിലയില്‍ ഒരു ടെന്‍ഷനുമില്ലാതെയാണ് അപ്പുച്ചേട്ടന് അഭിനയിക്കുന്നത്. ഒരു ഷോട്ട് പറഞ്ഞു കൊടുത്താല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാല്‍ ഞാന്‍ കുറേ ചിന്തിച്ച ശേഷമേ അഭിനയിക്കൂ. ശരിക്കും രണ്ടുപേരും വ്യത്യസ്ത ധ്രുവങ്ങളില്‍ അഭിനയത്തെ സമീപിക്കുന്നവരാണെന്ന് പറയാം. ലാലങ്കിളും അപ്പുച്ചേട്ടനെപ്പോലെ ആയാസരഹിതമായാണ് അഭിനയിച്ചിരുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും കിട്ടിയത്. മരയ്ക്കാറില്‍ കഥ നടക്കുന്ന പ്രദേശത്ത് സംസാരിച്ചിരുന്ന തനത് ഭാഷയാണ്. അത് പഠിക്കാന്‍ കുറച്ച് വിഷമമായിരുന്നു. എന്നാല്‍ അപ്പു അത് വളരെ എളുപ്പത്തില്‍ സംസാരിച്ചു.
മറ്റ് സിനിമകളില്‍ മരക്കാറിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ചരിത്ര പശ്ചാത്തലമാണ്. വലിയൊരു ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നിന്ന് പതിനാലാം നൂറ്റാണ്ടിലേക്ക് പറിച്ചു നട്ടപ്പെട്ട ഒരു ഫീല്‍ ആണ് ചിത്രം സമ്മാനിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും.
kalyani priyadarshan about pranav mohanlal
