Actress
ഐഡിയ സ്റ്റാർസിംഗർ ഗായിക കൽപന രാഘവേന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ; പ്രാർത്ഥനയോടെ ഉറ്റവർ
ഐഡിയ സ്റ്റാർസിംഗർ ഗായിക കൽപന രാഘവേന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ; പ്രാർത്ഥനയോടെ ഉറ്റവർ

ഐഡിയ സ്റ്റാർ സിംഗർ താരവും പ്രശസ്ത ഗായികയുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെയാണ് കല്പനയുടെ ആതമഹത്യാശ്രമത്തിന്റെ വാർത്തകൾ പുറത്തുവന്നത്.
നിസാം പേട്ടിലെ വസതിയിൽ അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വാർത്ത. ഗായിക നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നും കല്പനയുടെ ഭർത്താവ് ചെന്നൈയിൽ ആയിരുന്നു എന്നും റിപ്പോർട്ടുണ്ട്.
അതേസമയം രണ്ട് ദിവസങ്ങളായി വീടിന്റെ വാതില്‍ തുറക്കാത വന്നതിനെ തുടര്‍ന്ന് സെക്യൂരിറ്റിയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. പിന്നാലെ അയല്‍ക്കാര്‍ പോലീസിനെ ബന്ധപ്പെട്ടു. പോലീസെത്തി വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്.
അബോധാവസ്ഥയിൽ കാണപ്പെട്ട കല്‍പ്പനയെ അയല്പക്കകാർ കൂടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.
ഭർത്താവിൽ നിന്നുള്ള വിവാഹമോചനത്തെത്തുടർന്നുണ്ടായ വിഷാദവും ഒറ്റപ്പെടലും ആണ് ആത്മഹത്യാ ശ്രമമെന്നും മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. മൂന്നുകുഞ്ഞുങ്ങൾ ആണ് താരത്തിന്.
എം.എസ്. വിശ്വനാഥൻ , ഇളയരാജ , എ.ആർ. റഹ്മാൻ , കെ.വി. മഹാദേവൻ , എസ്.പി. ബാലസുബ്രഹ്മണ്യം , കെ.എസ് . ചിത്ര തുടങ്ങിയ നിരവധി ഇതിഹാസ സംഗീതസംവിധായകരുമായും ഗായകരുമായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഗായിക മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയാണ്.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി എസ്തർ അനിൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ലണ്ടനിൽ പോയി പഠിക്കണമെന്ന് ഒരുപാട് വർഷങ്ങൾക്ക്...