Malayalam Breaking News
ആദ്യം സിനിമ ഇറങ്ങാത്തതിനാണ് ട്രോളിയത്, ഇനി ഇത്രയധികം സിനിമ ചെയ്യുന്നതിന് ട്രോളുമോ എന്നാണ് പേടി – കാളിദാസ് ജയറാം
ആദ്യം സിനിമ ഇറങ്ങാത്തതിനാണ് ട്രോളിയത്, ഇനി ഇത്രയധികം സിനിമ ചെയ്യുന്നതിന് ട്രോളുമോ എന്നാണ് പേടി – കാളിദാസ് ജയറാം
By
പ്രേക്ഷകർ കാത്തിരുന്ന സിനിമ പ്രവേശനമായിരുന്നു കാളിദാസിന്റേത് . ചെറുപ്പത്തിൽ ബാലതാരമായി അത്ഭുധപെടുത്തുന്ന പ്രകടനം കാഴ്ച വച്ച കാളിദാസ് മുതിർന്നപ്പോൾ വളരെ ഒതുക്കവും വിനയവുമുള്ള നായകനായി അരങ്ങേറി. പൂമരമാണ് മലയാള സിനിമയിൽ ആദ്യം അഭിനയിച്ച ചിത്രമെങ്കിലും തമിഴിലാണ് കാളിദാസ് അരങ്ങേറിയത്.
ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ കൈനിറയെ അവസരങ്ങളാണ് താരപുത്രനെ തേടിയെത്തിയിട്ടുള്ളത്. ജീത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില് തുടങ്ങി നിരവധി സിനിമകളാണ് താരപുത്രന്റേതായി ഒരുങ്ങുന്നത്.
തുടക്കത്തില്‍ എന്താണ് സിനിമ റിലീസ് ചെയ്യാത്തതെന്നായിരുന്നു ട്രോളര്‍മാരുടെ ചോദ്യം. ഇപ്പോഴത് ഇത്രയും സിനിമ ചെയ്യുന്നതിനെക്കുറിച്ചായി മാറുമോയെന്ന ഭയമുണ്ടെന്ന് കാളിദാസ് പറയുന്നു. ഒരു അഭിമുഖത്തിനിടയിലാണ് താരപുത്രന് കാര്യങ്ങള്‍ വിശദീകരിച്ചത്. തന്നെ നന്നായി പിന്തുണയ്ക്കാറുണ്ട് ചക്കി. തന്റെ ഏറ്റവും വലിയ ക്രിട്ടിക്കാണ് ചക്കി. ഓടിയൻസിനേക്കാൾ കൂടുതല്‍ പേടി ചക്കിയെയാണ്. അവള്‍ക്ക് ഒക്കെയാണെങ്കിൽ എല്ലാവര്ക്കും ഒാക്കേയാണ്. മിസ്റ്റര്‍ റൗഡി ചക്കി ഇതുവരെ കണ്ടിട്ടില്ലെന്നും കാളിദാസന് പറയുന്നു.പതിവില്‍ നിന്നും വ്യത്യസ്തമായാണ് ജീത്തു ജോസഫ് ഈ ചിത്രമൊരുക്കിയത്.
ബൈക്കോടിക്കാനായി വീട്ടില്‍ സമ്മതിക്കില്ലെന്ന് കാളിദാസന് പറയുന്നു. അവരുടെ ഭയത്തിന് കാരണമെന്താണെന്നറിയില്ല. നേരത്തെ മമ്മൂട്ടിയും ബൈക്ക് വാങ്ങിക്കാനായി ദുല്‍ഖറിനെ അനുവദിച്ചിരുന്നില്ല. എന്താണ് ബൈക്ക് വാങ്ങിച്ച് തരാത്തതെന്നറിയില്ലെന്നും താരപുത്രന് പറയുന്നു. കുടുംബത്തിലെല്ലാവരും നന്നായി പിന്തുണയ്ക്കുന്നവരാണ്. അമ്മയും വലിയ ക്രിട്ടിക്കാണ്. വീട്ടിലെല്ലാവരും നല്ല ക്രിട്ടിക്കായതുകൊണ്ട് തന്റെ തെറ്റുകള്‍ പെട്ടെന്ന് തിരുത്താനാവുമെന്നും കാളിദാസ് പറയുന്നു.
kalidas jayaram about his new movies
