Connect with us

ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ

Actor

ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ

ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ

മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്‌മാൻ. കലാഭവനിലെ മിമിക്‌സ്‌ പരേഡാണ് റഹ്‌മാന് സിനിമയിലേയ്‌ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി അവസരം ലഭിക്കാത്തതിൽ മറ്റുള്ളവരെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്ന് പറയുകയാണ് നടൻ. ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

ഞാൻ അങ്ങനെ കാര്യമായി അവസരം ചോദിക്കാറില്ല. ‘ഇക്ക സ്ഥിരമായി വിളിക്കാറില്ല, അതുകൊണ്ട് കാസ്റ്റിങ് സമയത്ത് ഓർക്കാൻ ബുദ്ധിമുട്ടാണ്’ എന്ന് ദിലീപ് തന്നെ വെൽകം ടു സെൻട്രൽ ജയിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് പറഞ്ഞിട്ടുണ്ട്. അത് ശരിയുമാണ്. ഞാൻ അങ്ങനെ കൃത്യമായി വിളിക്കാറില്ല. അതിപ്പോൾ ഓരോരുത്തരുടേയും ഓരോ പ്രകൃതമല്ലേ? അതിന് ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

പരിഭവങ്ങളും പരാതികളും സൂക്ഷിക്കുന്ന വ്യക്തിയല്ല ഞാൻ. പണ്ട് എനിക്ക് മുൻകോപം ഉണ്ടായിരുന്നു. കാര്യങ്ങൾ ഇപ്പോഴും ആരോടും തുറന്ന് പറയും. പക്ഷെ മുൻകോപം കൊണ്ട് ഒന്നും നേടാനില്ല. അതൊക്കെ മാറ്റാവുന്നതേയുള്ളുവെന്ന് മനസ്സിലാക്കി. ഫ്ലാഷ് ബാക്കിലേക്ക് നോക്കുമ്പോൾ മുൻകോപം കൊണ്ട് നമുക്ക് ലഭിക്കാതെ പോയ പല കാര്യങ്ങളെക്കുറിച്ചും എനിക്ക് തോന്നിയിട്ടുണ്ട്. കറുകുറ്റിയിൽ കലാഭവന്റെ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ അൻസാറും സിദ്ധീഖും തമ്മിൽ വലിയ പ്രശ്നമുണ്ടായി. കാര്യങ്ങൾ അടിയിലേക്ക് വരെ എത്തി. ലാലും അൻസാറും തമ്മിലായിരുന്നു അടി. അങ്ങനെ പിറ്റേ ദിവസം മീറ്റിങ് വിളിച്ചുകൂട്ടി. അന്ന് എല്ലാവരും സിദ്ധീഖാണ് കുറ്റക്കാരൻ എന്ന നിലയിൽ കോർണർ ചെയ്തു.

ആരും സിദ്ധീഖിനെ സപ്പോർട്ട് ചെയ്തില്ല. ലാൽ അപ്പോഴും സിദ്ധീഖിനെതിരായി ഒന്നും പറഞ്ഞില്ല. അങ്ങനെയാണ് സിദ്ധീഖ് കലാഭവനിൽ നിന്ന് പോകുന്നത്. ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു. ഞാൻ ഇടപെട്ടിരുന്നുവെങ്കിൽ ആ പ്രശ്നം തീർക്കാമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നിയിരുന്നു. അവർ പിന്നെ പോയിട്ടാണ് ഹരിശ്രീ ഗ്രൂപ്പ് ഉണ്ടാക്കുന്നതെന്നും കലാഭവൻ റഹ്മാൻ പറയുന്നു.

മിമിക്രിക്കാർ ആയതുകൊണ്ടാണ് ഒട്ടനവധി താരങ്ങൾക്ക് സിനിമയിൽ അവസരം ലഭിച്ചത്. ഒരു ട്രൂപ്പിൽ കളിക്കുന്ന മിമിക്രി ആർട്ടിസ്റ്റ് ഒരു വർഷം എത്ര കഥാപാത്രങ്ങളാണ് ചെയ്യുന്നത്. നാടകം പോലെയല്ല. നാടകത്തിൽ ഒരു കഥാപാത്രം ചെയ്യുകയാണെങ്കിൽ ആ വർഷം മുഴുവൻ അത് തന്നെയായിരിക്കും. മിമിക്രിയിൽ വ്യത്യസ്തത എപ്പോഴും വേണം. അതുകൊണ്ട് തന്നെ അഭിനയം ജന്മസിദ്ധമായി കിട്ടാത്തവർ പോലും ട്രെയിൻഡ് ആയി മാറും.

മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കന്ന ഒരുപാട് താരങ്ങൾ മിമിക്രിയിൽ നിന്നും വന്നവരാണ്. മമ്മൂക്കയ്ക്ക് ഉൾപ്പെടെ മിമിക്രിയുടെ ചരിത്രമുണ്ട്. അദ്ദേഹം മിമിക്രി മാട്ട കളിച്ചിട്ടുണ്ട്. നെടുമുടി വേണു ചേട്ടനൊക്കെ വലിയ സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു. മുകേഷ്, ദിലീപ്, ജയറാം തുടങ്ങിയ നായക നിരയിലുള്ള പലരും മിമിക്രി വേദിയിൽ നിന്നും വന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മിമിക്രി ചെറിയ കലയൊന്നും അല്ല. അത് വലിയൊരു കലയാണ്. അത്തരമൊരു കലാരൂപത്തെ ആരെങ്കിലും എവിടെയൊക്കെ മോശമായി പറയുന്നുണ്ടെങ്കിൽ അത് അസൂയ കാരണമാണെന്നെ ഞാൻ പറയുകയുള്ളു. ഇപ്പോൾ അതൊക്കെ വലിയ തോതിൽ മാറി. പണ്ട് കലാഭവൻ മണി ഒരാളെ അടിച്ച സംഭവമുണ്ടായിട്ടുണ്ട്. മിമിക്രിക്കാരെ പുച്ഛിച്ച് പല പ്രാവശ്യം സംസാരിച്ചപ്പോൾ സഹിച്ചില്ല. അതോടെയാണ് അടിച്ചത്. ആ നടനെ നമുക്കൊക്കെ അറിയാം. പക്ഷെ ഞാൻ പേര് പറയുന്നില്ല. ഒരിക്കലും നമ്മൾ ഒന്നിനേയും താഴ്ത്തിക്കെട്ടാൻ പാടില്ല.

നാടകത്തിൽ നിന്ന് വന്ന തിലകൻ ചേട്ടൻ, കൊട്ടാരക്കര ശ്രീധരൻ നായർ, രാജൻ പി ദേവ്. അവരൊക്കെ എത്ര വലിയ കലാകാരന്മാരാണ്. കഥാപ്രസംഗം എടുത്ത് നോക്ക്, അത് മോശമാണോ. പൂജപ്പുര ജയിലിൽ വെച്ച് സാംബശിവന്റെ കഥാപ്രസംഗം കേട്ടതിന് ഇനി പരിപാടി അവതരിപ്പിക്കണോയെന്ന് ഞങ്ങൾ ആലോചിച്ചിട്ടുണ്ട്. ഒരാൾ തനിച്ച് നിന്ന് പെർഫോം ചെയ്യുന്നത് കണ്ടിട്ട് തരിച്ചു പോയെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.

മിമിക്രി ആയിരുന്നു അടിസ്ഥാനം. കോളേജിൽ പഠിക്കുമ്പോഴെ അഭിനയത്തോട് അഭിനിവേശം ഉണ്ടായിരുന്നു. കേരള യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്‌റ്റിവലിൽ മിമിക്രിക്ക് ധാരാളം സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയത് കലാഭവൻ എന്ന തട്ടകത്തിലേക്കുള്ള വഴിതെളിച്ചു. കലാഭവൻ ജീവിതമാണ് സിനിമയിൽ എത്താൻ കാരണമായത്. 30-35 വർഷമായി ഇൻഡസ്ട്രിയൽ പിടിച്ചുനിൽക്കാൻ സാധിക്കുക എന്നത് തന്നെ വലിയ കാര്യം എന്നും നടൻ പറഞ്ഞിരുന്നു.

‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രമായിരുന്നു അഭിനയ ജീവിതത്തിലെ ആദ്യത്തെ സിനിമ. പിന്നീട് ചെയ്യുന്ന ചിത്രമാണ് ‘ജാതകം’. കലാഭവൻ റഹ്‌മാൻ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും, സിനിമയിൽ കോമഡി ചെയ്യുന്ന ഒരാൾ എന്ന കാഴ്‌ച്ചപ്പാടാണ്. എന്നാൽ ‘ജാതകം’ എന്ന ചിത്രത്തിൽ ഞാൻ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീടൊക്കെ ലഭിച്ചതിൽ ഏറെയും കോമഡി കഥാപാത്രങ്ങൾ ആയിരുന്നു. മിമിക്രിയുടെ ഒരു അടിത്തറ ഉള്ളതിനാൽ സംവിധായകർ പൊതുവെ അത്തരം വേഷങ്ങളിലേക്കാണ് ക്ഷണിക്കാറ്. സംവിധായകൻ ക്ഷണിക്കുന്ന വേഷത്തിലേയ്‌ക്ക് അഭിനേതാവിന് ശരീരവും മനസ്സും കൊണ്ട് കഥാപാത്രമായി മാറാൻ സാധിക്കുന്നുണ്ടെങ്കിൽ ആ വേഷം സ്വീകരിക്കുക എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കഥാപാത്രത്തിനായി വാശിപിടിക്കുന്നത് ശരിയല്ലെന്നും റഹ്‌മാൻ പറഞ്ഞു. താൻ ഇന്ന വേഷമെ ചെയ്യുകയുള്ളു എന്ന് വാശിപിടിക്കുന്നത് ശരിയല്ല. ഒരുപാട് കോമഡി കഥാപാത്രങ്ങൾ ചെയ്‌തു, ഇനി മുതൽ കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നില്ല എന്ന തീരുമാനം എടുത്താൽ വേഷങ്ങൾ ലഭിക്കണമെന്നില്ല. തനിക്ക് ലഭിച്ച വേഷങ്ങളൊക്കെ മനോഹരമാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അതിൻറെ പരിണിതഫലമാണ് 2024ലും മലയാള സിനിമയുടെ ഭാഗമാകാൻ സാധിക്കുന്നതെന്നും കലാഭവൻ റഹ്‌മാൻ പറഞ്ഞു.

സുഹൃത്തുക്കളുടെ ചിത്രങ്ങളിൽ തനിക്ക് നല്ല വേഷങ്ങൾ ലഭിച്ചിരുന്നില്ലെന്നും കലാഭവൻ റഹ്‌മാൻ തുറന്നു പറഞ്ഞു. തനിക്ക് അവസരങ്ങൾ തന്നില്ലെന്ന് കരുതി അവരുമായുള്ള സൗഹൃദബന്ധത്തിന് കോട്ടം സംഭവിച്ചിട്ടില്ലെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു. സംവിധായകരായ സിദ്ദിഖും ലാലും താനുമൊക്കെ ഒരേ തട്ടകത്തിൽ ഒരുപാട് കാലം യാത്ര ചെയ്‌ത് സിനിമയിലേക്ക് എത്തിയവരാണ്. അവരുടെ ചിത്രങ്ങളിൽ എനിക്ക് വേഷം നൽകിയിട്ടുണ്ടെങ്കിലും അതൊന്നും മികച്ചതായിരുന്നില്ലെന്ന് തുറന്നു പറയാൻ മടിയില്ല. സിദ്ദിഖ് ലാലിൻറെ മിക്കവാറും ചിത്രങ്ങളിൾ വേഷമിട്ടിരുന്നു, എങ്കിലും വലിയ കഴമ്പുള്ള വേഷങ്ങൾ ആയിരുന്നില്ല.

തൻറെ ഉള്ളിലെ കലാകാരന് അത്തരം കഥാപാത്രങ്ങൾ കൊണ്ട് ഗുണം ലഭിച്ചെന്ന് പറയാനാകില്ല. കുറച്ചുകൂടി മെച്ചമുള്ള വേഷങ്ങൾ തനിക്ക് വേണ്ടി വേണമെങ്കിൽ അവർക്ക് ഒരുക്കിവയ്ക്കാമായിരുന്നു. അവർ മനസ്സിൽ കാണുന്ന കഥാപാത്രങ്ങളിലേക്ക് തന്നെ കാസ്‌റ്റ് ചെയ്‌താൽ യോജിക്കുമെന്ന് അവർക്ക് തോന്നിക്കാണില്ല. അതുകൊണ്ടുതന്നെ നല്ല വേഷങ്ങൾ ലഭിച്ചില്ലെന്ന് ഞാൻ ഈ പറയുന്നത് പരാതിയായി കാണേണ്ട.

സുഹൃത്തുക്കളോട് ആയാലും വേഷങ്ങൾ ചോദിച്ചു വാങ്ങുന്നതിനോട് മാനസികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അത്തരം ബുദ്ധിമുട്ടുകളെ അഹങ്കാരമെന്ന് വ്യാഖ്യാനിക്കുകയും ചെയ്യരുത്. എന്തും ചോദിച്ചു വാങ്ങാൻ മടിയുള്ള വ്യക്‌തിത്വമാണ് തൻറേത്. കോമഡി വേഷങ്ങൾ ധാരാളം ലഭിച്ചതിന് കാരണം മലയാള സിനിമയിൽ നിലനിക്കുന്ന ഒരു വ്യവസ്ഥിതി കാരണമാണെന്നും റഹ്‌മാൻ അഭിപ്രായപ്പെട്ടു. ഒരു വ്യക്തി ഒരു വേഷം ചെയ്‌ത് അത് കൊള്ളാമെന്ന് മറ്റുള്ളവർക്ക് തോന്നിക്കഴിഞ്ഞാൽ പിന്നെ അതുപോലുള്ള വേഷങ്ങളാവും തേടിയെത്തുക. വർഷങ്ങളായി ഇത് തന്നെയാണ് മലയാള സിനിമയിൽ സംഭവിക്കുന്നതെന്നും റഹ്‌മാൻ പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം പൂർണ്ണമായി ടൈപ്പ് ആയിപ്പോയെന്ന് പറയാൻ സാധിക്കില്ല. ‘ദാഫെദാർ’, ‘രണ്ട്’, ‘റേഡിയോ’, ‘പുരിയം തുടങ്ങിയ സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചു. പക്ഷേ ഇത്തരം ചിത്രങ്ങൾ മികച്ച ജനപ്രീതി നേടിയില്ല. നല്ല വേഷങ്ങൾ ചെയ്യുന്ന സിനിമകൾ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചാൽ മാത്രമാണ് അതിൽ അഭിനയിക്കുന്ന കലാകാരൻമാർക്കും കരിയറിൽ ഉയർച്ച ഉണ്ടാവുകയുള്ളൂ. മികച്ച നിരൂപക പ്രശംസ കിട്ടിയ ചിത്രമായിരുന്നു ‘രണ്ട്’. ‘രണ്ട്’ എന്ന ചിത്രം റിലീസ് ചെയ്‌തിരുന്നെങ്കിൽ എൻറെ തലവര മാറിയേനെ.

ജഗദീഷ് എന്ന നടൻ ചെയ്‌തത് പോലെയുള്ള കഥാപാത്രങ്ങൾ ഏതൊരു നടൻറെയും ആഗ്രഹമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രകടനമാണ് ജഗദീഷ് സിനിമയിൽ പ്രകടിപ്പിക്കുന്നതെന്നും റഹ്‌മാൻ വ്യക്തമാക്കി. സിനിമയിൽ ഇടവേള സംഭവിച്ചാലും മികച്ച ഒരേയൊരു കഥാപാത്രം മതിയാകും വലിയ തിരിച്ചുവരവിന്. അതുപോലെ എത്ര മികച്ച നടനായാലും നല്ല സിനിമകൾ ലഭിച്ചിട്ടില്ലെങ്കിൽ കരിയറിൽ വലിയൊരു ഇടവേള സംഭവിക്കും. ഉദാഹരണത്തിന് നടൻ ജഗദീഷിൻറെ കാര്യമെടുക്കാം.

ഒരു സമയത്ത് ടെലിവിഷൻ പരിപാടികളിൽ ജഡ്‌ജായും റിയാലിറ്റി ഷോകളിൽ അതിഥിയായും മാത്രമാണ് ജഗദീഷിനെ നമുക്ക് കാണാൻ സാധിച്ചിട്ടുള്ളത്. പിന്നീട് ജഗദീഷ് എന്ന നടൻ ചെയ്യുന്നത് പോലുള്ള കഥാപാത്രങ്ങൾ ഏതൊരു നടൻറെയും ആഗ്രഹമായി മാറി. പകരം വയ്ക്കാനില്ലാത്ത പ്രകടനമാണ് ജഗദീഷിൻറേതെന്നും അദ്ദേഹം പറഞ്ഞു.

സ്വഭാവികമായ അഭിനയംകൊണ്ട്, നിരവധി കഥാപാത്രങ്ങളിലൂടെ റഹ്മാൻ പ്രേക്ഷകരുടെ മനസിലിടം നേടിയിരുന്നു. ജയറാമും, ദിലീപും, ജാഫറും എല്ലാം കലാഭവന്റെ പടികയറുന്നത് റഹ്മാന്റെ ശുപാർശയിലായിരുന്നു. കലാഭവനിൽ നിന്നും ആദ്യം സിനിമയിലെത്തുന്നതും റഹ്മാൻതന്നെ. “കലാഭവൻ” എന്ന് പേരിനോടൊപ്പം ചേർക്കുന്നതും ആദ്യമായ് റഹ്മാനിൽ തന്നെ.

ജാലകം, നയം വ്യക്തമാക്കുന്നു, ആകാശകോട്ടയിലെ സുൽത്താൻ, ഉള്ളടക്കം, ജൂനിയർ മാൻഡ്രേക്, സയാമീസ് ഇരട്ടകൾ, മംഗല്യപല്ലക്ക്, മായാവി, താപ്പാന, മംഗ്ലീഷ്, തുരീയം, 101 ചോദ്യങ്ങൾ, ജീവൻ മസായ്, പരദേശി വീരപുത്രൻ, വെൽക്കം to സെൻട്രൽ ജയിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രേദ്ധേയമായ വേഷങ്ങൾ റഹ്മാൻ ചെയ്തു. നല്ല നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് 2017ൽ ഈ നടനെ തേടിയെത്തി. എന്നാൽ റേഡിയോ, defedhaar, ക്യാൻവാസ്, ലെസ്സൺസ്, നിർണ്ണായകം തുടങ്ങിയ സിനിമകളിൽ കലാഭവൻ റഹ്മാന് ശക്തമായ വേഷങ്ങളായിരുന്നു. നിർഭാഗ്യവശാൽ ഈ സിനിമകൾ പ്രേക്ഷകശ്രദ്ധ നേടിയില്ല.

Continue Reading
You may also like...

More in Actor

Trending

Recent

To Top