Malayalam
നമ്മുടെ പടത്തിലെല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓര്‍ത്താല്‍ മതി എന്നായിരുന്നു ദിലീപ് പറഞ്ഞത്; സഹോദര തുല്യനായ കലാഭവന്‍ ഹനീഫിന്റെ വേര്‍പാടിന്റെ വേദനയില്‍ ദിലീപ്!
നമ്മുടെ പടത്തിലെല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓര്‍ത്താല്‍ മതി എന്നായിരുന്നു ദിലീപ് പറഞ്ഞത്; സഹോദര തുല്യനായ കലാഭവന്‍ ഹനീഫിന്റെ വേര്‍പാടിന്റെ വേദനയില്‍ ദിലീപ്!
നടന് കലാഭവന്‍ ഹനീഫിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. കഴിഞ്ഞ ദിവസമായിരുന്നു ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരത്തിന്റെ വിയോഗം. ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ഹനീഫ അഭിനയിച്ച അവസാന ചിത്രം 2018 ലാണ്.
വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ കൊണ്ട് ഹനീഫ് പലപ്പോഴും നമ്മളെയൊക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ദൃശ്യം, ഉസ്താദ് ഹോട്ടല്‍, കട്ടപ്പനയിലെ ഹൃഥ്വിക് റോഷന്, പാണ്ടിപ്പട, പച്ചക്കുതിര, സന്ദേശം, തുടങ്ങിയ സിനിമകള്‍ എല്ലാം തന്നെ അതിന് ഉദാഹരണമാണ്. മണവാളന്, സുഹൃത്ത്, കല്യാണ ബ്രോക്കര്‍, സെക്യൂരിറ്റി, ദുബായ്ക്കാരന്, ചായക്കടക്കാരന്, സ്കൂള്‍ മാഷ്, ട്രെയിന്‍ ടി ടി ആര് ഇങ്ങനെ നമുക്ക് ചുറ്റുമുള്ള പല മനുഷ്യരായും ഹനീഫ് വേഷമിട്ടു. അവയെല്ലാം തന്നെ നമ്മളില്‍ ഒരാളെന്നപോലെ തോന്നിക്കുന്ന കഥാപാത്രങ്ങളായിരുന്നു.
ഹനീഫയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് കലാരംഗത്ത് നിന്നുള്ള നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. നിരവധി സിനിമകളില്‍ ഒരുമിച്ചു അഭിനയിക്കുകയും സഹോദരനെപ്പോലെ സ്നേഹബന്ധങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്ന കലാഭവന്‍ ഹനീഫ് എന്നാണ് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചത്.
‘ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെ പ്പോലെ സ്നേഹബന്ധങ്ങള്‍ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട’ എന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. ദിലീപിന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന വ്യക്തിയായിരുന്നു ഹനിഫ്. ഇതേക്കുറിച്ച് മുമ്പ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഹനീഫ് തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
‘ദിലീപിന്റെ അധിക പടങ്ങളിലും എനിക്ക് വേഷമുണ്ടായിരുന്നു. ഒരു ചെറിയ വേഷമെങ്കിലും കിട്ടാതിരിക്കില്ല. ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും ഞാന്‍ പോയി അഭിനയിക്കും. ദിലീപ് തന്നെ ഇടപെട്ട് എന്നെ വിളിപ്പിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു.’ ഞാന്‍ ഒരു കോക്കസിലും പെടാത്ത ആളായിരുന്നു. ദിലീപിന്റെ മിക്ക സിനിമകളിലും ഹനീഫ ഉണ്ടല്ലോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ആലോചിച്ചപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി. അക്കാലത്ത് ദിലീപുമായി അത്ര വലിയ ബന്ധമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് ആകെക്കൂടി ഒരു സ്റ്റേജ് പരിപാടിയെ ചെയ്തിട്ടുള്ളൂ. കിഴക്കമ്പലത്തിനടുത്ത് ചേലക്കുളം റഹ്മാന് പിടിച്ച ഒരു മാട്ട പരിപാടിയിയിരുന്നു അത്.
റഹ്മാനും ദിലീപും ഞാനും കൂടിയായിരുന്നു ആ പരിപാടി അവതരിപ്പിച്ചത്. ആ പരിപാടിക്കിടയില്‍ വെച്ചാണ് ഞങ്ങള്‍ പരിയപ്പെടുന്നത്. അന്ന് ദിലീപ് എന്നോട് പറഞ്ഞു, ‘ഇക്കാ ഞാന്‍ ജഗതി ചേട്ടനെ നന്നായി അനുകരിക്കും. ഇക്ക എന്നോട് തീപ്പെട്ടി ഉണ്ടോ എന്ന് ചോദിച്ചേ’. ഞാനുടനെ… ‘ജഗതി ചേട്ടാ തീപ്പെട്ടിയുണ്ടോ’… ഉണ്ടെങ്കില്‍… ജഗതി ചേട്ടന്റെ ശബ്ദം വളരെ കൃത്യമായി അനുകരിച്ചുകൊണ്ടുള്ള ദിലീപിന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. നല്ല ഗ്രാസ്പിങ് പവറുള്ള കലാകാരനാണ്.
പിന്നീട് കുറെകഴിഞ്ഞ് അബിയുടെ കല്യാണത്തിനാണ് ഞങ്ങള്‍ വീണ്ടും കാണുന്നത്. അവിടെ നിന്നും കുറെക്കാലം കഴിഞ്ഞാണ് തെങ്കാശിപ്പട്ടണം എന്ന സിനിമയില്‍ ദിലീപിനൊപ്പം അഭിനയിക്കുന്നത്. അതിന് ശേഷം ദിലീപിന്റെ എല്ലാ പടത്തിലും എനിക്ക് ചെറിയ വേഷം ലഭിക്കുമായിരുന്നു. അതുകൊണ്ട് മാത്രം ഭാഗ്യ നടന് എന്ന് പറയാന്‍ പറ്റില്ലല്ലോ. ദിലീപ് തന്നെയായിരുന്നു എല്ലാ പടങ്ങളിലും എന്നെ റെക്കമെന്റ് ചെയ്യുന്നത്.
എന്നെ എല്ലാ പടങ്ങളിലും റെക്കമെന്റ് ചെയ്യേണ്ട ആവശ്യം ദിലീപിന് ഉണ്ടായിരുന്നില്ല. അത്രയും ഉയരെ നില്ക്കുന്ന നടനാണ് ദിലീപ്. ഞാന്‍ സിനിമയ്ക്ക് ആവശ്യമുള്ള ആളൊന്നുമല്ല. ഒരിക്കല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് പറഞ്ഞു. എനിക്ക് ഇക്കായെ നന്നായിട്ട് അറിയാം. നമ്മുടെ പടത്തിലെല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓര്‍ത്താല്‍ മതി എന്നായിരുന്നുവെന്നും ഹനീഫ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, ഹനീഫ സര്‍ക്കാര്‍ ജോലിക്കാരന് ആകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ ആ എതിര്‍പ്പുകളെ എല്ലാം കാറ്റില്‍ പറത്തി ഹനീഫ് കലയെ ജീവിതമാക്കി മാറ്റുക ആയിരുന്നു. ആദ്യകാലങ്ങളില്‍ വാപ്പയില്‍ നിന്നും വലി എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഭയങ്കരമായിട്ട് അദ്ദേഹത്തിന്റെ പ്രതിഷേധമുണ്ടായി. പക്ഷേ ഇതാകും ഞാന്‍ കൊണ്ടു നടക്കാന്‍ പോകുന്ന പ്രൊഫഷന് എന്ന് വാപ്പയോട് ഒരിക്കലും പറഞ്ഞിരുന്നില്ല.
വാപ്പ ഒരിക്കല്‍ എന്നെ തല്ലിയിരുന്നു. ഒരിക്കലും മറക്കാനാകാത്ത തല്ലായിരുന്നു അത്. പണ്ട് ലോഫര്‍ എന്ന സിനിമ കാണാന്‍ തിയറ്ററില്‍ പോയി. സ്കൂളില്‍ പഠിക്കുന്ന കാലമാണ്. തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍, ക്ലാസില്‍ പോയാ നീ എന്ന് വാപ്പ ചോദിച്ചു. പോയെന്ന് നുണ പറഞ്ഞു. നോക്കിയപ്പോള്‍ വാപ്പയുടെ കയ്യില്‍ പേര കമ്പ്. നിന്നെ തിയേറ്ററില്‍ കണ്ടല്ലോ എന്ന് വാപ്പ പറഞ്ഞതോടെ ഞാന്‍ ലോക്കായി. നുണ പറഞ്ഞതിനാണ് അന്ന് അടി കിട്ടിയത്. ഇല്ലായിരുന്നേല്‍ അടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
