എൺപതുകളിൽ കണ്ട അതേ സുന്ദരി; കാജോളിന്റെ പുതിയ ലുക്ക് വൈറൽ
ഒരു കാലത്ത് ബോളിവുഡ് സിനിമയിലെ താരറാണിമാരിലൊരാളായിരുന്നു നടി കജോൾ കുച്ച് കുച്ച് ഹോതാ ഹേ, ബാസീഗര്‍, കഭി ഖുശി കഭി ഖം, തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമയില്‍ ഇന്നും സജീവമാണ്. സിനിമയിലെന്ന പോലെ തന്നെ സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് കജോൾ. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഒക്കെ വളരെ നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.
ഫാഷന്‍ സെന്‍സിന്റെ കാര്യത്തിലും താരം മുൻ നിരയിലാണ്. ന്റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്റ് സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. കജോളിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പിങ്ക് ഫ്ലോറാല്‍ സല്‍വാര്‍ കമീസില്‍ അതി മനോഹരിയായിരിക്കുന്ന കജോളിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരിക്കുന്നത്. നിമിഷം നേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. കഴിഞ്ഞ ദിവസം 45-ാം പിറന്നാള്‍ ആഘോഷിച്ച താരം ഇപ്പോഴും ആ എണ്‍പതുകളിലെ പോലെ തന്നെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
kajol-fashion sense – pics viral
